Connect with us

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല, ഇത്തവണ സ്‌പെഷ്യല്‍ ക്യുറേറ്റര്‍

News

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല, ഇത്തവണ സ്‌പെഷ്യല്‍ ക്യുറേറ്റര്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല, ഇത്തവണ സ്‌പെഷ്യല്‍ ക്യുറേറ്റര്‍

ഡിസംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന 28ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇത്തവണ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഇല്ല. നേരത്തെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആയിരുന്നു ചലച്ചിത്ര മേളയുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ദീപിക സുശീലന്‍ ആയിരുന്നു ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍. എന്നാല്‍ ചലച്ചിത്ര അക്കാദമിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയില്‍ നിന്നും പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു.

ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ക്ക് പകരം ഇത്തവണ സ്‌പെഷ്യല്‍ ക്യുറേറ്ററാണ് മേള ക്യുറേറ്റ് ചെയ്യുക. ഫ്രഞ്ച് പ്രൊഡ്യൂസറും പ്രോഗ്രാമറുമായ ഗോള്‍ഡ സെല്ലം ആണ് ഈ വര്‍ഷത്തെ സ്‌പെഷ്യല്‍ ക്യുറേറ്റര്‍.

കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ക്യൂബയില്‍ നിന്നുള്ള സിനിമകളാണ് ഇത്തവണ ഐഎഫ്എഫ്‌കെ യില്‍ പരിചയപ്പെടുത്തുന്നത്. ക്യൂബയില്‍ നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ഇത്തവണ മേളയില്‍ പങ്കെടുക്കുന്നുണ്ട്.

പന്ത്രണ്ട് സിനിമകളാണ് മലയാളത്തില്‍ നിന്നും മേളയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.അതില്‍ തന്നെ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഡോണ്‍ പാലത്തറയുടെ ‘ഫാമിലി’യും ഡോ. ഫാസില്‍ റസാക്കിന്റെ ‘തടവും’ പ്രദര്‍ശിപ്പിക്കും . ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍’ മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്‌സ്,നീലമുടി, ആപ്പിള്‍ ചെടികള്‍, ബി 32 മുതല്‍ 44 വരെ, ഷെഹര്‍ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകള്‍ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റു സിനിമകള്‍. ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ അരങ്ങേറുന്നത്‌

More in News

Trending

Recent

To Top