Malayalam
‘നീയാണ് എന്റെ ആദ്യ കുഞ്ഞ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും’; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അഭയ ഹിരണ്‍മയി
‘നീയാണ് എന്റെ ആദ്യ കുഞ്ഞ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും’; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അഭയ ഹിരണ്‍മയി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ നേടിയ ഗായികയാണെങ്കിലും കാരിയാറിനേക്കാള്‍ വ്യക്തി ജീവിതത്തിലെ സംഭവങ്ങളുടെ പേരിലാണ് അഭയ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. അഭയ മലയാളികള്‍ക്ക് സുപരിചിതയായ മാറുന്നതും ഈ വാര്‍ത്തകളിലൂടെയാണ്.
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവും ലിവിങ് ടുഗദറും വേര്‍പിരിയലുമൊക്കെയാണ് അഭയയെ ലൈം ലൈറ്റില്‍ കൊണ്ടുവന്നത്. പതിനാല് വര്‍ഷത്തോളം നീണ്ട ലിവിങ് റിലേഷന്‍ ഒരു വര്‍ഷം മുമ്പാണ് ഇരുവരും അവസാനിപ്പിച്ചത്. ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും അഭയക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ സ്വന്തം ജീവിതവും കരിയറുമായി മുന്നോട്ട് പോവുകയാണ് താരം. സ്‌റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അഭയ.
ഇപ്പോഴിതാ അഭയയുടെ പുതിയൊരു പോസ്റ്റും വൈറലായി മാറുകയാണ്. അനിയത്തിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റാണ് വൈറലായി മാറുന്നത്. ഹൃദയം തൊടുന്ന ഒരു കുറിപ്പിനൊപ്പം ഒരു വീഡിയോ പോസ്റ്റാണ് അഭയ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഒരേയൊരു കുഞ്ഞ് എന്ന് പറഞ്ഞാണ് അഭയ അനിയത്തി വരദ ജ്യോതിര്‍മയിക്ക് ജന്മദിനം ആശംസിച്ചത്.
‘നീയാണ് എന്റെ ആദ്യ കുഞ്ഞ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ കുടുംബം എന്ന നിലയില്‍ നമ്മള്‍ എങ്ങനെ അതിജീവിച്ചു എന്നതിന്റെ തെളിവ് കൂടിയാണ് ഈ പിറന്നാള്‍ പോസ്റ്റ്. നമ്മള്‍ ഒരുമിച്ച് നിന്നു… ഏറ്റവും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിടത്ത് നമ്മള്‍ പരസ്പരം ആശ്വസിപ്പിച്ചു… നമ്മള്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മുടെ അച്ഛന് നന്നായി അറിയാം, അതുകൊണ്ടാണ് അദ്ദേഹം നേരത്തെ പോയത്…
ഒരു കുടുംബിനിയെന്ന നിലയില്‍ നീ ഉയരത്തില്‍ പറക്കുമെന്ന് എനിക്കറിയാം. നീ ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍… എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും നിന്റെ അമ്മയും സഹോദരിയും അങ്ങേയറ്റം സന്തോഷത്തോടെ നിന്നെ തിരികെ സ്വാഗതം ചെയ്യുമെന്ന് നീ എപ്പോഴും മനസ്സിലാക്കണം. അത് മാത്രമാണ് നിനക്കായി എനിക്ക് നല്‍കാന്‍ കഴിയുന്ന ഒരേയൊരു വാഗ്ദാനം… കഠിനാധ്വാനം ചെയ്യുക, ദുഃഖവും സന്തോഷവും ആസ്വദിക്കൂ, സന്തോഷത്തോടെ ജീവിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക.
ഇതെല്ലാം വെറും തമാശകളാണ്. ഹേ സ്ത്രീയേ, എന്റെ സാരികളും, വസ്ത്രങ്ങളും ആഭരണങ്ങളും എത്രയും പെട്ടെന്ന് തിരിച്ചു തന്നോളണം. തങ്കച്ചി പാസം പൊഴുകിരത്,’ അമ്മയ്ക്കും അച്ഛനും സഹോദരിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പങ്കുവെച്ച് അഭയ ഹിരണ്‍മയി കുറിച്ചു. അഭയയും അമ്മ ലതികയും ഗായികമാരാണ്. എന്നാല്‍ അനിയത്തി വരദ ജ്യോതിര്‍മയിക്ക് ബേക്കിങ്ങിലാണ് താല്‍പര്യം.
അഭയയെ പോലെ സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യം അല്ലെങ്കിലും ചേച്ചിയുടെ പോസ്റ്റുകളിലൊക്കെ വല്ലപ്പോഴുമെല്ലാം ഈ അനുജത്തിയേയും കാണാറുണ്ട്. ചേച്ചിയെ പോലെ തന്നെ വളര്‍ത്തു നായകളെ ഇഷ്ടപ്പെടുന്ന ആള്‍ കൂടിയാണ് സഹോദരി. അടുത്തിടെ തന്റെ വീട്ടിലെ നായകളെ അഭയ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. 13 നായ്ക്കളാണ് ഗായികയ്ക്കു സ്വന്തമായിട്ടുള്ളത്. അവയ്ക്ക് ആഹാരം കൊടുക്കുന്നതിന്റെ മനോഹര ചിത്രമാണ് അഭയ പോസ്റ്റ് ചെയ്തത്. കൂടാതെ ഓരോ നായയെയും പരിചയപ്പെടുത്തി പ്രത്യേകമായി ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
‘എന്റെ ജീവിതത്തില്‍ അതിമനോഹരമായ നായകളെ സ്വന്തമാക്കാനുള്ള ഭാഗ്യം എപ്പോഴും എനിക്കുണ്ടായിരുന്നു. അവര്‍ എന്നെ അവയുടെ രക്ഷിതാവായോ കൂട്ടുകാരിയായോ ഒക്കെ പരിഗണിക്കുന്നു. ഞാന്‍ ശരിക്കും ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണെന്നു തോന്നുകയാണ്. അല്ലെങ്കില്‍ എനിക്ക് ഈ നായകളെ കിട്ടില്ലല്ലോ. എന്റെ അന്ത്യശ്വാസം വരെ അവയെ പരിപാലിക്കാന്‍ അവസരം നല്‍കണമെന്ന് ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയാണ്’, അഭയ കുറിച്ചു.
ഹിയാഗോ, പുരുഷു, വീര, തങ്കപ്പന്‍, ചൂപ്പി, ഭൂഗ, മാഷ, മാത്തപ്പന്‍, കമീല, ശിവാജി, കുക്കി, ലൂസി, കല്യാണി എന്നിങ്ങനെയാണ് വളര്‍ത്തുനായകളുടെ പേരുകളെന്നും അഭയ പറഞ്ഞു. താന്‍ വലിയ മൃഗസ്‌നേഹിയാണെന്നും ഏറ്റവും ഇഷ്ടം നായകളോടാണെന്നും മുന്‍പ് പലതവണ അഭയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.