Connect with us

അടി കൊള്ളാതെ സൂക്ഷിക്കണം; ‘ആറാട്ടണ്ണന്റെ’ ഭാവി പറഞ്ഞ് ഹരി പത്തനാപുരം

Malayalam

അടി കൊള്ളാതെ സൂക്ഷിക്കണം; ‘ആറാട്ടണ്ണന്റെ’ ഭാവി പറഞ്ഞ് ഹരി പത്തനാപുരം

അടി കൊള്ളാതെ സൂക്ഷിക്കണം; ‘ആറാട്ടണ്ണന്റെ’ ഭാവി പറഞ്ഞ് ഹരി പത്തനാപുരം

മോഹന്‍ലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് സോഷ്യല്‍ മീഡിയ ആറാട്ടണ്ണന്‍ എന്ന വിളിപ്പേരും സമ്മാനിച്ചു. തിയേറ്ററുകളില്‍ സ്ഥിരസാന്നിധ്യമാണ് സന്തോഷ്. ഇടയ്‌ക്ക്വെച്ച് നടന് വലിയ രീതിയിലുള്ള വിമര്‍ശങ്ങളും നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ സിനിമ കാണാതെ റിവ്യു പറഞ്ഞെന്ന പേരില്‍ മര്‍ദ്ദനവും സന്തോഷിന് ഏറ്റിരുന്നു.

ഇപ്പോഴിതാ തന്റെതായ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധനേടിയ ജോത്സ്യര്‍ ഹരി പത്തനാപുരം സന്തോഷിന്റെ ഭാവി പറഞ്ഞിരിക്കുകയാണ്. കൊച്ചിയിലെ തിറ്ററില്‍ വച്ചാണ് ഹരി പത്തനാപുരവും സന്തോഷ് വര്‍ക്കിയും തമ്മില്‍ കണ്ടത്. ഇവിടെ വച്ച് തന്റെ ഭാവി പറയാന്‍ സന്തോഷ് ആവശ്യപ്പെടുക ആയിരുന്നു.

‘നല്ല രീതിയിലൊക്കെ റിവ്യു പറഞ്ഞ് പോയില്ലെങ്കില്‍ പ്രശ്‌നമാണ് കേട്ടോ. ആളുകളെല്ലാം ശത്രുക്കള്‍ ആകും. നിങ്ങള്‍ നല്ലൊരു മനുഷ്യനാണ്. വീഡിയോ ഒക്കെ കാണുമ്പോള്‍ എനിക്ക് തോന്നുന്നതാണ്. അടി കൊള്ളത്തൊന്നും ഇല്ല. പക്ഷേ അടി കൊള്ളാതെ വളരെ തന്ത്രപരമായി പോയേക്കണം. ആരെയും പ്രകോപിപ്പിക്കാതെ പോകണം. നിങ്ങള്‍ ഒത്തിരി ആളുകളെയൊക്കെ ആരാധിക്കുന്ന ആളല്ലേ. ചിലപ്പോള്‍ നിങ്ങളെ ട്രാപ്പിലാക്കാനും ആളുകള്‍ വരും. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് മുന്നോട്ട് പോകണം. നല്ലൊരു മനുഷ്യനാണ് നിങ്ങള്‍. ഇങ്ങനെ തന്നെ പച്ചയായ മനുഷ്യനായി പോകുക’, എന്നാണ് ഹരിപത്തനാപുരം പറഞ്ഞത്.

വിവാഹത്തെ കുറിച്ച് പറയണ്ടെന്നാണ് സന്തോഷ് വര്‍ക്കി ഹരിയോട് പറഞ്ഞത്. കല്യാണം കഴിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നാണ് സന്തോഷ് പറഞ്ഞത്. ‘കല്യാണം കഴിക്കണം. എന്നാലെ നിങ്ങളുടെ ഈ എടുത്ത് ചാട്ടമൊക്കെ ഒന്ന് കുറയൂ. ആദ്യത്തെക്കാളും ഇപ്പോള്‍ പക്വത വന്നു. നിങ്ങളെ ഒത്തിരി പേര്‍ ഉപയോഗിച്ചെന്ന് തോന്നുന്നു. എന്തായാലും നന്നായി വാ’, എന്നും ഹരി പത്തനാപുരം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending