Connect with us

നൗഷാദിക്കാ,തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെതാണ്;സിദ്ധിഖ്

Malayalam Breaking News

നൗഷാദിക്കാ,തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെതാണ്;സിദ്ധിഖ്

നൗഷാദിക്കാ,തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെതാണ്;സിദ്ധിഖ്

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്കു ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ്. ഇതിനു ഉത്തമ ഉദാഹരണമാണ് നൗഷാദ് എന്ന മനുഷ്യൻ.ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ ഉള്ളതെല്ലാം പെറുക്കി കൊടുത്ത ഈ മനുഷ്യൻ നമുക്ക് കാണിച്ചു തന്നിരിക്കുകയാണ് മനുഷ്യത്വം എന്നാലെന്തെന്ന്. കഴിഞ്ഞ കുറെ കാലങ്ങളായി നന്മയെന്ന വാക്ക് തന്നെ വേരോടെ മറഞ്ഞിരിക്കുകയായിരുന്നു. എന്നാലിന്നലെ ദുരിതമനുഭവിക്കന്നവര്‍ക്ക് കച്ചവടക്കണ്ണുകളില്ലാതെ തന്റെ കൈയിലുള്ളതെല്ലാം എടുത്ത് നല്‍കി ഇപ്പോഴും നന്മ യുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നൗഷാദ്. ഇതായിപ്പോൾ നൗഷാദിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ധിഖ് രംഗത്തെത്തിയിരിക്കുന്നത്.

സിദ്ധിഖിന്ററെ വാക്കുകൾ ഇങ്ങനെ :-

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തേടി ബ്രോഡ്വേയിലെ കടകള്‍ തോറും കയറിയിറങ്ങി നടക്കുമ്പോള്‍ ‘നിങ്ങള്‍ക്ക് കുഞ്ഞുടുപ്പുകള്‍ വേണോ’ എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങള്‍ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരന്‍. നിങ്ങള്‍ക്കിത് വലിയ നഷ്ടം വരുത്തില്ലേത്? എന്നു ചോദിച്ചപ്പോള്‍, ‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.’ എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യന്‍.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിര്‍ത്തുന്നത് വലിയ മനുഷ്യരുടെ കാണാന്‍ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീര്‍ച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നു.

ചില നുണ പ്രചരണങ്ങള്‍ക്കിപ്പുറവും, കരുതല്‍ പങ്കു വയ്ക്കുന്ന, ചേര്‍ത്തു പിടിക്കുന്ന, നിസ്വാര്‍ത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു…

സ്‌നേഹം. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.- സിദ്ധിഖ് കുറിച്ചു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമടക്കമുള്ള പുതു വസ്ത്രങ്ങള്‍, പ്രൈസ് ടാഗ് പോലും മാറ്റാതെയാണ് നൗഷാദ് നിറച്ചു കൊടുത്തത്. സിനിമാ- നാടക നടന്‍ രാജേഷ് ശര്‍മയോടാണ് നൗഷാദ് കടയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നതും ഇത്രയും വസ്ത്രങ്ങള്‍ നല്‍കിയതും. ഇതാണെന്റെ ലാഭം എന്ന് തുറന്നു പറഞ്ഞ അദ്ദേഹത്തിന്റെ വലിയ മനസിനെ ഫേസ്്ബുക്കിലിട്ട ലിട്ട ലൈവ് വീഡിയോ ആയിരങ്ങൾക്കാണ് നന്മയുടെ ജീവിതപാഠമായി മാറിയത്.

noushadh- siddhique -kerala flood

More in Malayalam Breaking News

Trending

Recent

To Top