Connect with us

ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് ഫഹദിന് പറയാനുള്ളത് ഇത് മാത്രം !

Movies

ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് ഫഹദിന് പറയാനുള്ളത് ഇത് മാത്രം !

ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നവരോട് ഫഹദിന് പറയാനുള്ളത് ഇത് മാത്രം !

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ.അച്ഛനായ ഫാസിൽ സംവിധാനം ചെയ്ത ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക് തിരിച്ചുവന്നത്. പഠനത്തിനായി വിദേശത്തേയ്ക്ക് പോയ ഫഹദ് തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരഭമായ കേരള കഫേയിലൂടെയാണ്. സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്ന ചിത്രമാണ് ഫഹദിന്റെ ചലച്ചിത്ര ജീവിതത്തിൽ വഴിത്തിരിവായത്.

ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരുണ്ട് ഫഹദിന് . തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. ചെറിയ കാലത്തിനുള്ളിൽ തന്റെ സ്വാഭാവിക അഭിനയം കൊണ്ട് ഫഹദ് നേടിയ നേട്ടങ്ങൾ മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്നവയാണ്.കണ്ണുകൾ കൊണ്ട് പോലും വിസ്മയിപ്പിക്കുന്ന നടനാണ് എന്നാണ് ഫഹദിന് ആരാധകർ നൽകിയിരിക്കുന്ന വിശേഷണം.

അടുത്തിടെ പുറത്തിറങ്ങിയ പുഷ്‌പ, വിക്രം തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ പ്രകടനമാണ് ഫഹദിനെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നടനാക്കി മാറ്റിയത്. ബോളിവുഡ് താരങ്ങൾ അടക്കം അടുത്തിടെ ഫഹദിനെ പ്രശംസ കൊണ്ട് മൂടിയിരുന്നു. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ഫഹദിന്റെ ബോളിവുഡ് എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകരും.

അതേസമയം, ബോളിവുഡിൽ എത്തിയിലെങ്കിലും ഒരുകാലത്ത് മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന വിശേഷണം ഫഹദിന് ലഭിച്ചിരുന്നു. ആദ്യ സിനിമകളിൽ ഫഹദ് ചെയ്ത ഇന്റിമേറ്റ് രംഗങ്ങളെ തുടർന്നായിരുന്നു ഇത്. ഒരിക്കൽ കൈരളി ടിവിയിലെ ഒരു അഭിമുഖത്തിൽ ഫഹദിനോട് ഈ വിശേഷണത്തോടുള്ള പ്രതികരണം എന്താണെന്ന് ചോദിച്ചിരുന്നു. അന്ന് താരം നൽകിയ മറുപടി ഇപ്പോൾ വീണ്ടും ശ്രദ്ധനേടുകയാണ്.

ഫഹദിന് ഇമ്രാൻ ഹാഷ്മി എന്നൊരു ടൈറ്റിൽ യുവാക്കൾക്കിടയിൽ ഉണ്ട്. ഇമ്രാൻ ഹാഷ്മി ജൂനിയർ എന്ന് വിളിക്കുന്നതിനോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ആയിരുന്നു ഫഹദിന്റെ പ്രതികരണം. ‘ഞാൻ അത് ഒരു കോമ്പ്ലിമെൻറ് ആയിട്ട് എടുക്കുന്നില്ല. അതിൽ പരാതി പറയാനും പോകുന്നില്ല. ഞാൻ ആയാളുടെ സിനിമകൾ ഒന്നും കണ്ടിട്ടില്ല. ഞാൻ അയാളുടെ ഫാനുമല്ല. അതുകൊണ്ട് എനിക്ക് അതിൽ ഒന്നും പറയാനില്ല,’ എന്നാണ് ഫഹദ് പറഞ്ഞത്.

അങ്ങനെ വിളിക്കുന്നവരോട് എന്തെങ്കിലും പറയാൻ ഉണ്ടോയെന്ന് ചോദിക്കുമ്പോൾ, അവരെ ദൈവം അനുഗ്രഹിക്കട്ടെ. അല്ലാതെ എന്ത് പറയാൻ എന്നായിരുന്നു ഫഹദിന്റെ ;പ്രതികരണം. അതേസമയം, പ്രണയം, വിവാഹം, ലിവിങ് ടുഗതർ എന്നീ കാര്യങ്ങളെ കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്.

ലിവിങ് ടുഗെതർ ബന്ധങ്ങൾക്ക് എതിരാണ് താനെന്ന് ഫഹദ് പറയുന്നുണ്ട്. അതിന്റെ കാരണം മനസിലാവുന്നില്ല. അതിലെന്താണ് സ്വന്തന്ത്ര്യം എന്ന് മനസിലാകുന്നില്ല. വിവാഹത്തിൽ പരസ്പര ധാരണയുണ്ടെങ്കിൽ അതിലും എല്ലാം കിട്ടുമല്ലോ എന്നാണ് ഫഹദ് പറഞ്ഞത്. ജീവിതത്തിലെ തന്റെ ഫിലോസഫി സന്തോഷമായിരിക്കുക എന്നതാണെന്നും ഫഹദ് പറയുന്നുണ്ട്. മറ്റൊരാളിന്റെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക, സ്വന്തം കാര്യം നോക്കുക സന്തോഷമായിരിക്കുക എന്നാണെന്നും ഫഹദ് പറഞ്ഞു.

എങ്ങനെയാണ് സത്യസന്ധമായ പ്രണയം തിരിച്ചറിയാനാവുക എന്ന ചോദ്യത്തിന് കല്യാണം കഴിഞ്ഞ് പറയാം എന്നാണ് നടൻ നൽകുന്ന മറുപടി. കല്യാണം കഴിഞ്ഞവർക്ക് മാത്രമേ സന്തോഷത്തോടെ ഇരിക്കാൻ കഴിയൂ എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ എല്ലാവര്ക്കും സന്തോഷത്തോടെ ഇരിക്കാം. തനിക്ക് വിവാഹം കുട്ടികൾ എന്നിങ്ങനെയുള്ള രീതികളോട് ഒരു ബഹുമാനമുണ്ട് എന്നാണ് ഫഹദ് പറയുന്നത്. താൻ അമ്മയുടെ മകൻ ആണെന്നും അമ്മയായിട്ടാണ് കൂടുതൽ കമ്പനിയെന്നും ഫഹദ് അഭിമുഖത്തിൽ പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖമാണ് ഇത്.

More in Movies

Trending

Recent

To Top