Malayalam Breaking News
എല്ലാരോടും ഒന്നും മാത്രമേ പറയാന്‍ ഉള്ളു… നമ്മള് ചെയ്തത് തെറ്റാണു… പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല.. ഞങ്ങളെ ജീവിക്കാന്‍ വിടണം. ജീവന് ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേര്‍ത്ത് പിടിക്കും… ജീവിതം പല രീതിയില്‍ തകരും എന്ന് പറഞ്ഞവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ…..
എല്ലാരോടും ഒന്നും മാത്രമേ പറയാന്‍ ഉള്ളു… നമ്മള് ചെയ്തത് തെറ്റാണു… പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല.. ഞങ്ങളെ ജീവിക്കാന്‍ വിടണം. ജീവന് ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേര്‍ത്ത് പിടിക്കും… ജീവിതം പല രീതിയില്‍ തകരും എന്ന് പറഞ്ഞവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ…..
എല്ലാരോടും ഒന്നും മാത്രമേ പറയാന്‍ ഉള്ളു… നമ്മള് ചെയ്തത് തെറ്റാണു… പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല.. ഞങ്ങളെ ജീവിക്കാന്‍ വിടണം. ജീവന് ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേര്‍ത്ത് പിടിക്കും… ജീവിതം പല രീതിയില്‍ തകരും എന്ന് പറഞ്ഞവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ…..
നമ്മള് ചെയ്തത് തെറ്റാണ്… ഞങ്ങളുടെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാനാകില്ല…ഞങ്ങളെ ജീവിക്കാന്‍ വിടണമെന്ന അപേക്ഷയുമായി ഹാരിസണ്‍. ഇഷ്ടപ്പെട്ട അന്യമതക്കാരിയായ പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത ഹാരിസണ്‍ ഒടുവില്‍ പ്രതികരിക്കുന്നു. ഹാരിസണ്‍ ഹാരിസ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് സ്നേഹിച്ചതെന്നും അവസാനം വരെ പോരാടിയതും അതിന് വേണ്ടിയാണെന്നും മരണം വരെ അവളെ ചേര്‍ത്ത് പിടിക്കുമെന്നും ഹാരിസണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹാരിസണ്‍ ഹാരിസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം-
ഞങ്ങളെ കുറിച്ചുള്ള ഒരുപാടു കഥകള്‍ നാട്ടില്‍ പരക്കുന്നുണ്ട്. അതിനോട് പ്രതികരിക്കാന്‍ താല്പര്യമില്ല. നമ്മള് ഒരുമിച്ചു ജീവിക്കാന്‍ വേണ്ടിയാണു സ്നേഹിച്ചത്… അവസാനം വരെ പോരാടിയതും അതിനുവേണ്ടിത്തന്നെ. ഇവളുമായി എന്റെ ഇഷ്ടം പുറത്തു അറിഞ്ഞു തുടങ്ങിയത് മുതലാണ് എനിക്ക് പുറത്തു നിന്നുള്ള ഭീഷണി വന്നു തുടങ്ങുന്നത്. നമ്മള് വീട് വിട്ടു ഇറങുന്നതിന് ഒരു മാസം മുമ്പുതന്നെ അവളുടെ ഫ്രണ്ട്സ് എന്നെ വിളിച്ചിരുന്നു… ഷഹാനയെ മറക്കണം. അവളൊരു മുസ്ലിം കൊച്ചാണ്. നിങ്ങളുമായി ജീവിക്കുന്നത് ശരിയാവില്ല എന്നൊക്കെ പറഞ്ഞിരുന്നു. ഞാന്‍ അവരോടു അന്നു പറഞ്ഞത് അവളുടെ ഇഷ്ടമാണ് വലുത്. അവള് കൊണ്ടുപോകണം എന്ന് പറഞ്ഞാല്‍ ഞാന്‍ കൊണ്ടുപോകും എന്നാണ്. അവിടന്ന് പ്രശ്നം തുടങ്ങി…. അവളുടെ ഒരു ഫ്രണ്ട് പിന്നെയും എന്നെവിളിച്ചു ഭീഷണിപ്പെടുത്തി. Sdpi പാര്‍ട്ടി പറഞ്ഞാല്‍ അവന് നമ്മളെ കൊല്ലുമെന്നും, നമ്മള് മലപ്പുറം dist… കഴിഞ്ഞു പോകാന്‍ കഴിയില്ല എന്നും എന്നോട് പറഞ്ഞിരുന്നു… തിരുവനന്തപുരം പൂജപ്പുരയില്‍ ഉള്ളവര്‍ എന്റെ വീട് തിരക്കി വരുകയും… എന്റെ വീടിന്റെ ഡീറ്റെയിസ് എന്നോട് പറഞ്ഞിട്ടു ആവിശ്യം വന്നാല്‍ പണിയുമെന്ന് പറഞ്ഞിരുന്നു അവര്‍… നമ്മുടെ പ്രണയം ഷഹാനയുടെ വീട്ടില്‍ അറിഞ്ഞതും നമ്മുടെ കാള്‍ voice അവര്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുത്തിട്ടാണ്…
നോമ്പ് ടൈം കഴിഞ്ഞാല്‍ കല്യണം ഉറപ്പിക്കുമെന്നു അവള് എന്നോട് പറഞ്ഞു. നോമ്പ് കഴിഞ്ഞതോടെ കല്യാണം ഉറപ്പിക്കാറായപ്പോള്‍ ആണ് അവള് എന്റെ കൂടെ വീട് വിട്ടു ഇറങ്ങിയത്. നമ്മള് അവരെ പേടിച്ചിട്ടു കര്‍ണാടക ബോര്‍ഡര്‍ വഴി ഗുണ്ടല്‍പേട്ട് എത്തുകയും തമിഴ്നാട് വഴി കേരളത്തില്‍ കയറുകയും ആണ് ചെയ്തത്… ഞായര്‍ വൈകുന്നേരം 4:30 ന് അവിടന്ന് പുറപ്പെട്ട നമ്മള് ട്രിവാന്‍ഡ്രം എത്തിയത് ചൊവ്വ രാവിലെ 5മണിക്കാണ്… വരുന്ന വഴി കാലടിയില്‍ നമ്മുടെ ഓണ്‍ലൈന്‍ വിവാഹ രജിസ്ട്രേഷന് കൊടുക്കയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിപ്പട്ടി ഭഗവതി ക്ഷേത്രത്തില്‍ വെച്ചു അവിടത്തെ രജിസ്റ്ററില്‍ ഒപ്പിട്ടു അവളുടെ കഴുത്തില്‍ താലി കെട്ടി ഞങ്ങള്‍ വിവാഹിതരാകുകയും ചെയ്തു.. വൈകുന്നേരം കോടതിയില്‍ ഹാജര്‍ ആകാന്‍ ആയിരുന്നു തീരുമാനം…
കല്യാണ ഫോട്ടോ ഇട്ടതും… എന്റെ ഫോണില്‍ പിന്നെയും msg വന്നു… അവളുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞുകൊണ്ട്. വൈകുന്നേരം തന്നെ പല ഫ്രണ്ട്സ് വിളിച്ചു നിനക്കു കണ്ണൂര്‍ നിന്നും സ്കെച് വീണു കിടക്കുന്നു എന്ന് പറഞ്ഞു. പുറത്തു ഇറങ്ങിയാല്‍ പലതും സംഭവിക്കും… കൂടെ നില്‍ക്കുന്നത് ഫ്രണ്ട്സ് മാത്രം. നിയമപരമായി നമ്മള് ആറ്റിങ്ങല്‍ പൊലീസ് ഹാജര്‍ ആയാലും കണ്ണൂര്‍ പോകേണ്ടി വരും. അവിടെ ചെന്നാല്‍ ജീവന് കിട്ടാന്‍ പാടാണ് എന്നും നമുക്ക് മനസിലായി. അങ്ങനെയാണ് വീഡിയോ അപ്ലോഡ് ചെയേണ്ടി വന്നത്. നമ്മള് താമസിച്ച സ്ഥലത്തു നിന്നും മറ്റൊരു ഒളിത്താവളം തേടി പോകേണ്ടി വന്നു.
Ksu, Bjp, Dyfi വീഡിയോ കണ്ടു പലരും സഹായത്തിനായി മുന്നോട്ടു വന്നു. അവസാനം dyfi പാര്‍ട്ടി വഴിയാണ് അടുത്ത ദിവസം കോടതിയില്‍ ഹാജരായത്. കോടതി അവളോട് കണ്ണൂര്‍ ഹാജര്‍ ആകാനും പോലീസിനോട് മുഴുവന്‍ സെക്യൂരിറ്റി കൊടുക്കാനും പറഞ്ഞു… അവിടന്ന് ആറ്റിങ്ങല്‍ പോലീസിന്റെയും dyfi ആറ്റിങ്ങല്‍ നേതാക്കളുടെയും സഹായത്തോടെ കണ്ണൂര്‍ ചെല്ലുകയും അവളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.. കോടതി അവളുടെ ഇഷ്ടപ്രകാരം എന്റെ കൂടെ വിട്ടു. അവളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതിന്റെ voice clip നമ്മുടെ കൈവശമുണ്ട്. അതു കൊടുത്തുകൊണ്ട് ആറ്റിങ്ങല്‍ പൊലീസിനു കേസും കൊടുത്തിരുന്നു. വീഡിയോ പറഞ്ഞപോലെ സംഭവിക്കാന്‍ അവര്‍ നമ്മളെ കൊല്ലണമെന്നില്ല, അതിനെ മുതലാക്കാന്‍ നോക്കിയാലും നമ്മുടെ ജീവിതം നഷ്ടമാണ്.
കഴിഞ്ഞ ദിവസം ഒരു ബന്ധു കണ്ണൂരില്‍ വെച്ചു കിട്ടിയാല്‍ കൊന്നുകളയും എന്നു പറഞ്ഞിരുന്നു. എല്ലാരോടും ഒന്നും മാത്രമേ പറയാന്‍ ഉള്ളു… നമ്മള് ചെയ്തത് തെറ്റാണു… പക്ഷെ ഞങ്ങളെ സ്നേഹം ഞങ്ങള്‍ക്ക് വിട്ടു കൊടുക്കാന്‍ കഴിയില്ല.. ഞങ്ങളെ ജീവിക്കാന്‍ വിടണം…പിന്നെ ഞാന്‍ പറഞ്ഞതിന് എല്ലാം എന്റെകൈയില്‍ തെളിവ് ഉണ്ട്… പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഒന്നും നമ്മള് ചെയ്തത്… ഇതിനു വേണ്ടി ആരുടെ കയ്യില്‍ നിന്നും കാശും വാങ്ങിച്ചിട്ടില്ല.. ഹാരിസണ്‍ എന്ന എനിക്ക് ഷഹാനയുടെ ഒപ്പം ജീവിക്കാന്‍ വേണ്ടിയാണു… അവളുടെ കുടുംബത്തിന്റ വേദന ഞാന്‍ മനസിലാക്കുന്നു… തെറ്റുകള്‍ സമ്മതിക്കുന്നു… അവരുടെ മുന്നില്‍ തലഉയര്‍ത്തി നില്ക്കാന് ആഗ്രഹിക്കുന്നില്ല… നിങ്ങളുടെ മകളെ, എന്റെ ഭാര്യയെ ഞാന്‍ ഒരിടത്തും തലതാഴ്ത്തി നിര്‍ത്താന്‍ സമ്മതിക്കില്ല… അവളുടെ പുഞ്ചിരി എന്നും എനിക്ക് കാണണം… തെറ്റുകള്‍ സമ്മതിച്ചു മാപ്പ് ചോദിക്കുന്നു… ജീവന് ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേര്‍ത്ത് പിടിക്കും… ജീവിതം പല രീതിയില്‍ തകരും എന്ന് പറഞ്ഞവരോട് ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ.. ഇനിയുള്ള ഞങ്ങളുടെ ജീവിതമാണ് അതിനുത്തരം……….
Harison Haris facebook post about his marriage
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fchristy.hari1%2Fposts%2F1688808064575210&width=500″ width=”500″ height=”770″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
