Connect with us

മികച്ച ഉദ്ഘാടക അവാര്‍ഡ് തൂക്കി ഹണി റോസ്; ഇതൊക്കെയാണ് വൈബ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

Actress

മികച്ച ഉദ്ഘാടക അവാര്‍ഡ് തൂക്കി ഹണി റോസ്; ഇതൊക്കെയാണ് വൈബ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മികച്ച ഉദ്ഘാടക അവാര്‍ഡ് തൂക്കി ഹണി റോസ്; ഇതൊക്കെയാണ് വൈബ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ

മലയാളികള്‍ക്ക് ഹണി റോസ് എന്ന നടിയെ പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരത്തിന് ഇന്ന് കൈ നിറയെ ചിത്രങ്ങളാണ്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങിനില്‍ക്കുകയാണ് താരം. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുള്ള നടി കൂടിയാണ് ഹണി റോസ്.

തുടരെയുള്ള ഉദ്ഘാടനങ്ങള്‍ കാരണവും വസ്ത്രധാരണവുമായിരുന്നു ഹണിറോസിനെതിരെ സൈബര്‍ ആക്രമണങ്ങളും ട്രോളുകളും വന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകളെല്ലാം വളരെ ലാഘവത്തോടെ എടുക്കുന്ന ഹണി ഇപ്പോള്‍ പങ്കുവച്ചൊരു ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ശ്രദ്ധ നേടിയിരിക്കുകയാണ്. തനിക്കെതിരെയുള്ള ഒരു ട്രോള്‍ ആണ് ഹണി റോസ് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കൊടുത്തിരിക്കുന്നത്.

ഉബൈദ് ഇബ്രാഹിം ആണ് ഈ ട്രോള്‍ വീഡിയോയ്ക്ക് പിന്നില്‍. ഇതിന്റെ ലിങ്ക് സഹിതമാണ് ഹണി ഷെയര്‍ ചെയ്തത്. ‘മികച്ച ഉദ്ഘടക അവാര്‍ഡ് ഹണി റോസ് തൂക്കി!’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.

തനിക്കെതിരായ ട്രോളിനെ വളരെ രസകരമായി എടുത്ത നടിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതാണ് വൈബ് എന്നാണ് ഏവരും പറയുന്നത്. നടിമാരായാല്‍ ഇങ്ങനെ വേണം, ട്രോളിനെ ട്രോളായി മാത്രം കാണാനും അത് ആസ്വിദിക്കാനുമുള്ള മനസ് സമ്മതിക്കണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, ‘റേച്ചല്‍’ എന്ന ചിത്രമാണ് ഹണി റോസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍, ചന്തു സലിംകുമാര്‍, രാധിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രാഹുല്‍ മണപ്പാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് ഹണി ഇതില്‍ അവതരിപ്പിക്കുന്നതെന്ന് വ്യക്തമാണ്. സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് റേച്ചല്‍. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം.

Continue Reading
You may also like...

More in Actress

Trending

Recent

To Top