Malayalam
ടോവിനോ അടക്കമുള്ള താരങ്ങൾ 35 ദിവസത്തോളം ഒരു ബസിൽ;വെളിപ്പെടുത്തലുമായി സംവിധായകൻ ജിയോ ബേബി!
ടോവിനോ അടക്കമുള്ള താരങ്ങൾ 35 ദിവസത്തോളം ഒരു ബസിൽ;വെളിപ്പെടുത്തലുമായി സംവിധായകൻ ജിയോ ബേബി!
രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾ ശേഷം ജിയോ ബേബി നടൻ ടോവിനോയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർഴ്സ്.ഇപ്പോഴിതാ ലോക്കേഷനിലെ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ.
ഈ സിനിമയിൽ വർക്ക് ചെയിത എല്ലാവരെയും സംബന്ധിച്ച് എല്ലാ കാലത്തും മറക്കാനാവാത്ത,ഓർത്തിരിക്കാൻ തരത്തിലുള്ള ഒരു സിനിമയായി മാറിയിരിക്കുകയാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർഴ്സ് എന്നാണ് ജിയോ പറയുന്നത്. അതിനു കാരണം സിനിമയിൽ വർക്ക് ചെയ്യുന്ന നടനും,നടിയും ക്യാമറമാനും തുടങ്ങി എല്ലാവരും 35 ദിവസത്തോളം ഒരു ബസിലാണ് യാത്ര ചെയുന്നത് എന്നതാണ്.സാധാരണ ലൊക്കേഷനിൽ ഷൂട്ടിങ് കഴിഞ്ഞാൽ എല്ലാവരും അവരവരുടെ റൂമിൽ പോകും അതാണ് പതിവ്.പക്ഷേ മറ്റുള്ള സിനിമയുടെ ലൊക്കേഷനിൽ നിന്നും മാറി കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റർഴ്സ് വ്യത്യസ്ഥമായൊരു പശ്ചാത്തലത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് സംവിധായകൻ പറയുന്നത്.പ്രധാന നടനും,നടിയുമെല്ലാം 35 ദിവസത്തോളം ഈ ബസ്സിൽ ഒരുമിച്ചായിരുന്നു.ചിത്രത്തിലെ ആർക്കും ഒരു വെത്യാസമില്ലായിരുന്നെന്നും ,ആർക്കുവേണ്ടിയും കാരവാനോ പ്രത്യക വാഹനമോ ഒന്നുംതന്നെ ഒരുക്കിയില്ലായിരുന്നെന്നും. അമേരിക്കയിൽ നിന്നെത്തിയ നായിക വരെ 35 ദിവസത്തോളം സഹകരിച്ചെന്നും ജിയോ പറയുന്നു.
ഇത്തവണ പക്കാ എംന്റെർറ്റൈന്മെന്റ് ചിത്രമാണെന്നാണ് സംവിധായകൻ ജിയോ ബേബി പറയുന്നത്.പൊതുവെ പ്രേക്ഷകരുടെ താല്പര്യം അനുസരിച്ചുള്ള യാത്രയും,പ്രണയവും ഉൾപെടുത്തിയുള്ള ചിത്രമാണിതെന്നും,വലിയൊരു ശതമാനവും യാത്രകളാണെന്നുമാണ് അദ്ദേഹം പറയുന്നത്.കൂടാതെ 2 മണിക്കൂർ പ്രേക്ഷകർക്ക് ചെലവഴിക്കാനുള്ള എല്ലാം ചിത്രത്തിലുടെന്നും ജിയോ കൂട്ടിച്ചേർത്തു.
about kilometers and kilometers movie