Connect with us

ഡബ്ല്യുസിസി സ്ഥാപക അം​ഗമായ ഒരേയൊരു അം​ഗത്തിന് മാത്രം കൈനിറയെ അവസരങ്ങൾ, സിനിമാ രം​ഗത്ത് നിന്നും പുറത്താകാതിരിക്കാൻ മനപ്പൂർവം മിണ്ടാതിരിക്കുന്നു; ആ നടി ആരെന്ന് തിരക്കി സോഷ്യൽ മീഡിയ

Malayalam

ഡബ്ല്യുസിസി സ്ഥാപക അം​ഗമായ ഒരേയൊരു അം​ഗത്തിന് മാത്രം കൈനിറയെ അവസരങ്ങൾ, സിനിമാ രം​ഗത്ത് നിന്നും പുറത്താകാതിരിക്കാൻ മനപ്പൂർവം മിണ്ടാതിരിക്കുന്നു; ആ നടി ആരെന്ന് തിരക്കി സോഷ്യൽ മീഡിയ

ഡബ്ല്യുസിസി സ്ഥാപക അം​ഗമായ ഒരേയൊരു അം​ഗത്തിന് മാത്രം കൈനിറയെ അവസരങ്ങൾ, സിനിമാ രം​ഗത്ത് നിന്നും പുറത്താകാതിരിക്കാൻ മനപ്പൂർവം മിണ്ടാതിരിക്കുന്നു; ആ നടി ആരെന്ന് തിരക്കി സോഷ്യൽ മീഡിയ

മലയാള സിനിമാ ലോകത്തെയും മലയാളികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് ഏറെ നാടകീയ രം​ഗങ്ങൾക്ക് ശേഷം പുറത്തെത്തിയത്. അവസരങ്ങൾക്ക് വേണ്ടി നടിമാർക്ക് വിട്ട് വീഴ്ച ചെയ്യേണ്ട സാഹചര്യമുണ്ടെന്നും സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണ് അവരാണ് മലയാള സിനിമയെ നിയന്ത്രിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന റിപ്പോർട്ട് തന്നെയാണിത്. പലർക്കും ഇഷ്‌‌ടപ്പെടാത്ത, പലരുടെയും മുഖം മൂടി വലിച്ചു കീറുന്ന കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നതിനാൽ തന്നെ ഡബ്ല്യുസിസിയിലെ അം​ഗങ്ങളെ സിനിമയിലേക്ക് എടുക്കില്ലെന്ന് നിരവധി പേർ പറഞ്ഞിട്ടുണ്ട്. ഇതും സത്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ചില നിർമാതാക്കൾ ഡബ്ല്യുസിസി അം​ഗങ്ങളെ തന്റെ സിനിമയിലേക്ക് ഉൾപ്പെടുത്തുന്നില്ല. അത് അമ്മ സംഘടനയെ ഭയന്നിട്ടാണ്. ഡബ്ല്യുസിസി രൂപീകരണത്തിന് മുമ്പ് നിരവധി അവസരങ്ങൾ ലഭിച്ച ഒരു നടിയ്ക്ക് ഡബ്ല്യുസിസി അം​ഗമായ ശേഷം അവസരങ്ങൾ ഇല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഡബ്ല്യുസിസി സ്ഥാപക അം​ഗമായ ഒരേയൊരു അം​ഗത്തിന് മാത്രം കൈനിറയെ നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഇവർ മാത്രമാണ് സിനിമാ രം​ഗത്ത് സ്ത്രീകൾക്ക് പ്രശ്നമില്ലെന്ന് ആവർത്തിച്ച് പറഞ്ഞത്. സിനിമാ രം​ഗത്ത് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് താൻ കേട്ടിട്ട് പോലുമില്ലെന്നാണ് ഈ നടി പറഞ്ഞത്. എന്നാൽ അത് സത്യമല്ല. തെളിവുകൾ പരിശോധിക്കേണ്ടി വന്നാൽ ഇൻഡസ്ട്രിയിലെ പുരുഷൻ‌മാർക്കെതിരെ ഈ നടി മനപ്പൂർവം സംസാരിക്കാതിരിക്കുകയാണ്. മലയാള സിനിമാ രം​ഗത്ത് നിന്നും പുറത്താകാതിരിക്കാനുള്ള സ്വാർത്ഥ ലക്ഷ്യം മാത്രമാണ് ഇതിന് കാരണം എന്നും റിപ്പോർട്ടിൽ പറയുന്നു.

ഹേമ കമ്മിറ്റി പരാമർശിക്കുന്ന നടി ആരാണെന്ന് വ്യക്തമല്ല. എന്നാൽ ഈ നടി മഞ്ജു വാര്യരാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. മഅജു വാര്യർക്ക് മാത്രമാണ് തുടരെത്തുടരെ സിനിമയിൽ അവസരം ലഭിക്കുന്നത്. മലയാള സിനിമയിൽ സജീവമായി നിൽക്കുന്നത് മഞ്ജു വാര്യർ മാത്രമാണ്. മറ്റുള്ളവർക്കാക്കും മഞ്ജുവിനോളം അവസരങ്ങൾ ലഭിക്കുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങൾക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യുസിസി അം​ഗങ്ങളായ പാർവതി തിരുവോത്ത്, രമ്യ നമ്പീശൻ, തുടങ്ങിയവരെല്ലാം പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.

സ്ത്രീകൾക്ക് മാത്രമല്ല, പ്രതികരിക്കുന്ന പുരുഷന്മാരെയും ഇവർ ഒതുക്കാറുണ്ട്. സിനിമയിൽ പ്രവർത്തിക്കുന്ന ആളുകളുടെ ക്രിമിനൽ ഒരു ബോഡിയും പരിശോധിക്കുന്നില്ല. അത് സ്ത്രീകൾക്ക് വളരെയധികം പ്രശ്നങ്ങളും ആഴത്തിലുള്ള അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ പരാതി നൽകിയപ്പോൾ ഒരു നടപടിയും എടുത്തില്ലെന്നതാണ് ഏറ്റവും മോശപ്പെട്ട കാര്യം. അത്തരം സമീപനങ്ങൾ സിനിമയിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥ വർദ്ധിപ്പിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിൽ പരാമർശിക്കുന്നവരുടെ സ്വകാര്യത കണക്കിലെടുത്ത് ചില വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ആളുകളെ തിരിച്ചറിയുന്ന ഭാ​ഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49ാം പേജിലെ 96ാം പാര​ഗ്രാഫ് ഒഴിവാക്കി. 81 മുതൽ 100 വരെയുള്ള പേജുകളിലെ പേജുകളിലെ ചില ഭാ​ഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാര​ഗ്രാഫുകളും അനുബന്ധങ്ങളും നീക്കിയിട്ടുണ്ട്.

സിനിമാ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമഗ്രമായി പഠിച്ച് 2019ലാണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന് മുതൽ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം ഉയർന്നിരുന്നു. 2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഇതിനെതിരെ മാധ്യമപ്രവർത്തകർ അടക്കം വിവാരവകാശ കമ്മിഷനെ സമീപിച്ചിരുന്നു. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സല കുമാരി എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

More in Malayalam

Trending

Recent

To Top