Connect with us

എന്റെ ഉള്ളിൽ ഒരു കള്ളനുണ്ട് – ഇന്ദ്രൻസ്

Malayalam Breaking News

എന്റെ ഉള്ളിൽ ഒരു കള്ളനുണ്ട് – ഇന്ദ്രൻസ്

എന്റെ ഉള്ളിൽ ഒരു കള്ളനുണ്ട് – ഇന്ദ്രൻസ്

മലയാള സിനിമയിൽ പെരുമാറ്റം കൊണ്ട് ശ്രദ്ധേയനാണ് ഇന്ദ്രൻസ് . ചെറിയ വേഷങ്ങളിലൂടെ എത്തിയ ഇന്ദ്രൻസ് ഇപ്പോൾ പുരസ്‌കാരങ്ങളുടെ നിറവിലാണ് . എങ്കിലും അതൊന്നും ഇന്ദ്രൻസിന്റെ വിനയത്തെ ബാധിക്കുന്നില്ല. അതിന്റെ കാരണവും പറയുകയാണ് ഇന്ദ്രൻസ്.

“ഞാന്‍ വളരെ ബോധ്യത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. ഒരുപക്ഷേ, എന്റെ ഉള്ളില്‍ ഒരു കള്ളനുണ്ടായിരിക്കും. ഞാന്‍ ഒരു കള്ളനായിരിക്കും. അത് അങ്ങനെ വേണം എന്ന് നിരന്തരമായി ഒരാള്‍ എന്റെയുള്ളിലിരുന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സിനിമയില്‍ വളരെപ്പേര്‍ വരികയും പോവുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. അവര്‍ ആരും എന്റെ അനുഭവമുള്ളവരല്ല.

അവരൊക്കെ സമ്പന്നരും നന്നായി പഠിച്ചിട്ടുമൊക്കെ വരുന്നവരാണ്. സിനിമയുടെ മായികമായ ലോകത്തിന് ചേരുന്ന രീതിയില്‍ പോകുന്നവരാണ്. അങ്ങനെ ഒരു രീതിയിലും അല്ല ഞാന്‍. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ നില്‍ക്കാന്‍ പറ്റില്ല എന്നൊരു ബോധ്യം എനിക്കുള്ളത് കൊണ്ട് ഞാനെപ്പോഴും ശ്രദ്ധിക്കുന്നതാണ്. മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ സിനിമയ്ക്ക് നമ്മളെ ഒരു ആവശ്യവുമില്ല. സിനിമയെ നമുക്കാണ് ആവശ്യം. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ എന്റെയുള്ളില്‍ എപ്പോഴുമുണ്ട്.

എന്റെ ജീവിതവും ഞാന്‍ പഠിച്ചതും കണ്ടതുമെല്ലാം അത്രയും തീക്ഷ്ണമായതുകൊണ്ട് ശ്രദ്ധിച്ചു പോകുന്നതാണ്. അങ്ങനെ ചെയ്ത് ചെയ്തു ഞാനറിയാതെയും ഇപ്പോള്‍ ലളിതമായി നില്‍ക്കുന്നതാണ്. എനിക്ക് ആവശ്യമായതെല്ലാം സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. എനിക്ക് അത്രയും വേണ്ടല്ലോ എന്നുള്ളത് കൊണ്ട് ലളിതമാകുന്നതാണ്.

indrans about his character

More in Malayalam Breaking News

Trending

Recent

To Top