Malayalam
ഒത്തിരി പ്രമുഖര്‍ വിളിച്ച് സൂക്ഷിക്കണം അപായപ്പെടുത്താന്‍ പോലും സാധ്യതയുള്ള വ്യക്തിയാണെന്ന് പറഞ്ഞു. എല്ലാം മനസിലാക്കിയിട്ടും എടുത്ത ഉറച്ച തീരുമാനമാണിത്; ഹണി റോസ്
ഒത്തിരി പ്രമുഖര്‍ വിളിച്ച് സൂക്ഷിക്കണം അപായപ്പെടുത്താന്‍ പോലും സാധ്യതയുള്ള വ്യക്തിയാണെന്ന് പറഞ്ഞു. എല്ലാം മനസിലാക്കിയിട്ടും എടുത്ത ഉറച്ച തീരുമാനമാണിത്; ഹണി റോസ്
കഴിഞ്ഞ ദിവസമായിരുന്നു നടി ഹണി റോസ് നൽകിയ ലൈം ഗികാധിക്ഷേപ പരാതിയിന്മേൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായത്. ഇപ്പോഴിതാ ഒരു മാധ്യമത്തോട് സംസാരിക്കവെ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വ്യക്തമാക്കുകയാണ് ഹണി റോസ്. നാല് മാസം മുമ്പ് നടന്നൊരു ഉദ്ഘാടന പരിപാടിയില്‍ വച്ചുണ്ടായ സംഭവമാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ഹണി റോസ് പറയുന്നത്.
നാല് മാസം മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തു. അഞ്ചോ ആറോ തവണ ഈ വ്യക്തിയുടെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അന്നൊന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. പക്ഷെ നാല് മാസം മുമ്പ് പങ്കെടുത്ത പരിപാടിയിലാണ് ബുദ്ധിമുട്ട് ഉണ്ടായത്. കുന്തി ദേവി എന്ന പദ പ്രയോഗം മാത്രമല്ല, അവിടെ സംഭവിച്ചിട്ടുള്ളത്. അതല്ലാതേയും പല ഡയലോഗുകളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്.
ആയിരക്കണക്കിന് ആളുകളും ചാനലുകാരും അവിടെ ഉണ്ടായിരുന്നു. അപ്പോള്‍ പ്രതികരിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഞാന്‍ പറഞ്ഞത് നല്ല രീതിയിലാണെന്നും മോശമായി ചിന്തിച്ചത് നിങ്ങളുടെ കുഴപ്പം മാത്രമാണ് എന്നാകും. പരിപാടിയ്ക്ക് ശേഷം മാനേജരെ വിളിച്ച് ഈ പെരുമാറ്റം മോശമായിപ്പോയി എന്നും ഈ പ്രസ്താനവുമായി ഇനി സഹകരിച്ച് പോകാന്‍ സാധിക്കില്ലെന്നും അറിയിച്ചിരുന്നു.
അത് കഴിഞ്ഞും ഞാന്‍ മാത്രം പങ്കെടുക്കുന്നുവെന്ന് ഉറപ്പുണ്ടായൊരു പരിപാടിയില്‍, ഇദ്ദേഹത്തിന്റെ ബ്രാന്റുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയില്‍, ഇദ്ദേഹവും വരുന്നുണ്ടെന്ന് ഞാന്‍ അറിയുന്നത് തലേദിവസം പുറത്ത് വിട്ട പ്രൊമോ വീഡിയോ കണ്ടപ്പോഴാണ്. ആ വീഡിയോയിലും എന്റെ ശരീരത്തെക്കുറിച്ച് അനാവശ്യം പറയുന്നുണ്ട്. ഇദ്ദേഹം ഉണ്ടെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ പരിപാടി കമ്മിറ്റ് ചെയ്യുമായിരുന്നില്ല.
പക്ഷെ കമ്മിറ്റ് ചെയ്തതിനാല്‍ പിന്മാറാന്‍ സാധിക്കില്ല. ആ പരിപാടിയിലും ഇദ്ദേഹം മോശം പരാമര്‍ശങ്ങള്‍ നടത്തി.തുടര്‍ന്നും ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. പക്ഷെ ഞാന്‍ വരില്ലെന്ന് അറിയിച്ചു. തുടര്‍ന്നും അഭിമുഖങ്ങളിലും മറ്റുമായി എന്നെക്കുറിച്ച് മോശം രീതിയില്‍ സംസാരിക്കുകയുണ്ടായി. ഒരാഴ്ച മുമ്പ് നല്‍കിയൊരു അഭിമുഖത്തിലും വീണ്ടും അതേ സംഭവം കൂടുതല്‍ മൂര്‍ച്ചയോടെ എടുത്തിട്ടു. കൈ കൊണ്ട് എന്റെ ശരീരഭാഗങ്ങള്‍ കാണിച്ചു കൊണ്ടാണ് ആ അഭിമുഖം നല്‍കിയിരിക്കുന്നതെന്നും ഹണി റോസ് പറയുന്നു.
ഒരു വ്യക്തി എന്റെ പുറകെ നടന്ന് ആക്രമിക്കുകയാണ്. അത് നിയമസംവിധാനത്തെ വെല്ലുവിളിക്കലാണ്. അതിനാലാണ് കേസ് ഫയല്‍ ചെയ്ത് മുന്നോട്ട് പോകുന്നത്. ഒത്തിരി പ്രമുഖര്‍ വിളിച്ച് സൂക്ഷിക്കണം എന്ന് പറഞ്ഞു. അപായപ്പെടുത്താന്‍ പോലും സാധ്യതയുള്ള വ്യക്തിയാണെന്നും പറഞ്ഞു. എല്ലാം മനസിലാക്കിയിട്ടും എടുത്ത ഉറച്ച തീരുമാനമാണ് പരാതിയുമായി മുന്നോട്ട് പോവുക എന്നത്. സമൂഹത്തിന്റെ പല തട്ടില്‍ നിന്നും ഉന്നതരായ വ്യക്തികള്‍ വിളിച്ചു.
അത് സന്തോഷം നല്‍കുന്ന കാര്യമാണ്. മുഖ്യമന്ത്രിയെ എന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. കൃത്യമായ നടപടി എടുക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. സര്‍ക്കാരിലും പൊലീസ് വകുപ്പിലും വിശ്വാസമുണ്ട്. സഹപ്രവര്‍ത്തകരും അമ്മയും ഡബ്ല്യുസിസിയും ഫെഫ്‌കെയും നിര്‍മ്മാതാക്കളുടെ സംഘടനയും പിന്തുണ അറിയിച്ചിട്ടുണ്ട്.
രാഷ്ട്രീയ നേതാക്കളും വിളിച്ച് ഒപ്പമുണ്ടാകും എന്നറിയിച്ചു. ഏറ്റവും സന്തോഷം സാധാരണക്കാരായ വീട്ടമ്മമാര്‍ കെട്ടിപ്പിടിച്ച് മോളെ നന്നായി, ഇത് വേണമായിരുന്നു എന്ന് പറയുന്നു. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനൊരു അനുഭവം. അതില്‍ ഒരുപാട് സന്തോഷം തോന്നുണ്ടെന്നുമാണ് താരം പറഞ്ഞത്.
