മലയാള താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം നടന്നത് വലിയ ചർച്ചയായി മാറിയിരുന്നു. മലയാളത്തിൻറെ താരരാജാവ് മോഹൻലലിൻറെയും ഇന്ദ്രൻസിൻറെയും വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്. ചലച്ചിത്ര പുരസ്ക്കാര ജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിനെ മോഹൻലാൽ ചുംബിക്കുന്നതാണ് വീഡിയോ. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് ചുംബനം നൽകിയിരുന്നു.
ഞാൻ എല്ലാവർക്കും ചുംബനം നൽകും എനിക്ക് ആരും തരാനില്ല എന്ന് മോഹൻലാൽ പരാതി പറഞ്ഞപ്പോഴാണ് ഇന്ദ്രൻസ് ഉടൻ തന്നെ മോഹൻലാലിന് ചുംബനം നൽകിയത്. വീഡിയോ വൈറലായി മാറിയതോടെ ഇതേ കുറിച്ച് നിരവധിപർ ഇന്ദ്രൻസിനോട് ചോദിച്ചിരുന്നു. ഇപ്പോഴിതാ ഉമ്മ കൊടുത്തതിന് ശേഷം മോഹൻലാൽ രഹസ്യമായി ചെവിയിൽ പറഞ്ഞതിനെ കുറിച്ച് പറയുകയാണ് താരമിപ്പോൾ.
‘അന്ന് ഉമ്മ തരാൻ തനിക്ക് ആരുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മ കൊടുത്ത ശേഷം അദ്ദേഹം ചെവിയിൽ പറഞ്ഞ കാര്യം രഹസ്യമാണ്. അഭിനയ ജീവിതത്തിൽ എനിക്കു പ്രചോദനമായ നടനാണ് ലാൽ സാർ. അതുപോലെ മമ്മൂട്ടി സാറും. അധികം സിനിമകളിൽ ലാൽ സാറിനൊപ്പം അഭിനയിക്കാൻ സാധിച്ചിട്ടില്ല. എന്നാണ് ഇന്ദ്രൻസ് പറയുന്നത്.
ഓപ്പറേഷന് ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന് അവറാന്....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...