Tamil
‘അന്പ് മകളേ’…, ഭവതരിണിയുടെ വിയോഗത്തിന് പിന്നാലെ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇളയരാജ
‘അന്പ് മകളേ’…, ഭവതരിണിയുടെ വിയോഗത്തിന് പിന്നാലെ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇളയരാജ
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചത്. ഇപ്പോഴിതാ ഭവതരിണിയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇളയരാജ. കുട്ടിയായിരുന്ന ഭവതരിണിക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. ‘അന്പ് മകളേ’ എന്ന ക്യാപ്ഷനോടെയാണ് ഇളയരാജ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
നിരവധിയാളുകളാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഇളയരാജയെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്ന് ചിലര്‍ കുറിച്ചു. പ്രാര്‍ഥനകളുമായി ഒപ്പമുണ്ടാകുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ചയാണ് ഗായികയും സംഗീത സംവിധായികയുമായ ഭവതരിണി മരണപ്പെട്ടത്. അര്‍ബുദബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം.
രാസയ്യ, അലക്സാണ്ടര്‍, തേടിനേന്‍ വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന്‍ തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ 2000ല്‍ പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില്‍ പോലെ പൊണ്ണു ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
‘കളിയൂഞ്ഞാല്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഭവതാരിണി എത്തി. ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍’ എന്ന പാട്ട് വന്‍ സ്വാകാര്യത നേടിയിരുന്നു. മൈ ഡിയര്‍ കുട്ടിച്ചാത്തന്, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്. 2000ല്‍ ഭാരതി എന്ന ചിത്രത്തില്‍ ‘മയില്‍ പോലെ പൊണ്ണ്..’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്ക് ഉള്ള ദേശീയ പുരസ്കാരവും ഭവതാരിണിയെ തേടി എത്തി.
