അമിതാഭ് ബച്ചന് വേണ്ടി ഇപ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, ഒരു നടിയ്ക്ക് വേണ്ടിയും ആരും ഇത്തരം കഥാപാത്രങ്ങള്‍ എഴുതുന്നില്ല, എന്നും അവഗണന മാത്രം; തുറന്നടിച്ച് ഹേമ മാലിനി

അമിതാഭ് ബച്ചനെപ്പോലുള്ള നടന്മാര്ക്ക് വേണ്ടി തിരക്കഥയെഴുതുമ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും നടിമാര്‍ അവഗണിക്കപ്പെടുകയാണെന്ന് തുറന്നടിച്ച് നടിയും രാഷ്ട്രീയ നേതാവുമായ ഹേമമാലിനി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹേമമാലിനി ഇതേ കുറിച്ച് പറഞ്ഞത്.
വലിയ വേഷങ്ങള്‍ ബച്ചനുവേണ്ടി പ്രത്യേകം എഴുതി തയ്യാറാക്കിയിട്ടുണ്ട്. ബച്ചനെ മനസ്സില്‍ വെച്ചാണ് ഇത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത്. എന്നാല്‍ ഒരു നടിയ്ക്കും വേണ്ടി ആരും ഇത്തരം വേഷങ്ങള്‍ എഴുതി തയ്യാറാക്കാറില്ല.
തനിക്ക് വേണ്ടി ഇത്തരം കഥാപാത്രങ്ങള്‍ സൃഷ്ടിക്കാന്‍ ആരെങ്കിലും തയ്യാറായാല്‍ തനിക്ക് നല്ല ആത്മവിശ്വാസമുണ്ടാകുമെന്നും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നും ഹേമമാലിനി പറഞ്ഞു.
എവിടെയാണ് അവസരങ്ങള്‍ എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ ഈ വേര്‍തിരിവിനെക്കുറിച്ച് തുറന്നുപറഞ്ഞത്. നടിമാര്‍ക്കായി എഴുത്തുകാരന്റെ പിന്തുണയുളള ശക്തമായ ക്യാരക്ടറുകള്‍ സൃഷ്ടിക്കുന്നില്ല. അത്തരം ക്യാരക്ടറുകള്‍ നടന്മാര്ക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണ്.
ഒരു നടിയെന്ന നിലയില്‍ ഏറ്റവും മികച്ച പ്രൊജക്ടുകളാണ് താന്‍ ആഗ്രഹിക്കുന്നത്. അഭിനയം അവസാനിപ്പിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ല, കാരണം അത് തന്റെ പാഷന് ആണെന്നും ഹേമമാലിനി പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...