Connect with us

സർക്കാരിന് തിരിച്ചടി !സിനിമാ ടിക്കറ്റ് നിരക്ക് വർധിക്കില്ല; ഉത്തരവിന് സ്റ്റേ

Malayalam

സർക്കാരിന് തിരിച്ചടി !സിനിമാ ടിക്കറ്റ് നിരക്ക് വർധിക്കില്ല; ഉത്തരവിന് സ്റ്റേ

സർക്കാരിന് തിരിച്ചടി !സിനിമാ ടിക്കറ്റ് നിരക്ക് വർധിക്കില്ല; ഉത്തരവിന് സ്റ്റേ

സിനിമാ ടിക്കറ്റുകളില്‍ ജിഎസ്ടിയ്ക്ക് പിന്നാലെ വിനോദ നികുതി കൂടി ചുമത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സെപ്റ്റംബര്‍ ഒന്നു മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അ‌ഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താനായിരുന്നു തീരുമാനം.

എന്നാൽ, വിനോദ നികുതി ചുമത്താനുള്ള അ‌ധികാരം സർക്കാരിനല്ലെന്നും തദ്ദേശ സ്ഥാപനങ്ങൾക്കാണെന്ന വാദം അംഗീകരിച്ചു കൊണ്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. സുജിത് മജീദ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. ഇതോടെ സിനിമാ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നിലവില്‍ 18 ശതമാനം ജിഎസ്ടിയാണ് ടിക്കറ്റുകള്‍ക്ക് ഈടാക്കുന്നത്. വിനോദ നികുതി കൂടി ഏര്‍പ്പെടുത്തിയാല്‍ ആ തുകയ്ക്ക് ഉള്‍പ്പെടെ ജിഎസ്ടി നല്‍കേണ്ടി വരും . സെപ്റ്റംബർ ഒന്നു മുതൽ സിനിമാ ടിക്കറ്റുകളിൽ വിനോദ നികുതി കൂടി ഉൾപ്പെടുത്താനായിരുന്നു സർക്കാർ ഉത്തരവ്.

highcourt stayed govt order

More in Malayalam

Trending