Connect with us

രണ്ട് നിലയിലുള്ള വീടിനോടൊന്നും ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നു, ജോലിക്കൊന്നും ആരെയും കിട്ടാത്ത സമയത്ത് നമുക്ക് തന്നെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന സൗകര്യമുള്ള വീട് ആയിരുന്നു ആഗ്രഹം; വീണ്ടും വൈറലായി കാവ്യയുടെ അഭിമുഖം

Malayalam

രണ്ട് നിലയിലുള്ള വീടിനോടൊന്നും ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നു, ജോലിക്കൊന്നും ആരെയും കിട്ടാത്ത സമയത്ത് നമുക്ക് തന്നെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന സൗകര്യമുള്ള വീട് ആയിരുന്നു ആഗ്രഹം; വീണ്ടും വൈറലായി കാവ്യയുടെ അഭിമുഖം

രണ്ട് നിലയിലുള്ള വീടിനോടൊന്നും ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നു, ജോലിക്കൊന്നും ആരെയും കിട്ടാത്ത സമയത്ത് നമുക്ക് തന്നെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന സൗകര്യമുള്ള വീട് ആയിരുന്നു ആഗ്രഹം; വീണ്ടും വൈറലായി കാവ്യയുടെ അഭിമുഖം

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്.

ഇരുവര്‍ക്കും ഒരു മകളുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. സിനിമകളില്‍ കാണാറില്ലെങ്കിലും ഭര്‍ത്താവ് ദിലീപിനൊപ്പം പൊതുവേദികളില്‍ കാവ്യ സാന്നിധ്യം അറിയിക്കാറുണ്ട്. നീലേശ്വരം സ്വദേശിയായ കാവ്യ സിനിമാ താരമാതോടെ എറണാകുളത്തേക്ക് താമസം മാറുകയായിരുന്നു. ഇപ്പോള്‍ ദിലീപിനൊപ്പം ചെന്നൈയിലാണ് കാവ്യ താമസിക്കുന്നത്. നീലേശ്വരത്ത് സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന താന്‍ സിനിമാ താരമായ മാറുമെന്ന് പ്രതീക്ഷിരുന്നില്ലെന്ന് കാവ്യ മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

ബാലതാരമായി അഭിനയിച്ചെങ്കിലും കാവ്യയെ നായിക നടിയാക്കാന്‍ മാതാപിതാക്കള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് മലയാളത്തിലെ താര റാണിയായി കാവ്യ മാധവന്‍ വളര്‍ന്നു. എന്നാല്‍ തിരക്കേറിയ നടിയായിരുന്നപ്പോഴും സിനിമയിലെ പ്രശസ്തി എന്നും ഒപ്പം ഉണ്ടാകില്ലെന്ന് കാവ്യക്ക് അറിയാമായിരുന്നു. പല അഭിമുഖങ്ങളിലും കാവ്യ ഇത് പറഞ്ഞിട്ടുമുണ്ട്.

ആദ്യ വിവാഹത്തിന് ശേഷം സിനിമാ രംഗം വിടാന്‍ തീരുമാനിച്ച കാവ്യ ഭര്‍ത്താവിനൊപ്പം ഗള്‍ഫ് രാജ്യത്തേക്ക് പോയതാണ്. എന്നാല്‍ കുറച്ച് കാലം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. സിനിമാ രംഗത്തേക്ക് മടങ്ങി വന്ന കാവ്യ വീണ്ടും അഭിനയത്തില്‍ സജീവമായി. തീര്‍ത്തും സാധാരണക്കാരിയുടെ സ്വപ്നങ്ങളാണ് കാവ്യക്ക് ഒരു കാലത്തുണ്ടായിരുന്നത്. വിവാഹത്തിന് മുമ്പ് സിനിമകളില്‍ സജീവമായിരുന്ന കാലത്ത് കാവ്യ നല്‍കിയ ഒരു അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ സങ്കല്‍പ്പത്തിലുള്ള വീടിനെക്കുറിച്ചാണ് കാവ്യ അന്ന് സംസാരിച്ചത്.

രണ്ട് നിലയിലുള്ള വീടിനോടൊന്നും ഒട്ടും താല്‍പര്യമില്ലാത്ത ആളായിരുന്നു. ഒറ്റ നിലയിലുള്ള വീടാണ് ആഗ്രഹിച്ചത്. കുറച്ച് ഉള്ളിലോട്ട് ഗ്രാമാന്തരീക്ഷത്തില്‍ ഒരുപാട് സ്ഥലത്ത് നല്ലൊരു വീട്. കുഞ്ഞ് വീടായിരിക്കണം. ജോലിക്കൊന്നും ആരെയും കിട്ടാത്ത സമയത്ത് നമുക്ക് തന്നെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന സൗകര്യമുള്ള വീട്. ഇത്തിരി പഴമ തോന്നിക്കുന്ന വീടായിരിക്കണം. ചുറ്റും വരാന്തകളൊക്കെയുള്ളത്. മഴയൊക്കെ പെയ്യുമ്പോള്‍ ആ വരാന്തയില്‍ ഇരിക്കാന്‍ നല്ല രസമുണ്ടായിരിക്കണമെന്നും കാവ്യ അന്ന് പറഞ്ഞു.

എന്നാല്‍ ആഗ്രഹിച്ചതിനപ്പുറമുള്ള വീട്ടിലേക്കാണ് പിന്നീട് കാവ്യയെത്തിയത് എന്നാണ് ആരാധകര്‍ പറയുന്നത്. ആലുവയിലെ ദിലീപിന്റെ ആഡംബര വീടിന്റെ വില കോടികളാണ്. ദിലീപ് ഏറെ ആഗ്രഹിച്ച് വാങ്ങിയ വീടാണിത്. അതേസമയം ഇന്ന് ചെന്നൈയിലാണ് കാവ്യക്കൊപ്പം ദിലീപ് താമസിക്കുന്നത്. ഒരു സാധാരണ പെണ്‍കുട്ടിയായി ജീവിക്കാന്‍ ശ്രമിച്ച ആളാണ് താന്‍ പക്ഷെ പ്രാക്റ്റിക്കലി തനിക്ക് അതിന് സാധിച്ചില്ല.

അച്ഛനെയും അമ്മയെയും കൂട്ടിയാണ് ലൊക്കേഷനില്‍ പോയിരുന്നത്. ഇന്നത്തെ തലമുറയില്‍ പെട്ട പെണ്‍കുട്ടികള്‍ ഒറ്റക്ക് ജീവിക്കാന്‍ പ്രാപ്തരാണ് എന്നാല്‍ തനിക്ക് അതിനു കഴിയില്ലെന്നും കാവ്യ പറയുന്നുണ്ട്. എന്തിനും അച്ഛനും അമ്മയും കൂടെ വേണമെനിക്ക് എന്ന് കാവ്യ പറയുകയാണ്. വിവാഹം എന്ന സങ്കല്പ്പതോടെ ഒരു എതിര്‍പ്പും എനിക്ക് ഇല്ല. അങ്ങിനെ ഉണ്ടെങ്കില്‍ മറ്റുള്ളവരുടെ വിവാഹം കൂടാന്‍ ഞാന്‍ പോകില്ലല്ലോ. എന്റെ അച്ഛന്റെയും അമ്മയുടെയും വലിയ ആഗ്രഹം ആയിരുന്നു എന്റെ വിവാഹം അത് അവര്‍ ഭംഗിയായി നടത്തി. അത് സക്‌സസ് ആകാഞ്ഞത് അവരുടെ തെറ്റല്ലല്ലോ എന്നും താരം വിശദീകരിച്ചു.

ഇപ്പോള്‍ സിനിമയില്‍ നിന്ന് ഒരു ബ്രേക്ക് എടുത്തെങ്കിലും കാവ്യയോടുള്ള ഇഷ്ടത്തില്‍ ഒരു കുറവും സംഭവിച്ചിട്ടില്ല. അതേസമയം ഈ അടുത്താണ് നടി സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടങ്ങിയത്. തന്റെ സ്വന്തം ബിസിനസ് കൂടിയായ ലക്ഷ്യയുടെ ഉയര്‍ച്ച ഉന്നം വെച്ചുകൊണ്ട് തന്നെയാണ് കാവ്യ ഇന്‍സ്റ്റഗ്രാമില്‍ സജീവമായത് എന്നത് നടി പങ്കുവെക്കുന്ന പോസ്റ്റില്‍ നിന്ന് വ്യക്തമാണ്.

അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാന്‍ പോകുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാവ്യയും ദിലീപും കുടുംബമായി ചെന്നൈയില്‍ സെറ്റില്‍ഡ് ആയി എന്നും ചെന്നൈയിലെ ജിമ്മില്‍ കാവ്യാ ജോയിന്‍ ചെയ്തു എന്ന രീതിയിലും ആണ് വിവിവരങ്ങള്‍ പുറത്തെത്തിയത്. കാവ്യയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. താരത്തിന്റെ മേക്കോവര്‍ വാളയാര്‍ പരമ ശിവത്തിലേക്കുള്ള എന്‍ട്രി ആണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Continue Reading
You may also like...

More in Malayalam

Trending