Actress
ലാലേട്ടൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറി തനിക്ക് കിട്ടിയത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നടി ഹരിത ജി നായർ
ലാലേട്ടൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഡയറി തനിക്ക് കിട്ടിയത് ഇങ്ങനെ; തുറന്ന് പറഞ്ഞ് നടി ഹരിത ജി നായർ
മലയാളി പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ഹരിത ജി നായർ. ശ്യാമാംബരത്തിലെ നായികയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്ക് വെച്ച് സീരിയലിൽ നിന്നും സിനിമയിലേയ്ക്കും താരം എത്തിയിരുന്നു. മോഹൻലാൽ നായകനായ നേര് എന്ന് സിനിമയിൽ ജൂനിയർ വക്കീലായി ഹരിത വേഷമിട്ടിട്ടുണ്ട്. ഈ കാഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ഹരിത. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് ഹരിത തന്റെ മനസ്സുതുറന്നത്. മോഹൻലാലിനെ പോലെ അത്ര വലിയ നടനൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റിയതിലുള്ള സന്തോഷം നേരത്തെ തന്നെ ഹരിത പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മറക്കാൻ പറ്റാത്ത ഒരു സംഭവത്തെക്കുറിച്ചാണ് ഹരിത പറയുന്നത്.
ലാലേട്ടൻ സ്വന്തം കൈപ്പടയിൽ എഴുതിയ ഒരു ഡയറി ഹരിതയുടെ കയ്യിൽ ഉണ്ട്. എങ്ങനെയാണ് ആ ഡയറി തനിക്ക് കിട്ടിയത് എന്ന് പറയുകയാണ് ഹരിത. എന്റെ കയ്യിൽ ഒരു ഡയറി ഉണ്ടാവും എപ്പോഴും എഴുതാൻ, കോടതിയിടെ ടേംസ് പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നാതാണ് എന്റെ ക്യാരക്ടറിന്റെ ഉദ്ദേശ്യം. ഓഡിയൻസ് ചോദിക്കേണ്ട ചോദ്യമാണ് സത്യത്തിൽ ഞാൻ ചോദിക്കുന്നത്. അങ്ങനെയുള്ളൊരു ക്യാരക്ടറാണ് എന്റേത്. ക്യാരക്ടർ കിട്ടാൻ വേണ്ടി അവിടെ ജഡ്ജ് പറയുന്നത് തന്നെയാണ് ഞാൻ എഴുതിക്കൊണ്ടിരുന്നത്.
ഒരു ദിവസം ലാലേട്ടൻ ഇത് കണ്ടു. ഡയറിയിൽ എഴുതുന്നത് ശ്രദ്ധിച്ചത് കൊണ്ട് എന്താ എഴുതുന്നത് എന്ന് ചോദിച്ചു. അവിടെ പറയുന്നത് എഴുതിയതാണെന്ന് പറഞ്ഞു. ഒന്നുകാണിച്ചേ എന്നുപറഞ്ഞു. ഇതാണോ ഹാന്റ്‌റൈറ്റിംഗ് എന്നുചോദിച്ചു. തന്റെ കയ്യക്ഷരം നല്ലതാണെന്നും ലാലേട്ടന്റെ കയ്യക്ഷരം മോശമാണെന്നും ലാട്ടേൻ പറഞ്ഞതായി ഹരിത പറഞ്ഞു.
ലാലേട്ടൻ ഹാന്റ്‌റൈറ്റിംഗ് കാണിക്കാൻ വേണ്ടി ആ ഡയറിയും പേനയും വാങ്ങി യുവേഴ്‌സ് ലവിങ്‌ലി മോഹൻലാൽ എന്ന് എഴുതി. ഞാൻ ലാലേട്ടനോട് ചോദിച്ചു ഞാൻ ഈ ഡയറി അവരോട് ചോദിച്ചോട്ടോ, എടുത്തോട്ടെ എന്ന് അതിനെന്താ ഞാൻ അവരോട് പറയണോ എന്നാണ് ലാലേട്ടൻ ചോദിച്ചത് എന്ന് ഹരിത പറയുന്നു. ആ ഡയറി താൻ ചോദിച്ച് വാങ്ങി അച്ഛന് കൊടുത്തുവെന്നും ഹരിത പറഞ്ഞു.
നേരിന്റെ എഡിറ്റർ വിനായകിന്റെ ഭാര്യയാണ് ഹരിത. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞ് ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മനസ്സിലെപ്പോഴും കനവായി കൊണ്ടുനടന്ന അഭിനയമോഹത്തിനു ജീവൻ വച്ചത്. ഫഹദ് ഫാസിലിന്റെ കാർബൺ ആണ് ഹരിത അഭിനയിച്ച ആദ്യചിത്രം. തുടർന്ന് റിയാലിറ്റി ഷോകളിലും സീരിയലുകളിലും തിരക്കുള്ള താരമായി മാറുകാിരുന്നു.
കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് ഹരിത പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി സീരിയിലുകളിൽ അഭിനയിച്ചു. കസ്തൂരിമാൻ ആയിരുന്നു എന്റെ ആദ്യത്തെ സീരിയൽ. ഒരു കരിയർന്ന നിലയിൽ എനിക്ക് നഴ്സിങ് അല്ല ഇഷ്ടം. എനിക്കിഷ്ടം കലാരംഗം തന്നെയാണെന്നാണ് ഹരിത പറയുന്നത്.
ദൃശ്യം 2, കൂമൻ, ട്വൽത്ത് മാൻ തുടങ്ങി ജിത്തു സാറിന്റെ കുറെ സിനിമകൾ വിനായകൻ ആണ് എഡിറ്റ് ചെയ്തിട്ടുള്ളത്. വിനായകനെ കാണാൻ ഞാൻ വല്ലപ്പോഴും ചെല്ലുമ്പോൾ അവിടെ ജീത്തു സാർ ഉണ്ടാകും അവിടെ. അങ്ങനെ അദ്ദേഹത്തെ പരിചയപ്പെടുകയും സൗഹൃദമാവുകയും ചെയ്തിരുന്നു. ജീത്തു സാർ സീരിയലിലും ഒക്കെ ഉള്ള താരങ്ങൾക്ക് അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം കൊടുക്കാറുണ്ട്.
നേരിലെ ഈ കഥാപാത്രത്തെക്കുറിച്ച് ചർച്ച വന്നപ്പോൾ ഈ കഥാപാത്രം ഹരിതയെ കൊണ്ട് ചെയ്യിച്ചാൽ നന്നാകുമോ എന്ന് ഒരു സജഷൻ വന്നു. സാറിനും അത് താല്പര്യമായിരുന്നു അങ്ങനെയാണ് നേരിലേക്ക് എന്നെ വിളിച്ചത്. ഞങ്ങളുടെ കല്യാണത്തിന് മുമ്പാണ് നേരിന്റെ ഷൂട്ട് നടന്നത്. വലിയ സന്തോഷമാണ് നേരിനെ കുറിച്ച് ഓർക്കുമ്പോൾ തോന്നുന്നത്.
ഇത്രയും വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നല്ലോ അത് എന്ന് ഇപ്പോൾ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഓരോ മുഖഭാവം മാറുന്നതും അടുത്തുനിന്ന് കണ്ട് ആസ്വദിച്ചിട്ടുണ്ട്.. അദ്ദേഹം കഥാപാത്രമായി മാറുന്നത് കണ്ട് വിസ്മയിച്ച് നിൽക്കാനേ നമുക്ക് കഴിയൂവെന്നും ഹരിത നേരത്തെ ഒരു മാധ്യമത്തോട് സംസാരിക്കവെ പറഞ്ഞിട്ടുണ്ട്.
