Connect with us

തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയെന്ന് അറിയില്ലേ! പ്രണവിനെ ചിതയിലേക്ക് എടുത്തപ്പോൾ അലമുറയിട്ട് കരഞ്ഞ് ഷഹാന… ഹൃദയം പൊട്ടുന്ന കാഴ്ച

Malayalam

തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയെന്ന് അറിയില്ലേ! പ്രണവിനെ ചിതയിലേക്ക് എടുത്തപ്പോൾ അലമുറയിട്ട് കരഞ്ഞ് ഷഹാന… ഹൃദയം പൊട്ടുന്ന കാഴ്ച

തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയെന്ന് അറിയില്ലേ! പ്രണവിനെ ചിതയിലേക്ക് എടുത്തപ്പോൾ അലമുറയിട്ട് കരഞ്ഞ് ഷഹാന… ഹൃദയം പൊട്ടുന്ന കാഴ്ച

സ്‌നേഹത്തിന് മുന്നില്‍ മറ്റെല്ലാം തോറ്റുപോയ പ്രണയയമായിരുന്നു ഷഹാനയുടേതും പ്രണവിന്റെതും. പ്രണയവഴിയിൽ ഷഹാനയെ തനിച്ചാക്കിയാണ് പ്രണവിന്റെ അപ്രതീക്ഷിത വിയോഗം മലയാളികൾക്ക് താങ്ങനാകുന്നില്ല. പ്രണവിന്റെ ഭാര്യ ഷഹാനയെ ആശ്വസിപ്പിക്കാൻ കഴിയാതെ ഏവരും തളർന്നു. കണ്ണു നയിപ്പിക്കുന്ന രംഗങ്ങളായിരുന്നു ആവീട്ടിൽ നടന്നത്

എന്നേയും കൂടെ കൊണ്ടു പോകൂ…. എന്നു അലമുറയിട്ടായിരുന്നു ഷഹാനയുടെ പ്രിയതമനെ യാത്രയാക്കൽ. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് പ്രണവിന്റെ ശരീരം വീട്ടിലെത്തിച്ചത്. ഏഴു മണിയോടെ വീട്ടിലേക്ക് കൊണ്ടു വന്നതു മുതൽ തന്നെ അലമുറയിട്ട് കരയുന്ന അച്ഛനും അമ്മയും ഷഹാനയും നൊമ്പരക്കാഴ്ചയായി. മൃതദേഹം ചിതയിലേക്ക് എടുക്കുമ്പോൾ ഷഹാനയുടെ കരച്ചിൽ അണപൊട്ടി. ശരീരത്തിലേക്ക് വീണു കിടന്നിട്ട് തനിച്ചാക്കി പോകല്ലേ മനുഷ്യാ.. എനിക്ക് ഒറ്റയ്ക്ക് കഴിയാൻ പേടിയെന്ന് അറിയില്ലേ… ഒരു വാക്ക് പറയാതെ പോയല്ലോ… എന്റെ ജീവൻ പകരം തരത്തിലായിരുന്നോ എന്നിവ പറഞ്ഞ് കരഞ്ഞു. അച്ഛൻ കുഴഞ്ഞു വീണു. മകന്റെ വേർപാട് താങ്ങാൻ അമ്മയ്ക്കും ആയില്ല. ഷാഹനയെ ആശ്വസിപ്പിച്ച് ചേർത്ത് പിടിച്ച പ്രണവിന്റെ അനുജത്തി ആതിരയും കണ്ടു നിന്നവർക്ക് വേദനയാണ് നൽകിയത്.

ഇന്ന് രാവിലെ വീട്ടു വളപ്പിലായിരുന്നു സംസ്‌കാരം. സേവാഭാരതിയുടെ ഗ്യാസ് ബർണ്ണർ സംവിധാനം എത്തിച്ചായിരുന്നു സംസ്‌കാരം നടത്തിയത്.

പ്രണവ് ഷഹാന എന്ന പേരിലാണ് ഈ യുവാവ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. പ്രണവിന്റെ ദുരിതപൂർവമായ ജീവിതസാഹചര്യം തിരിച്ചറിഞ്ഞ് 2022 മാർച്ച് നാലിനാണ് തിരുവനന്തപുരം സ്വദേശിനി ഷഹാന ജീവിതസഖിയായത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. ഒട്ടേറെ എതിർപ്പുകൾ മറികടന്നാണ് ഇരുവരും ഒന്നിച്ചത്. ഏത് ഏറെ ചർച്ചയാവുകയും ചെയ്തു. വിവാഹ ശേഷം സന്തോഷം മാത്രമായിരുന്നു പ്രണവിനുണ്ടായത്. ഇതിനിടെ ചെറിയ ആരോഗ്യ പ്രശ്‌നവും ഉണ്ടായി. അതിനേയും ശസ്ത്രക്രിയയിലൂടെ അതിജീവിച്ചു. പക്ഷേ അപ്രതീക്ഷിതമായി മരണം പ്രണവിനെ തേടിയെത്തി.

ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് പ്രണവ് മരിച്ചിരുന്നു. അതുകൊണ്ടാണ് പോസ്റ്റ് മോർട്ടം വേണ്ടി വന്നത്. എട്ടു വർഷം മുൻപ് പറ്റിയ ബൈക്ക് അപകടത്തിൽ സർജറി ചെയ്തപ്പോൾ പ്രണവിന്റെ കഴുത്തിൽ ഒരു പ്ലേറ്റ് ഇട്ടിരുന്നു. കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഒരു ഫിസ്റ്റുല ഉണ്ടായി. ആ ഫിസ്റ്റുല ഉള്ളതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ലങ്‌സിൽ പോകും. അതുകൊണ്ട് ഭക്ഷണം കഴിക്കാൻ വയറിലേക്ക് പ്രത്യേക സംവിധാനമൊരുക്കി. കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട്, കൊണ്ട് കഴുത്തിൽ ഇൻഫെക്ഷൻ ആയി ഒരു മുഴ വന്നു. കഴുത്തിൽ ഇട്ട പ്ലേറ്റിന്റെ സ്‌ക്രൂ കൊണ്ട് അന്നനാളത്തിലും ശ്വാസനാളത്തിലും ഉണ്ടായ ഫിസ്റ്റുല അടക്കുവാനും കഴുത്തിലെ മുഴ നീക്കം ചെയ്യുവാനും വേണ്ടി പ്രണവിനെ അടിയന്തര സർജറിക്ക് വിധേയനാക്കി. ഇത് കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുമ്പോഴാണ് വില്ലനായി മരണമെത്തിയത്.

വെള്ളി രാവിലെ രക്തം ഛർദിച്ച്‌ അവശനായ പ്രണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നട്ടെല്ല് തകർന്നും കൈകാലുകളും വാരിയെല്ലുകളും ഒടിഞ്ഞും ഏറെനാൾ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിഞ്ഞു. അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, ശരീരം നെഞ്ചിനുതാഴെ പൂർണമായും തളർന്നിരുന്നു. മണപ്പറമ്പിൽ സുരേഷ് കുമാറിന്റെയും സുനിതയുടെയും മകനാണ് പ്രണവ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top