Hollywood
‘ചാരിയറ്റ്‌സ് ഓഫ് ഫയര്‍’ സംവിധായകന്‍ ഹ്യൂ ഹഡ്‌സണ്‍ അന്തരിച്ചു
‘ചാരിയറ്റ്‌സ് ഓഫ് ഫയര്‍’ സംവിധായകന്‍ ഹ്യൂ ഹഡ്‌സണ്‍ അന്തരിച്ചു
ബ്രിട്ടീഷ് സംവിധായകന്‍ ഹ്യൂ ഹഡ്‌സണ്‍(86) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. 1936 ആഗസ്റ്റില്‍ ലണ്ടനില്‍ ആയിരുന്നു ജനനം. രണ്ട് ബ്രിട്ടീഷ് അത്‌ലെറ്റുകളുടെ കഥ പറഞ്ഞ് 1981 ല്‍ പുറത്തിറങ്ങിയ ‘ചാരിയറ്റ്‌സ് ഓഫ് ഫയര്‍’ വലിയ വിജയമായിരുന്നു.
1924 ഒളിമ്പിക്‌സിലെ രണ്ട് ബ്രിട്ടീഷ് അത്‌ലറ്റുകളുടെ യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ദൈവമഹത്വത്തിനായി ഓടുന്ന ഭക്തനായ സ്‌കോട്ടിഷ് ക്രിസ്ത്യാനി എറിക് ലിഡല്‍, ജൂതവിരുദ്ധ മുന്‍വിധികളെ മറികടക്കാന്‍ ഓടുന്ന ഇംഗ്ലീഷ് ജൂതനായ ഹരോള്‍ഡ് എബ്രഹാംസ് എന്നിവരുടെ കഥയാണ് ചിത്രം.
മികച്ച ചിത്രം ഉള്‍പ്പെടെ നാല് ഓസ്‌കറുകള്‍ ചാരിയറ്റ്‌സ് ഓഫ് ഫയര്‍ നേടി. കഴിഞ്ഞ വര്‍ഷം അന്തരിച്ച ഗ്രീക്ക് സംഗീത സംവിധായകന്‍ വാന്‍ഗെലിസ് ആയിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. ‘ഗ്രേസ്‌റ്റോക്ക്: ദി ലെജന്‍ഡ് ഓഫ് ടാര്‍സാന്‍’, ‘ലോഡ് ഓഫ് ദി ഏപ്‌സ്’ ഉള്‍പ്പെടെയുള്ള മറ്റ് ചിത്രങ്ങള്‍ക്ക് പുറമെ പരസ്യങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.