Connect with us

”ഓ.., ആ പുഞ്ചിരി” തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ വീഡിയോയുമായി ഹണി റോസ്!

Malayalam

”ഓ.., ആ പുഞ്ചിരി” തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ വീഡിയോയുമായി ഹണി റോസ്!

”ഓ.., ആ പുഞ്ചിരി” തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ വീഡിയോയുമായി ഹണി റോസ്!

അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്‌സസറികളും മനോഹരമായ മേക്കപ്പും ചേരുന്ന ലുക്കുകളിലാണ് ഹണി പൊതുപരിപാടികളില്‍ തിളങ്ങുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.

ഇപ്പോഴിതാ തന്റെ ഹൃദയം കീഴടക്കിയ ആരാധകന്റെ പുഞ്ചിരിയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി ഹണി റോസ്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിനെത്തിയപ്പോള്‍ പകര്‍ത്തിയ വിഡിയോയാണിത്. ആരാധകര്‍ക്കു ഹാന്‍ഡ് ഷേക്ക് കൊടുക്കുന്ന ഹണി റോസിനെ വിഡിയോയില്‍ കാണാം. ഇതിനിടയില്‍ ഒരാള്‍ കൈ നീട്ടി ഹാന്‍ഡ് ഷേക്ക് ചെയ്ത ശേഷം സന്തോഷം നിറഞ്ഞ ചിരിയോടെ തിരിഞ്ഞു നോക്കുന്നതാണ് വിഡിയോയുടെ ഹൈലൈറ്റ്.

”ഓ, ആ പുഞ്ചിരി” എന്ന അടിക്കുറിപ്പോടെയാണ് ഹണി ഈ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. വിഡിയോ വേഗം വൈറലായി. ഉദ്ഘാടന വേദിയിലെത്തിയ ഹണി റോസിന്റെ ഔട്ട്ഫിറ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജംപ് സ്യൂട്ടില്‍ മാളൂട്ടി ഹെയര്‍ സ്‌റ്റൈലിലാണ് ഹണി എത്തിയത്.

ഓരോ ഉദ്ഘാടനത്തിനും വ്യത്യസ്ത ലുക്കില്‍ എത്തുന്ന ഹണിയുടെ ഗെറ്റപ്പുകള്‍ ആരാധകരുടെ ഇടയില്‍ ശ്രദ്ധനേടാറുണ്ട്. ഉദ്ഘാടനത്തിന് പോകുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത് കോസ്റ്റ്യൂം ആണെന്ന് ഹണി റോസ് ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.

‘റേച്ചല്‍’ ആണ് ഹണിയുടേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രം അവതരിപ്പിക്കുന്നത് ഏബ്രിഡ് ഷൈനാണ്. ഇറച്ചിവെട്ടുകാരിയായാണ് ഹണി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. മോണ്‍സ്റ്ററിനു ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രമാണ് റേച്ചല്‍.

More in Malayalam

Trending