Actor
കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി; ഇന്ത്യൻ 2വിലെ വേഷം നിരസിച്ചതിനേക്കുറിച്ച് ആർ ജെ ബാലാജി
കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി; ഇന്ത്യൻ 2വിലെ വേഷം നിരസിച്ചതിനേക്കുറിച്ച് ആർ ജെ ബാലാജി
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടനും സംവിധായകനുമായ ആർ ജെ ബാലാജി. ളരെ സെലക്ടീവായി മാത്രമായി ആണ് അദ്ദേഹം സിനിമകൾ ചെയ്യുന്നത്. നാനും റൗഡി താൻ എന്ന ചിത്രമായിരുന്നു ബാലാജിയുടെ കരിയറിൽ വഴിത്തിരിവായി മാറിയത്. 2020 ൽ നയൻതാരയെ നായികയാക്കി മൂക്കുത്തി അമ്മൻ എന്ന ചിത്രവും ബാലാജി സംവിധാനം ചെയ്തു. ഇതും സൂപ്പർഹിറ്റായിരുന്നു.
ഇപ്പോഴിതാ കമൽ ഹാസൻ നായകനായെത്തിയ ഇന്ത്യൻ 2 വിലെ വേഷം നിരസിച്ചതിന്റെ കാരണം പറയുകയാണ് അദ്ദേഹം. ഇന്ത്യൻ 2 വിൽ അഭിനയിക്കാൻ ശങ്കർ സാർ എന്നെ സമീപിച്ചിരുന്നു. 2015-2016 സമയത്തായിരുന്നു അത്. അതെന്നെ സംബന്ധിച്ച് വലിയ അഭിമാനകരമായ നിമിഷമായിരുന്നു.
എന്നാൽ ആ സിനിമ തുടങ്ങാൻ കുറേ വൈകി. അത് തുടങ്ങിയപ്പോഴേക്കും എന്റെ എൽകെജി റിലീസ് ചെയ്തു. അതോടെ ഇന്ത്യൻ 2 വിനേക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നു. സിദ്ധാർഥ്, എസ്‌ജെ സൂര്യ തുടങ്ങിയവരെപ്പോലെയുള്ളവർ ആ സിനിമയുടെ ഭാഗമാണ്.
അപ്പോൾ എനിക്കെന്തായിരിക്കും ആ സിനിമയ്ക്കായി ചെയ്യാൻ കഴിയുക എന്നാണ് ഞാൻ ചിന്തിച്ചത്. കടുവയുടെ വാലിനേക്കാൾ എലിയുടെ തല ആകുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. സാങ്കേതികമായി മികവ് പുലർത്തുന്ന വലിയ ക്യാൻവാസ് സിനിമകളിൽ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. ലോകേഷ് കനകരാജ് ഓഫർ തന്നപ്പോൾ അതിൽ ആറോ ഏഴോ മിനിറ്റ് മാത്രമേ എനിക്ക് റോളുണ്ടായിരുന്നുള്ളൂ.
അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് ആഗ്രഹമില്ല. സൊർഗവാസൽ പോലെയുള്ള സിനിമകൾക്ക് 20 കോടിയോളം രൂപയാണ് നിർമ്മാതാക്കൾ ചെലവഴിക്കുന്നത്. അപ്പോൾ അത്തരം സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എൻ്റെ ഏറ്റവും മികച്ചത് നൽകാനും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും ബാലാജി പറഞ്ഞു.
അതേസമയം, ഇന്ത്യൻ 2 വിന് ആദ്യ ദിനം തന്നെ വിമർശനങ്ങൾ വന്നിരുന്നു. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്. 1996ൽ ആണ് ഇന്ത്യൻ പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച കമൽഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.
ഇന്ത്യൻ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടർച്ചയുണ്ടാകുമെന്ന സൂചന നൽകിയിരുന്നു. 250 കോടി ബജറ്റിൽ ആണ് ഇന്ത്യൻ 2 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂന്നാം ഭാഗം ഈ വർഷം അവസാനം തന്നെയെത്തുമെന്നാണ് ശങ്കറും കമൽസാനും പറഞ്ഞിരുന്നു. ഇന്ത്യൻ 2 ചെയ്യാനുള്ള പ്രധാന കാരണം ഇന്ത്യൻ 3 ആണെന്നാണ് കമൽ ഹാസൻ പ്രതികരിച്ചിരുന്നത്.
