Tamil
സംഗീത സംവിധായകന് കഴിവില്ലാത്തത് കൊണ്ടാണ് എന്റെ ഗാനങ്ങൾ 96 ൽ ഉപയോഗിച്ചത് – ഇളയരാജ
സംഗീത സംവിധായകന് കഴിവില്ലാത്തത് കൊണ്ടാണ് എന്റെ ഗാനങ്ങൾ 96 ൽ ഉപയോഗിച്ചത് – ഇളയരാജ
By
തമിഴകത്തും കേരളത്തിലും വലിയ വിജയം നേടിയ ചിത്രമാണ് 96. സി പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം 96 ബാച്ചുകാരായ രണ്ട് പേരുടെ പ്രണയവും ജീവിതവും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ചയുമെല്ലാമാണ് പ്രമേയമാക്കിയത്. വിജയ് സേതുപതിയും ത്രിഷയും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു.
ഗോവിന്ദ് മേനോനാണ് സംഗീതം ഒരുക്കിയത്. ഇതിനൊപ്പം ഗായിക കൂടിയായ നായികാ കഥാപാത്രം പാടുന്നതായി കാണിച്ച പാട്ടുകള്‍ ഇളയരാജയുടേതായിരുന്നു. ഇതിനും ഏറെ പ്രാധാന്യമാണ് ചിത്രത്തില്‍ നല്‍കിയത്. ഇതു സംബന്ധിച്ച് അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ ഇളയ രാജ പ്രതികരിച്ചത് ഇങ്ങനെയാണ് .
‘ ഒരു പ്രത്യേക കാലഘട്ടില്‍ കഥ നടക്കുന്നു എന്നതുകൊണ്ട് ആ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ പാട്ട് ഉപയോഗിക്കേണ്ടതില്ല, അങ്ങനെ ചെയ്യുന്നത് വളരെ തെറ്റാണ്. സംഗീത സംവിധായകന് പ്രാപ്തിയില്ലാത്തതിനാല്‍ നേരത്തേ ഹിറ്റായ ഒരു പാട്ട് ഉപയോഗിക്കുകയാണ്. മനോഹരമായ പാട്ടുകള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് സ്റ്റഫില്ലാത്തതാണ് കാരണം’ ഇന്നത്തെ സംഗീത സംവിധായകരെ ഉപദേശിക്കാന്‍ താനാരാണെന്നു ഇളയരാജ കൂട്ടിച്ചേര്‍ത്തു.
എല്ലാ അനുമതിയും വാങ്ങിച്ചാണ് ചിത്രത്തില്‍ ഇളയ രാജയുടെ പാട്ടുകള്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് സംവിധായകന് സി. പ്രേംകുമാര്‍ പറഞ്ഞു.
ilayaraja against 96 movie director
