Connect with us

കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍, ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യമാണ്; സ്റ്റാര്‍ മാജികിന് വീണ്ടും വിമര്‍ശനം

Malayalam

കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍, ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യമാണ്; സ്റ്റാര്‍ മാജികിന് വീണ്ടും വിമര്‍ശനം

കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍, ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യമാണ്; സ്റ്റാര്‍ മാജികിന് വീണ്ടും വിമര്‍ശനം

നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് സ്റ്റാര്‍ മാജിക്. പലപ്പോഴും പരിപാടി വിമര്‍ശനങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന സ്റ്റാര്‍ മാജിക്കിന് വന്‍ ആരാധക പിന്തുണയുണ്ട്. താരങ്ങളുടെ പരസ്പരമുള്ള ട്രോളുകളും ആവേശകരമായ ടാസ്‌കുകളുമൊക്കെയാണ് സ്റ്റാര്‍ മാജിക്കിനെ ജനപ്രീയമാകുന്നത്.

താരങ്ങള്‍ക്കിടയില്‍ പറയുന്ന തമാശകളിലെ റേസിസവും സ്ത്രീവിരുദ്ധതയുമൊക്കെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സഹതാരങ്ങളെ നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ കളിയാക്കുന്നതിനെതിരെ പലപ്പോഴും സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു വിമര്‍ശനമാണ് വഴിതെളിക്കുന്നത്.

കഴിഞ്ഞ ദിവസം ചാനല്‍ പേജില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ടാസ്‌കിന് ശേഷം തങ്കച്ചന്‍ വിതുരയും മൃദുല വിജയും ചേര്‍ന്ന് ഒപ്പിച്ചൊരു തമാശയാണ് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇരുവരും സ്‌റ്റേജില്‍ തയ്യാറാക്കി വച്ചിരുന്ന ബെഡിലേക്ക് കയറി കിടക്കുന്നതും പുതുപ്പനുള്ളിലേക്ക് മറയുന്നതുമാണ് തമാശ. എന്നാല്‍ ഇതിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത് ചിരികളല്ല മറിച്ച് വിമര്‍ശനങ്ങളാണ്.

ഇമ്മാതിരി ഷോ എല്ലാം. ലേശം ഉളുപ്പ്, കഷ്ടം, ദാരിദ്ര്യം പിടിച്ച ഷോ, സപ്പോര്‍ട്ട് ചെയ്യുന്നവന്മാരെ പറഞ്ഞാല്‍ മതീ. കഷ്ടം തന്നെടേയ്,ഫാമിലി ന്റെ കൂടെ ഇരുന്നു കാണാന്‍ പറ്റിയ ഷോ ആയിരുന്നു ഇപ്പോള്‍ അതും പറ്റാതെ ആയി എന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. എത്ര തന്തയ്ക്ക് വിളി കേട്ടാലും ഒരു മലരും ഇല്ലാതെ കാണിക്കുന്ന ഈ മലര് പരിവാടി ചെയ്യുന്ന നാറികളുടെ തൊലിക്കെട്ടി സമ്മതിക്കണം, സപ്പോര്‍ട്ട് ചെയ്യുന്ന മലരുകളും ഇതില്‍ ഉള്‍പെടും, ഉളുപ്പില്ലാതായാല്‍ മനുഷ്യരും മൃഗങ്ങളും തുല്യം, കഷ്ടം ഇത്രയ്ക്കും അധഃപതിച്ച ഒരു പ്രോഗ്രാം എന്നിങ്ങനെ കടുത്ത ഭാഷയില്‍ തന്നെ ചിലര്‍ പരിപാടിയെ വിമര്‍ശിക്കുന്നുണ്ട്.

ഠമാര്‍ പടാര്‍ ഉണ്ടായിരുന്നപ്പോള്‍ ഒരു എപ്പിസോഡ് പോലും വിടാതെ കാത്തിരുന്നു കണ്ടിട്ടുണ്ട്. ഇപ്പൊ വെറും കോപ്രായം, കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍ കാട്ടിയും, അനാവശ്യമായി മറ്റുള്ളവരെ ട്രോളിയും ഒക്കെ വെറുപ്പിച്ചുകൊണ്ട് പോകുന്ന ഒരു ദാരിദ്ര്യം പിടിച്ച പരിപാടി, ഭയങ്കര ഇഷ്ട്ടപ്പെട്ട ഒരു പരിപാടി ആയിരുന്നു…ഇപ്പോ ഏറ്റവും വെറുക്കുന്ന ഒരു പരിപാടി ആയി മാറി, ഇതിന്റെ പോക്ക് ഇത് എങ്ങോട്ടാ…. കഷ്ടം, ഇതൊക്കെ കണ്ടിട്ടല്ലേ നമ്മുടെ പുതുതലമുറ പഠിക്കുന്നത്, തെറി പറഞ്ഞതുകൊണ്ട് കാര്യമില്ല ഇനി പരിപാടി കാണാതിരിക്കുക അതാണ് മികച്ച പ്രതിഷേധം, പിള്ളേര്‍ ഓക്കെ കാണുന്ന പരിപാടി അല്ലേ എന്നിങ്ങനെയാണ് മറ്റ് ചിലരുടെ വിമര്‍ശനങ്ങള്‍.

More in Malayalam

Trending

Recent

To Top