ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ സൗഹൃദത്തിന്റെ കഥയാണ്, ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭര്‍ത്താവിലേക്ക് പ്രൊമോഷന്‍ കിട്ടിയിരിക്കുകയാണ് ; ഹരിത ജി.നായർ
സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. വിനായക് ആണ് വരൻ. ‘ദൃശ്യം 2,’ ‘ട്വൽത് മാൻ’ തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ് വിനായക്.. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് ഹരിത ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഹരിത.
വിവാഹത്തിന് മുന്നോടിയായി വെറൈറ്റി മീഡിയയോട് സംസാരിക്കുകയായിരുന്നു താരം. കുട്ടിക്കാലം മുതലുള്ള സൗഹൃദമാണ് തങ്ങളുടേതെന്നാണ് ഹരിത പറയുന്നത്. സൗഹൃദത്തെ വിവാഹത്തിലേക്ക് എത്തിച്ചത് കുടുംബങ്ങളുടെ ആഗ്രഹമായിരുന്നുവെന്നും ഹരിത പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.
ഞാനും വിനായകും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. ഒന്നിച്ച് പഠിച്ചിട്ടില്ല. ട്യൂഷന്‍ പഠിച്ചിട്ടുണ്ട്. എട്ട് പേരുള്ളതാണ് ഞങ്ങളുടെ ഗ്യാങ്. എഴാം ക്ലാസ് വരെ ആരാണ് ബെസ്റ്റ് ഫ്രണ്ട് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നത് എന്റെ അമ്മയാണ് എന്നായിരുന്നു. പിന്നെ എനിക്ക് തോന്നി എല്ലാവരും പറയുന്നത് പോലെ വേറെ ഒരാളുടെ പേര് പറയണമെന്ന്. അങ്ങനെ ഞാന്‍ വിനായകിനെ എന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കാമെന്ന് കരുതി. ഇവനാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് ഞാന്‍ എനിക്ക് പ്രോമിസ് നല്‍കിയെന്നാണ് ഹരിത പറയുന്നത്.
പ്രോമിസുകള്‍ എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഞാനത് എപ്പോഴും കീപ്പ് ചെയ്യും. അങ്ങനെ ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അവന്‍ എഡിറ്റിംഗ് കോഴ്‌സ് പഠിക്കാനൊക്കെ പോയി. പക്ഷെ അപ്പോഴും ഞാനവനെ വിളിക്കുമായിരുന്നു. പ്ലസ് ടു കഴിഞ്ഞും വിളിക്കുമായിരുന്നു. അങ്ങനെ ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളായി. പക്ഷെ ബെസ്റ്റ് ഫ്രണ്ട്‌സ് എന്നല്ലാതെ ഞങ്ങള്‍ പ്രണയമൊന്നുമായിരുന്നില്ല, നിശ്ചയം വരെയെന്നും ഹരിത പറയുന്നു.
കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവന്റെ കുടുംബം എന്റെ കുടുംബം പോലെയും എന്റെ കുടുംബം അവന്റെ കുടുംബം പോലെയുമായി. രണ്ട് കുടുംബവും ഒന്നായി. അങ്ങനെയായപ്പോള്‍ രണ്ട് പേരുടേയും വീട്ടില്‍ നിന്നും ഇതൊരു റിലേഷന്‍ഷിപ്പിലേക്ക് കൊണ്ടു പോകണമെന്ന് താല്‍പര്യമുണ്ടായിരുന്നു. ഇവളോ? വേണ്ട എന്നാണ് അവന്‍ പറഞ്ഞത്. ഇവനോ? വേണ്ടാ എന്ന് ഞാനും പറഞ്ഞു. പക്ഷെ കുടുംബങ്ങള്‍ക്ക് ഭയങ്കര ആഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.അങ്ങനെ ഒരു വര്‍ഷം പോയി. ഒരു ദിവസം അവന്‍ പറഞ്ഞു നമുക്ക് നോക്കിക്കളയാം എന്ന്.
അങ്ങനെയാണ് നിശ്ചയത്തിലേക്ക് എത്തുന്നതും കല്യാണത്തിലേക്ക് എത്തുന്നതും. അല്ലാതെ വലിയ ലവ് സ്‌റ്റോറിയോ ലവ് ട്രാക്കോ ഇല്ല ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ സൗഹൃദത്തിന്റെ കഥയാണ്. ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭര്‍ത്താവിലേക്ക് പ്രൊമോഷന്‍ കിട്ടിയിരിക്കുകയാണെന്നാണ് ഹരിത പറയുന്നത്.അതേസമയം വിവാഹത്തിന് ഹരിതയുടെ സഹോദരന് എത്താന്‍ സാധിച്ചിരുന്നില്ല. ഇതേക്കുറിച്ചും ഹരിത സംസാരിക്കുന്നുണ്ട്. നല്ല വിഷമത്തില്‍ നില്‍ക്കുമ്പോള്‍ എന്നെയിട്ട് കുത്തരുതെന്നാണ് ഹരിത പറയുന്നത്.
എന്റെ ഏട്ടന്റെ കല്യാണത്തിന് എനിക്ക് കൂടാന്‍ പറ്റിയിരുന്നില്ല. അതിനാല്‍ എന്റെ കല്യാണത്തിനെങ്കിലും ഏട്ടന്‍ വേണമെന്ന് കരുതിയിരുന്നു. പക്ഷെ എടത്തിയമ്മ ഗര്‍ഭിണിയാണ്. അവര്‍ യുഎസിലാണ്. ഏട്ടത്തിയമ്മയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ല. അതിനാല്‍ അവര്‍ വരില്ല. പക്ഷെ ലൈവായി കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏട്ടനേയും ഏട്ടത്തിയമ്മയേയും അവരുടെ മൂത്ത കുട്ടിയേയും മിസ് ചെയ്യുന്നുണ്ട്. പക്ഷെ ഏട്ടന്റെ പ്രാര്‍ത്ഥനയും അനുഗ്രഹവും എന്നും എന്റെ കൂടെയുണ്ടെന്ന് അറിയാമെന്നും താരം പറയുന്നു.
