Connect with us

ആശങ്ക ഒഴിയുന്നില്ല ! തിങ്കളാഴ്ച മുതൽ വീണ്ടും മഴയെന്നു കാലാവസ്ഥ കേന്ദ്രം !

Malayalam Breaking News

ആശങ്ക ഒഴിയുന്നില്ല ! തിങ്കളാഴ്ച മുതൽ വീണ്ടും മഴയെന്നു കാലാവസ്ഥ കേന്ദ്രം !

ആശങ്ക ഒഴിയുന്നില്ല ! തിങ്കളാഴ്ച മുതൽ വീണ്ടും മഴയെന്നു കാലാവസ്ഥ കേന്ദ്രം !

മഴയുടെ ശക്തി വരും മണിക്കൂറുകളിൽ കുറയുമെങ്കിലും പ്രളയ സാധ്യത തള്ളാനാകില്ലെന്നു റിപ്പോർട്ടുകൾ. ആശങ്ക ഒഴിഞ്ഞെന്നു പറയാനാകില്ലെന്ന് കാലാവസ്ഥ കേന്ദ്രവും അറിയിക്കുന്നുണ്ട്.

രണ്ട് ദിവസത്തിനകം കുറയുന്ന മഴ തിങ്കളാഴ്ചയോടെ വീണ്ടും ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ. നിലവിൽ പെയ്യുന്ന അതിശക്തമായ മഴ മണിക്കൂറുകൾ കഴിയുന്നതോടെ തീവ്രത കുറയും . പക്ഷെ ബംഗാൾ ഉൾക്കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. അത് ശക്തിപ്പെടുകയാണെങ്കിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ സാധ്യതയുണ്ടെന്നും കൃത്യമായ വിവരം തിങ്കളാഴ്ചയോടെ അറിയാമെന്നുമാണ് കാലാവസ്ഥാ നിരീക്ഷിണ കേന്ദ്രം അറിയിക്കുന്നത്.

ഒമ്പത് ജില്ലകളിൽ റെഡ് അലര്‍ട്ട് നിലവിലുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ സമാനമായ സാഹചര്യം തന്നെയാണ് ഇത്തവണയും ഉള്ളതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ പറയുന്നത്. അഞ്ച് ദിവസത്തേക്ക് കൂടി മഴക്ക് സാധ്യതയുണ്ട്. ആഗസ്റ്റ് പന്ത്രണ്ടോടെ അടുത്ത ന്യൂനമര്‍ദ്ദം ശക്തിപ്പെടാനിടയുണ്ട്. അതുകൊണ്ട് പന്ത്രണ്ടാം തീയതിയോ അതിന് ശേഷമോ വീണ്ടും മഴ തീവ്രമാകാനാണ് സാധ്യതയെന്ന് തന്നെയാണ് കാലാൃവസ്ഥാ കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ വിലയിരുത്തൽ. 

HEAVY RAIN IN KERALA

More in Malayalam Breaking News

Trending

Recent

To Top