Malayalam Breaking News
“പത്തു വയസിലാണ് ആദ്യ ചുംബനം ; മുൻകൈയെടുത്തത് ഞാനല്ല” – ജീവിതത്തിലെ ചുംബനങ്ങളെപ്പറ്റി ഇമ്രാൻ ഹാഷ്മി
“പത്തു വയസിലാണ് ആദ്യ ചുംബനം ; മുൻകൈയെടുത്തത് ഞാനല്ല” – ജീവിതത്തിലെ ചുംബനങ്ങളെപ്പറ്റി ഇമ്രാൻ ഹാഷ്മി
By
“പത്തു വയസിലാണ് ആദ്യ ചുംബനം ; മുൻകൈയെടുത്തത് ഞാനല്ല” – ജീവിതത്തിലെ ചുംബനങ്ങളെപ്പറ്റി ഇമ്രാൻ ഹാഷ്മി
ബോളിവുഡിന്റെ ചുംബന നായകനാണ് ഇമ്രാൻ ഹാഷ്മി . വളരെ ദീർഘമായ, ഹറാം പിടിപ്പിക്കുന്ന ചുംബന രംഗങ്ങളിലൂടെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട് താരം. ബോളിവുഡിലെ മുന്‍നിര നായക പദവിയിലേക്കുള്ള താരത്തിന്റെ കുതിപ്പ് പെട്ടെന്നായിരുന്നു. സ്ക്രീനിലെ നായികമാരുമായുള്ള കെമിസ്ട്രി തന്നെയാണ് ഇമ്രാനെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതിന്റെ മുഖ്യകാരണം.
ഇമ്രാന് ഹാഷ്മി ആദ്യമായി തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും ആദ്യ ചുംബനത്തെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു. നന്നെ ചെറുപ്പകാലത്തു തന്നെ തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും ആ പെണ്‍കുട്ടിയെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും താരം മനസു തുറന്നു.
ഞാന്‍ നന്നെ ചെറുപ്പമായിരുന്നു. ആറു വയസാണെന്നു തോന്നുന്നു. ആത്മാര്‍ഥമായി ഞാനൊരു പെണ്‍കുട്ടിയെ പ്രണയിച്ചു. ഞാനവളെ വിവാഹം കഴിക്കാനാഗ്രഹിച്ചു. സത്യമാണ്. ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനിടയിലാണ് ഞാനവളെ ആദ്യമായി കണ്ടത്. സനം എന്നായിരുന്നു അവളുടെ പേര്. അവളെ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്നു ഞാനെന്റെ മാതാപിതാക്കളോട് പറഞ്ഞു. അതു കേട്ട് എല്ലാവരും ഞെട്ടി.
പിന്നീട് പത്താം വയസിലാണ് ഞാനാദ്യമായി ചുംബിച്ചത്. അതു പക്ഷേ ഞാനല്ല, മുന്‍കൈയെടുത്തത്. കോളേജ് കാലത്താണ് യഥാര്‍ഥത്തില്‍ ഒരു പ്രണയബന്ധത്തിലകപ്പെടുന്നത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍. അക്കാര്യത്തില്‍ മാത്രം ഏറെ വൈകിപ്പോയി. അതും ആ പെണ്‍കുട്ടിയാണ് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞത്.പുതു വര്‍ഷത്തില്‍ താരത്തിന്റെ ചീറ്റ് ഇന്ത്യ, മര്‍ഡര്‍ 4 എന്നീ രണ്ടു ചിത്രങ്ങളാണ് റിലീസ് കാത്തിരിക്കുന്നത്. ചീറ്റ് ഇന്ത്യ ഈ മാസം 25ന് റിലീസ് ചെയ്യും.
imran hashmi about his first kiss and love
