Actor
എനിക്ക് ഒരു സിനിമ നടിയെ വിവാഹം കഴിക്കാൻ താല്പര്യമില്ല, കാരണം; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ
എനിക്ക് ഒരു സിനിമ നടിയെ വിവാഹം കഴിക്കാൻ താല്പര്യമില്ല, കാരണം; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദൻ
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. നായകനായും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെ ഉണ്ണി മുകുന്ദൻ തിളങ്ങിയിരുന്നു.
ഇപ്പേൾ മാർക്കോ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തിയ ചിത്രം. മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ആണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സംഹാര താണ്ഡവമാണ് ചിത്രത്തിൽ കാണുന്നതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇന്ന് ഉണ്ണി മുകുന്ദൻ എന്ന നടൻ ആഘോഷിക്കപ്പെടുകയാണ്.
ഈ വേളയിൽ മുമ്പൊരു അഭിമുഖത്തിൽ നടൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തനിക്ക് ഒരു സിനിമ നടിയെ വിവാഹം കഴിക്കാൻ താല്പര്യമില്ല എന്നാണ് ഉണ്ണിമുകുന്ദൻ പറയുന്നത്. ഒരേ പ്രൊഫെഷനിൽ നിന്ന് തന്നെ വിവാഹം കഴിച്ചാൽ ഒന്നാമത്തെ കാര്യം അസൂയ തോന്നും പോസീസീവ് ആകും. അത് പലവിധ വിഷയങ്ങൾ ഉണ്ടാക്കും.
ഇപ്പോൾ അവർ ഏതേലും ഹീറോസിന് ഒപ്പം അഭിനയിച്ച ഏതേലും സീനുകൾ,കണ്ടാൽ. നമ്മൾ അപ്പോൾ മൂഡ് ഓഫ് ആണെങ്കിൽ ഉറപ്പായും അത് പ്രശ്നമാകും. വേറെ ഒന്നുമില്ല . പിന്നെ സിനിമ നടികളെ വിവാഹം കഴിച്ചാൽ സുന്ദരികൾ ആയിരിക്കും, അതിനർത്ഥം മറ്റാർക്കും ഭംഗി ഇല്ലെന്നല്ല. എങ്കിലും ആക്ട്രസുമാർ എല്ലാവരും ഭംഗി ഉള്ള കുട്ടികൾ തന്നെയാണ്.
പിന്നെ ചിലപ്പോൾ ഇനി ഒരു നടി തന്നെ ഭാര്യ ആകുമ്പോൾ , എല്ലാ തരത്തിലും നമുക്ക് ഓക്കേ ആയിരിക്കും, കാരണം നമ്മുടെ പ്രൊഫെഷൻ ഒക്കെ അറിയുന്ന ആളായിരിക്കും അങ്ങനെ എല്ലാം കൊണ്ടും ഓക്കേ ആണെങ്കിലും പക്ഷെ എന്റെ ഷോർട്ട്കമിങ്‌സ് ആണ് ഇതൊക്കെ എല്ലാവർക്കും ഈ ചിന്ത ഉണ്ടാകും എന്നല്ല.
എനിക്ക് പ്രശ്നം ആയേക്കാം അതുകൊണ്ട് ഞാൻ അങ്ങനെ ഒരു തീരുമാനം എടുത്തു എന്ന് മാത്രം. ഇനി ഒരു പക്ഷെ ഒരു നടിയെ തന്നെ വിവാഹം കഴിക്കുകയാണെങ്കിൽ കല്യാണത്തിന് ശേഷവും ശേഷം അഭിനയിച്ചാൽ കുഴ്പ്പം ഇല്ല ഹീറോ ഞാൻ തന്നെ ആയിരിക്കും എന്നും ഏറെ രസകരമായി ഉണ്ണി പറയുന്നു.
ഇതിനോടകം തന്നെ സിനിമ രംഗത്തുനിന്നും നിരവധി നടിമാരുടെ പേരിനോടൊപ്പം ഉണ്ണിയുടെ പേരും ചേർത്ത് നിരവധി ഗോസിപ്പുകൾ വന്നിരുന്നു, ഏറ്റവും ഒടുവിൽ നടി മഹിമ നമ്പ്യാരുമായുള്ള വിവാഹ വാർത്തയാണ് ശ്രദ്ധ നേടിയത്. എന്നാൽ ഇതിനോടൊന്നും ഉണ്ണിയോ മഹിമയോ പ്രതികരിച്ചിരുന്നില്ല.
നേരത്തെ, നടി അനുശ്രീയുടെ പേരും ഇത്തരത്തിൽ ഉയർന്ന് വന്നിരുന്നു. എന്റെ പേര് പലരുമായിട്ടും കണക്ട് ചെയ്ത് വരാറുണ്ട്. അവരെല്ലാം കല്യാണം കഴിച്ച് പോയി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അനുശ്രീയുടെ പേരിനൊപ്പമാണ് ഗോസിപ്പ് വന്നത്. അതിനർഥം അനു വിവാഹം കഴിച്ച് പോകാറായി എന്നാണെന്ന് തമാശരൂപേണ നടൻ പറഞ്ഞിരുന്നു.
എനിക്ക് ഒരു റിലേഷൻഷിപ്പുമില്ല. എന്നിട്ടും എന്താണ് എന്റെ പേരിങ്ങനെ വരുന്നതെന്ന് ഞാനും ആലോചിക്കാറുണ്ട്. ഇങ്ങനെത്തെ വാർത്തകൾ വരുമ്പോൾ അനുവിന് ചിരിയായിരിക്കും. കാരണം പുള്ളിക്കാരിയ്ക്ക് ഇത് ആദ്യമായിട്ടാവും ഗോസിപ്പ് വരുന്നത്. പക്ഷേ എനിക്കങ്ങനെയല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
അതേസമയം, തന്റെ വിവാഹത്തെ കുറിച്ച് ഉണ്ണി മുമ്പ് പറഞ്ഞത് ഇങ്ങനെയായിരുന്നു, ഒരു അഭിനേത്രിയെ വിവാഹം ചെയ്യാൻ എനിക്ക് ഇഷ്ടമാണ്, ആഗ്രഹമുണ്ട് പക്ഷെ അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്.
നാളെ എന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും, അത്രക്കും ആഗ്രഹത്തോടെ അമ്മ എന്റെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ്. ലവ് മാരേജ് നല്ലതാണ്. കല്യാണം കഴിഞ്ഞിട്ടും ലവ് ആവാമല്ലോ. എന്തെങ്കിലും ഒക്കെ നടന്നാൽ മതിയായിരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നത്.
