Malayalam
അയ്യപ്പൻ നായർ മലയാള സിനിമ കണ്ട ശക്തമായ പരകായ പ്രവേശം; നടൻ ഹരീഷ് പേരടി
അയ്യപ്പൻ നായർ മലയാള സിനിമ കണ്ട ശക്തമായ പരകായ പ്രവേശം; നടൻ ഹരീഷ് പേരടി
സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും തീയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറികൊണ്ടിരിക്കുകയാണ്. അയ്യ പ്പൻ നായർ …ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായപ്രവേശമെന്നാണ് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്. ബിജുമേനോനായിരുന്നു അയ്യപ്പൻ നായരേ അവതരിപ്പിച്ചത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
‘അയ്യപ്പനും കോശിയും ഇന്നാണ് കണ്ടത്…സച്ചിയുടെ സമർത്ഥമായ തിരക്കഥ….അയ്യപ്പൻ നായർ …ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായപ്രവേശം…(ബിജു മേനോൻ എന്ന് മനപൂർവ്വം പറയാതിരിക്കുന്നതാണ്..കാരണം ഈ സിനിമയിൽ ബിജുമേനോനില്ല)….മുണ്ടൂർ മാടന്..അഭിവാദ്യങ്ങൾ …കോശിയില്ലാതെ അയ്യപ്പനില്ലല്ലോ?….കോശിക്കും ഹൈറേഞ്ച് പിടിപാടുകളൂടെ നമസ്ക്കാരം…ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ്.. “പാരമ്പര്യമായി നിങ്ങള് പൊട്ടൻമാരാണല്ലെ ?”….. ‘
hareesh perady faceboook post
