Connect with us

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വരുന്നു; വമ്പന്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് ജോണി ആന്റണി

Malayalam

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വരുന്നു; വമ്പന്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് ജോണി ആന്റണി

സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വരുന്നു; വമ്പന്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് ജോണി ആന്റണി

എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കുടുംബപ്രേക്ഷകരാണ്. ഇത്തരത്തില്‍ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ദിലീപ്. എന്നാല്‍ മോശം അഭിപ്രായം ലഭിച്ച ദിലീപ് സിനിമകള്‍ പോലും സാമ്പത്തികമായി വിജയിക്കാരുണ്ട്. ജനപ്രിയന്‍ എന്ന ലേബലില്‍ ദിലീപ് അറിയപ്പെടുമ്പോള്‍ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്.

ദിലീപ് ചിത്രങ്ങളില്‍ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകര്‍ക്കുണ്ട്. മിനിമം ഗ്യാരണ്ടി നല്‍കാന്‍ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ദിലീപ്. കുടുംബപ്രേക്ഷകരുടെ പണം തന്നെയാണ് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ചയെന്നത് താരങ്ങളും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ വിവാദത്തിലും കേസിലും ഉള്‍പ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തുന്നുള്ളു.

ഇപ്പോള്‍ നാളുകള്‍ക്ക് ശേഷമാണ് ദിലീപിന്റേതായി ബാന്ദ്ര എന്ന ചിത്രം പുറത്തെത്തിയത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിലീപിന്റെ കരയറില്‍ ഇതുവരെ കാണാത്ത വ്യത്യസ്തമായ വേഷമായിരിക്കും ബാന്ദ്രയിലേത് എന്നും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്നും ദിലീപ് പറഞ്ഞിരുന്നു. മറ്റൊരു താരത്തിനും ചെയ്യാന്‍ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്.

ഇന്നും പ്രേക്ഷകര്‍ കാണുന്ന, കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന ദിലീപ് ചിത്രമാണ് സിഐഡി മൂസ. ജോണി ആന്റണിയുടെ സംവിധാന മികവില്‍ പുറത്തുവന്ന ചിത്രം അന്നുവരേയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചിരുന്നു. സംവിധായകന്‍ ജോണി ആന്റണി ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള നടന്മാരില്‍ ഒരാളാണ്. അഭിനയത്തില്‍ സജീവമാകുമ്പോഴും പലപ്പോഴും ജോണി ആന്റണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു ചോദ്യമാണ് സിഐഡി മൂസയുടെ രണ്ടാംഭാഗം ഉണ്ടാകുമോയെന്നത്.

കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലും സിഐഡി മൂസയുമായി ബന്ധപ്പെട്ട ജോണി ആന്റണി നേരിടേണ്ടി വന്നു. സംവിധായകനായി തിരിച്ച് വരണമെന്ന് പലരും പറയാറുണ്ട്. ഞാന്‍ വീണ്ടും സംവിധാനം ചെയ്താലും നല്ല സിനിമ ആണെങ്കില്‍ മാത്രമേ ആളുകള്‍ സ്വീകരിക്കുകയുള്ളു. നല്ല ആത്മവിശ്വാസമുള്ള കഥയും സാഹചര്യവും വന്നാല്‍ സിനിമ ചെയ്യുമെന്നും ജോണി ആന്റണി പറഞ്ഞിരുന്നു.

സിഐഡി മൂസയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും നടക്കുന്നുണ്ട്. എല്ലാ കൃത്യസമയത്ത് വരും. ഒന്നും നമുക്ക് മുന്‍കൂട്ടി പറയുന്ന സാഹചര്യങ്ങളില്‍ അല്ലാലോ കടന്ന് പോകുന്നത്. ഉദയനും സിബിയും തിരക്കഥ എഴുതണം. എങ്കിലും നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ആളുകളുടെ പ്രതീക്ഷ എന്ന് പറയുന്നത് ഒരു ബാധ്യത തന്നെയാണ്.

ഇത്രയും ഹിറ്റായ ഒരു സിനിമയുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ വലിയ ഉത്തരവാദിത്തമാണ്. അതിനോളം ഇല്ലെങ്കിലും അതിന് അടുത്തെങ്കിലും എത്തിയാലേ അഭിമാനം കാക്കാന്‍ സാധിക്കുകയുള്ളു. പ്രത്യേകിച്ച് ആദ്യത്തെ സിനിമയുടെ മാനം കാക്കാന്‍ കഴിയൂ. അല്ലെങ്കിലും അതിനും ചീത്തപ്പേരാവും. ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമ്പോഴാണല്ലോ വിജയങ്ങളിലേക്ക് പ്രവേശിക്കുക. എന്തായാലും നമുക്ക് നോക്കാമെന്നും ജോണി ആന്റണി വ്യക്തമാക്കുന്നു.

റിവ്യൂ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിക്കും. ഒരോരുത്തരുടേയും സിനിമ ആസ്വാദന രീതികള്‍ വ്യത്യസ്തമായിരിക്കും. റിവ്യൂ വേണമെന്നാണ് എന്റെ അഭിപ്രായം. സിനിമ കണ്ട് അതിലെ മോശമായതും നല്ലതുമായ കാര്യങ്ങള്‍ പറയണം. അല്ലാതെ ഒരു സിനിമ കണ്ട് അതിനെ ടാര്‍ഗറ്റ് ചെയ്ത് നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല.

ആളുകളെ കളിയാക്കാനോ, വ്യക്തിഹത്യ നടത്താനോ പാടില്ല. സിനിമയുടെ വിജയപരാജയങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കും വരാന്‍ പാടില്ല. കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും എടുക്കുന്നത്. ഓരോരുത്തരുടേയും സ്വപ്നങ്ങളാണ് സംവിധായകന്‍ സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. അവിടെ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടാകും. എന്നുവെച്ച് ജീവിതത്തില്‍ എഴുന്നേല്‍ക്കാത്ത രീതിയില്‍ ആക്ഷേപിക്കാന്‍ പാടില്ലെന്നും ജോണി ആന്റണി അഭിപ്രായപ്പെടുന്നു.

പൈസ മുടക്കി കാണുന്നവന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അതൊക്കെ വളരെ സൌമ്യമായി പറയാലോ. എന്നാല്‍ ഇവിടെ നടക്കുന്നത് വ്യക്തിഹത്യയും താരതമ്യവും ആണല്ലോ. സഹിഷ്ണുതയോടെ കാണാന്‍ ശ്രമിക്കണം. എല്ലാം തികഞ്ഞവരാണോ ഈ പറയുന്നത്. ഇവര്‍ക്കൊക്കെ ഒരു ഷോട്ടൊക്കെ എടുക്കാന്‍ പറ്റുമോ. റിവ്യൂ പറയാമെങ്കിലും വ്യക്തിഹത്യ വേണ്ടെന്നുള്ളത് തന്നെയാണ് തന്റെ അഭിപ്രായമെന്നും ജോണി ആന്റണി കൂട്ടിച്ചേര്‍ക്കുന്നു.

More in Malayalam

Trending

Recent

To Top