അനാവശ്യ മേക്കപ്പ് എനിക്കിഷ്ടമല്ല; വെളിപ്പെടുത്തലുമായി ബാല; ഞെട്ടലോടെ കുടുംബം!!
By
അഭിനയത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ തന്നെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉൾപ്പെടുന്ന തെന്നിന്ത്യൻ ഭാഷകളിൽ മാത്രമല്ല, ബോളിവുഡിൽ പോലും കഴിവ് തെളിയിച്ച മലയാളി നടിമാരുണ്ട്. നയൻതാര മുതൽ വിദ്യാബാലൻ വരെ ആ ലിസ്റ്റിൽപെടും. എന്നാൽ ഏത് മലയാളി നടിയായിരിക്കും ജനപ്രീതിയിൽ ഏറ്റവും മുന്നിലെന്ന് ചോദിച്ചാൽ അതിന് ഉത്തരം നൽകുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.
ജനപ്രീതിയിൽ മുന്നിലുള്ള മലയാളം നായികാ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ മമിതയാണ് മലയാളി നായികമാരിൽ ആദ്യമായി ഒന്നാമത് എത്തിയത്. പ്രേമലു വൻ ഹിറ്റായതിന് പിന്നാലെയാണ് ഒന്നാം സ്ഥാനത്ത് നിന്ന മഞ്ജു വാര്യരെ പിന്തള്ളി നടി മുന്നിലെത്തിയത്. പ്രേമലു എന്ന ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് മമിത. എസ്എസ് രാജമൗലി അടക്കമുള്ള നിരവധി പ്രമുഖരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നത്.
അതേസമയം വണങ്കാനിൽ അഭിനയിക്കുമ്പോൾ ബാല ദേഷ്യപ്പെട്ടതിനെക്കുറിച്ചായിരുന്നു മമിത ഒരു അഭിമുഖത്തിൽ പറഞ്ഞത്. ബാല സർ ഷൂട്ടിംഗിനിടെ അടിച്ചിരുന്നെന്നാണ് മമിത പറഞ്ഞിരുന്നത്. എന്നാൽ ഇതൊരു വിമർശനമോ ആരോപണമോ ആയിരുന്നില്ല. പക്ഷെ മമിതയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. മമിതയെ സംവിധായകന്‍ ബാല അടിച്ചെന്ന് പറഞ്ഞ ഒരു സംഭവം അടുത്തിടെ വന്നിരുന്നു.
ഇപ്പോഴിതാ നടി മമിത ബൈജുവിനെ അടിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബാല. മമിതയെ താന്‍ അടിച്ചിട്ടില്ല എന്നും താരം തനിക്ക് മകളെ പോലെയാണ് എന്നും ബാല പറഞ്ഞു. വണങ്കാന്‍ സിനിമയുടെ റിലീസിന് മുന്നോടിയായി ഗലാട്ട തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം.
‘എന്റെ മകളെ പോലെയാണ് മമിത. അവളെ ഞാന്‍ അടിക്കുമോ? ആരെങ്കിലും പെണ്‍കുട്ടികളെ അടിക്കുമോ? ചെറിയ കുട്ടിയാണ് മമിത. എനിക്ക് അനാവശ്യമായി മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമല്ല. അന്ന് ബോംബെയില്‍ നിന്ന് കൊണ്ടുവന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു സെറ്റിലുണ്ടായിരുന്നത്. മമിതയ്ക്ക് അന്ന് ഷോട്ട് ഇല്ലായിരുന്നു എന്നും വെറുതെ ഇരിക്കുകയായിരുന്നുവെന്നും ബാല പറഞ്ഞു.
അതിനിടെ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാതെ മേക്കപ്പ് ആര്‍ടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്യുകയായിരുന്നു. മേക്കപ്പ് തനിക്കിഷ്ടമല്ല എന്നത് മമിത പറഞ്ഞതുമില്ല. ഷോട്ടിന് റെഡിയായി വിളിച്ചപ്പോള്‍ മേക്കപ്പ് ഇട്ടാണ് മമിത വന്നത്.. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ താന്‍ കയ്യോങ്ങുകയായിരുന്നു എന്നു ബാല കൂട്ടിച്ചേര്‍ത്തു.
‘എന്നാല്‍ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ അടിച്ചു എന്ന തരത്തിലായി. യഥാര്‍ത്ഥത്തില്‍ ഇതാണ് അവിടെ നടന്നത്. മമിത തന്നെ നേരത്തെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതാണ് എന്നും താന്‍ അടിച്ചു എന്ന് മമിത പറഞ്ഞിട്ടില്ല എന്നും ബാല വ്യക്തമാക്കി. സൂര്യയേയും മമിതയേയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് വണങ്കാന്‍ ബാല ഒരുക്കാനിരുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിന്മാറി.
സൂര്യ പിന്മാറിയതിന് പിന്നാലെയാണ് മമിതയും പിന്മാറിയത്. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണമല്ല സൂര്യ പിന്മാറിയത് എന്നും കഥയില്‍ ചില മാറ്റങ്ങള്‍ വന്നതാണ് കാരണമെന്നും ബാല വ്യക്തമാക്കി. 40 ദിവസത്തോളം മമിത സിനിമയില്‍ അഭിനയിച്ചിരുന്നു.
വീണ്ടും ചിത്രം റീ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചപ്പോഴേക്കും മമിതയ്ക്ക് മറ്റു സിനിമകളുടെ തിരക്ക് വരികയും ചെയ്തു. ഇതോടെ മമിതയും പിന്മാറുകയായിരുന്നു. സൂര്യയും മമിതയും പിന്മാറിയതോടെ വണങ്കാനില്‍ അരുണ്‍ വിജയും റോഷ്നി പ്രകാശുമാണ് നായികാനായകന്മാരായത്. ചിത്രം ജനുവരി 10 ന് തീയറ്ററുകളിലെത്തും.
തമിഴ് സിനിമാ രംഗത്ത് വലിയ സ്ഥാനമുള്ള സംവിധായകനാണ് ബാല. പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ അതേ പോലെ ബാലയുടെ സിനിമകളിൽ കാണാനാകുന്നു. നാൻ കടവുൾ ഉൾപ്പെടെയുള്ള സിനിമകൾ പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. ബാലയുടെ സിനിമകളിൽ അഭിനയിക്കാൻ വലിയ അഭിനേതാക്കളുൾപ്പെടെ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഒപ്പം പ്രവർത്തിക്കുക എളുപ്പമല്ലെന്നാണ് സിനിമാ ലോകത്തെ സംസാരം. മുൻകോപക്കാരനാണ് ബാല.
താനുദ്ദേശിച്ച പെർഫോമൻസ് ഷോട്ടിൽ കിട്ടിയില്ലെങ്കിൽ ബാല ദേഷ്യപ്പെടും. തമിഴകത്ത് ബാലയ്ക്കുള്ള ഈ പ്രതിച്ഛായ പ്രേക്ഷകർക്കും അറിയാവുന്നതാണ്. മുമ്പൊരിക്കൽ നടി മമിത ബൈജു ബാലയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയായിരുന്നു. സൂര്യയെ നായകനാക്കി ബാല ചെയ്യാനിരുന്ന വണങ്കാൻ എന്ന സിനിമയിൽ മമിതയായിരുന്നു നായിക. ഷൂട്ട് തുടങ്ങിയതുമാണ്. എന്നാൽ പിന്നീട് ഈ സിനിമ നടന്നില്ല. പിന്നീട് മറ്റ് അഭിനേതാക്കളെ വെച്ച് ബാല ഈ സിനിമ ഷൂട്ട് ചെയ്തു.
അരുൺ വിജയ് ആണ് വണങ്കാനിൽ സൂര്യക്ക് പകരം നായകനായത്. ജനുവരി 10 ന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ കൂടിയാണ് ബാല. മറുവശത്ത് മമിതയ്ക്ക് തമിഴകത്ത് തിരക്കേറുകയാണ്. വിജയ്ക്കൊപ്പമാണ് നടിയുടെ അടുത്ത സിനിമ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല.
