Connect with us

ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ ന ഗ്‌നയായി ഓടും; നടിയ്ക്ക് വിമര്‍ശനം

News

ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ ന ഗ്‌നയായി ഓടും; നടിയ്ക്ക് വിമര്‍ശനം

ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ ന ഗ്‌നയായി ഓടും; നടിയ്ക്ക് വിമര്‍ശനം

കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് നടി രേഖ ഭോജിന്റെ പ്രഖ്യാപനം ഏവരെയും അമ്പരപ്പിച്ചിരുന്നത്. ഇന്ത്യ ലോകകപ്പ് വിജയിച്ചാല്‍ വിശാഖപട്ടണം ബീച്ചിലൂടെ താന്‍ ന ഗ്‌നയായി ഓടുമെന്നാണ് രേഖ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. രേഖയുടെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ചീപ് പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് രേഖ ഇങ്ങനെ ചെയ്തത് എന്നായിരുന്നു ഭൂരിഭാഗം പേരും വിമര്‍ശനം ഉന്നയിച്ചത്.

എന്നാല്‍ മറ്റുചിലരാകട്ടെ ‘ഓള്‍ ബോയ്‌സ് റെഡി, ഇന്ത്യ തീര്‍ച്ചയായും ഫൈനല്‍ മത്സരത്തില്‍ വിജയിക്കും. വിശാഖപട്ടണം ബീച്ചിലേയ്ക്ക് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യൂ, ഇന്ത്യ ജയിക്കണം, പൂജ ചെയ്യണം എന്നാല്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല’, എന്നാണ് പോസ്റ്റിന് താഴെ കുറിച്ചത്.

വിമര്‍ശനവും പരിഹാസങ്ങളും വന്‍തോതില്‍ ഉയര്‍ന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രേഖ ഭോജ് തന്നെ രംഗത്തെത്തി. ഇന്ത്യന്‍ ടീമിനോടുള്ള തന്റെ ആരാധനയും ഇഷ്ടവും പ്രകടിപ്പിക്കാനാണ് നോക്കിയതെന്നായിരുന്നു രേഖ പറഞ്ഞത്. ഇതിനും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, വരുന്ന ഞായറാഴ്ചയാണ് ലോകകപ്പ് അന്തിമ പോരാട്ടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ആണ് പോരാട്ടം. മത്സരം കാണാന്‍ പ്രധാനമന്ത്രിയും സ്‌റ്റേഡിയത്തില്‍ എത്തുമെന്നാണ് വിവരം. നേരത്തെ ഇന്ത്യഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം കാണാന്‍ പ്രധാനമന്ത്രിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ഒന്നിച്ചെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ആയിരുന്നു ഇന്ത്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് ഓസ്‌ട്രേലിയ ഫൈനല്‍ യോഗ്യത നേടിയിരിക്കുന്നത്.

More in News

Trending

Recent

To Top