“അവൻ അങ്ങനെ പറഞ്ഞാൽ എനിക്ക് കേൾക്കാതിരിക്കാൻ പറ്റുമോ ? ” – പ്രിത്വിരാജിനെ പറ്റി മനസ് തുറന്നു ഇന്ദ്രജിത്ത്
By
പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ റിലീസിന് ഒരുങ്ങുകയാണ്. മാർച്ച് 28 നാണു ചിത്രം തിയേറ്ററിൽ എത്തുന്നത്. വമ്പൻ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യർ . ടോവിനോ തോമസ് , വിവേക് ഒബ്‌റോയ് , ഇന്ദ്രജിത് തുടങ്ങിയവർ വേഷമിടുന്നു.
അനിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചേട്ടന് വേഷമിടുന്നുണ്ട്. അതിനെ പട്ടി മനസ് തുറക്കുകയാണ് ഇന്ദ്രജിത് . ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് ഇന്ദ്രജിത്ത് മനസ്സ് തുറന്നത്.
” അനിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചേട്ടനും വേണമെന്ന് പറയുമ്ബോള്‍ സമ്മതിക്കാതിരിക്കാന്‍ പറ്റോ? അത്ര വലിയ വേഷമൊന്നുമല്ല ലൂസിഫറില്‍ എനിക്കുള്ളത്. ഒരു കാമിയോ റോള്‍ ആണെങ്കില്‍ പോലും വളരെ പ്രാധാന്യമുള്ള റോളാണ്. ലൂസിഫര്‍ എല്ലാ തരത്തിലും ഒരു സമ്ബൂര്‍ണ ലാലേട്ടന്‍ ചിത്രമാണ്. ഒരു പക്കാ കൊമേര്‍ഷ്യല്‍ ചിത്രത്തിനുള്ള എല്ലാ ഘടകങ്ങളും ഉണ്ടെങ്കിലും തിരക്കഥക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം തന്നെയാണിത്. അങ്ങനെയൊരു ചിത്രത്തില്‍, അതും എന്റെ അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ഭാഗമാകുക എന്നത് ഏറെ സ്‌പെഷ്യലാണ്.”
“സിനിമ സംവിധാനം ചെയ്യണമെന്നത് വര്‍ഷങ്ങളായി അവന്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ചിരുന്ന സ്വപ്‌നമാണ്. എന്താണ് വേണ്ടതെന്ന് എന്നതിന്റെ പൂര്‍ണമായ രൂപം അവന്റെ മനസ്സിലുണ്ട്. ലൊക്കേഷനില്‍ വെച്ച് ആര്‍ട്ടിസ്റ്റുകള്‍ക്ക് കഥാപാത്രത്തെ കുറിച്ച് പറഞ്ഞു കൊടുക്കുമ്ബോള്‍ സ്ക്രിപ്റ്റ് നോക്കേണ്ട കാര്യം പോലും അവനില്ല. ഓരോ ഡയലോഗും അവന് മനഃപാഠമാണ്.”
indrajith about prithviraj
