Connect with us

ബാലയ്ക്ക് എലിസബത്തിന്റെ വാലന്റൈൻസ് ഡെ സമ്മാനം; ഇത് ഒട്ടും പ്രതീക്ഷിച്ചില്ല… കണ്ണ് നിറഞ്ഞ് ആരാധകർ!!!

Malayalam

ബാലയ്ക്ക് എലിസബത്തിന്റെ വാലന്റൈൻസ് ഡെ സമ്മാനം; ഇത് ഒട്ടും പ്രതീക്ഷിച്ചില്ല… കണ്ണ് നിറഞ്ഞ് ആരാധകർ!!!

ബാലയ്ക്ക് എലിസബത്തിന്റെ വാലന്റൈൻസ് ഡെ സമ്മാനം; ഇത് ഒട്ടും പ്രതീക്ഷിച്ചില്ല… കണ്ണ് നിറഞ്ഞ് ആരാധകർ!!!

മലയാളികൾക്ക് ഇന്ന് ഏറെ സുപരിചിതയാണ് നടൻ ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്ത്. ചലച്ചിത്ര നടൻ ബാലയും അടുത്തിടെ വാര്‍ത്തകളില്‍ നിരന്തരം ചര്‍ച്ചയാകാറുണ്ട്.  അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്.

ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്. ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കരള്‍ രോഗം ഗുരുതരമായ ബാല കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വീണ്ടും തിരികെ ജീവിതത്തിലേക്ക് വന്നത്. അപ്പോഴെല്ലാം ഡോക്ടറായ എലിസബത്ത് തന്നെയായിരുന്നു ബാലയെ ശുശ്രൂഷിച്ചിരുന്നത്.

താന്‍ തിരികെ ജീവിതത്തിലേയ്ക്ക് വന്നതില്‍ പ്രധാന പങ്ക് എലിസബത്തിനാണെന്ന് ബാലയും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അസുഖത്തില്‍ നിന്നും മുക്തി നേടി ബാല ആക്ടീവായി തുടങ്ങി കുറച്ച് കാലം വരെയും എലിസബത്ത് ബാലയ്‌ക്കൊപ്പമുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണാതെയായി. ചോദിച്ചപ്പോള്‍ ബാലയും കൃത്യമായി മറുപടി പറഞ്ഞില്ല. ബാലയ്‌ക്കൊപ്പം കുടുംജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു. അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ എലിസബത്ത് പങ്കുവയ്ക്കുന്ന വീഡിയോകൾ ജനശ്രദ്ധനേടാറുണ്ട്. എന്നാൽ ഇന്ന് പ്രണയദിനം ആഘോഷിക്കുന്ന വേളയിൽ സെലിബ്രിറ്റികൾ അടക്കം നിരവധി പേർ തങ്ങളുടെ പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചും കുറിപ്പുകൾ പങ്കിട്ടും പ്രണയദിനാശംസകൾ അറിയിച്ച് കഴിഞ്ഞു.

ഇപ്പോഴിതാ നടൻ ബാലയുടെ ഭാര്യയും ഡോക്ടറും ഡിജിറ്റൽ ക്രിയേറ്ററുമായ എലിസബത്ത് പങ്കിട്ട വാലന്റൈൻസ് ഡെ സ്പെഷ്യൽ കുറിപ്പും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മൂന്ന് വർഷം മുമ്പ് ഈ ദിനത്തിൽ ഞാൻ നിനക്ക് നൽകിയ വാക്ക് ഇന്നും പാലിക്കുന്നു എന്നാണ് എലിസബത്ത് മനോഹരമായ ഗാനത്തിനൊപ്പം സോഷ്യൽമീഡിയിൽ കുറിച്ചത്.

നീ എത്ര അകലെയായിരുന്നാലും നമ്മൾ എത്ര കണ്ടില്ലെങ്കിലും ശൂന്യതയിൽ ഒളിച്ചാലും എന്റെ മനസിൽ നീ മാത്രമാണ് എന്നും എന്നെന്നും എന്ന അർഥം വരുന്ന ഒരു ഗാനമാണ് എലിസബത്ത് പങ്കുവെച്ചത്. നിരവധിപേർ എലിസബത്തിനും ബാലയ്ക്കും പ്രണയദിനാശംസകൾ നേർന്ന് എത്തി. അതേസമയം ഡിജിറ്റൽ ക്രിയേറ്ററായതുകൊണ്ട് തന്നെ ഡ്യൂട്ടിയുടെ ഇടവേളകളിലും മറ്റും സമയം കണ്ടെത്തി തന്റെ യുട്യൂബ് ചാനലിൽ വീ‍ഡിയോകളും പങ്കുവെക്കാറുണ്ട് എലിസബത്ത്.

അത്തരത്തിൽ പ്രണയദിനത്തിൽ എലിസബത്ത് പങ്കിട്ട വീഡിയോയും ചർച്ചയാവുകയാണ്. ‘ഹാപ്പി വാലന്റൈൻസ് ഡെ എല്ലാവർക്കും. എന്നെ കുറിച്ച് വന്ന മോശം കമന്റുകളോട് പ്രതികരിച്ചതിന് പലരും നെഗറ്റീവ് കമന്റിട്ട് കണ്ടു. തോന്നിയപോലെ ഒരാളെ കെട്ടി പണികിട്ടിയിരിക്കുന്നതല്ല ഡിപ്രഷൻ എന്നൊക്കെയാണ് കമന്റ് വന്നത്.’ ‘ഇന്ന കാരണം കൊണ്ട് മാത്രമെ ഡിപ്രഷൻ വരാവൂ എന്നൊന്നുമില്ലല്ലോ. ഡിപ്രഷനുമായി ബന്ധപ്പെട്ട് ലക്ഷണങ്ങൾ അടക്കം ഉൾപ്പെടുത്തി വിശദമായി മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കും. എന്റെ സംസാര രീതി നല്ലതല്ലെന്നും പലരും കമന്റിട്ട് കണ്ടു.

എനിക്ക് നന്നായി സംസാരിക്കാൻ അറിയില്ലെന്ന് ഞാൻ നേരത്ത പറഞ്ഞിട്ടുള്ളതാണ്.’ ‘ബാലചേട്ടന്റെ അല്ലെങ്കിൽ സെലിബ്രിറ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാൻ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടു. അതേ ഞാൻ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്. അതിൽ ആർക്കും തർക്കമൊന്നുമില്ലല്ലോ. അതുകൊണ്ട് സോഷ്യൽമീഡിയ പേജ് തുട‌ങ്ങാൻ പാടില്ലെന്നുണ്ടോ.

വിവാഹത്തിന് മുമ്പും എനിക്ക് സോഷ്യൽമീഡിയ പേജുണ്ടായിരുന്നു. അതിൽ ഒരുപാട് ഫോളോവേഴ്സുണ്ടായിരുന്നു.’ ‘പിന്നീട് ഞാൻ അത് ഡിലീറ്റ് ചെയ്ത് പുതിയ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഞാൻ സെലിബ്രിറ്റിയുടെ വൈഫായതുകൊണ്ട് ആരും എന്റെ വീഡിയോ കാണേണ്ടതില്ല. ഇതെല്ലാം ഞാൻ എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഫേമസാകാൻ ബാലയെ കെട്ടിയെന്ന് തോന്നുന്നവർ അൺഫോളോ ചെയ്ത് പോവുക.

ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്.’ ‘കുറച്ചുകാലം ലീവെടുത്ത് റെസ്റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെഗറ്റീവ് കമന്റുകൾ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്. ഒരാൾ മരിച്ചശേഷം അയാളെ കുറച്ച് നല്ലത് പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താതിരിക്കുക. അതുപോലെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ.”ടോക്സിക്ക് റിലേഷൻഷിപ്പിൽ പെടാതിരിക്കാൻ ശ്രമിക്കുക. പെട്ടാലും മാന്യമായി ഇറങ്ങി വരിക’, എന്നെല്ലാമാണ് പ്രണയദിനത്തിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ എലിസബത്ത് പറഞ്ഞത്.

അമൃതയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം മൂന്ന് വർഷം മുമ്പാണ് എലിസബത്തിനെ ബാല വിവാഹം ചെയ്തത്.’ എന്നാൽ അടുത്ത കാലത്തായി ഇരുവരും ഒരുമിച്ച് അല്ല താമസം. അതുകൊണ്ട് തന്നെ ബാലയും എലിസബത്തും വിവാഹോചനത്തിന് ഒരുങ്ങുകയാണോയെന്ന സംശയവും ആരാധകർക്കുണ്ട്. അടുത്തിടെ ജോലി സ്ഥലത്ത് നിന്നും അവധിക്ക് നാട്ടിൽ വന്നപ്പോഴും ബാലയെ കാണാൻ എലിസബത്ത് പോയിരുന്നില്ലെന്നതും ആരാധകരുടെ സംശയങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. 

More in Malayalam

Trending

Recent