Malayalam
സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണ്; ഹരീഷ് പേരടി
സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണ്; ഹരീഷ് പേരടി
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചതിനാണ് ഹരീഷ് പേരടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ സത്യം സംസാരിച്ച് തുടങ്ങുമ്പോള്‍ കള്ളന്മാര് ബഹളം സൃഷ്ടിക്കുന്നത് പ്രകൃതി നിയമമാണെന്ന് പറയുകയാണ് ഹരീഷ് പേരടി. വന്ദേ ഭാരതിന് ഭാവിയില്‍ 130 കിലോ മീറ്റര്‍ വേഗത ഉണ്ടായാല്‍ ബിജെപിക്കു വോട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു.
നടന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കു വഴി വച്ചിരുന്നു. ഇതിന് പിന്നാലെ ഹരീഷ് പേരടിക്കു നേരെ വലിയ വിമര്‍ശനങ്ങളുമുണ്ടായി. ഇതിന് മറുപടിയായാണ് നടന് സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ കുറിച്ചത്.
‘നിങ്ങള്‍ സത്യം പറഞ്ഞ് കിടന്ന് ഉറങ്ങിനോക്കു. നല്ല ഉറക്കവും കിട്ടും..ജീവിതശൈലി രോഗങ്ങളുടെ അളവ് നമ്മളുമായി സമരസപ്പെടുകയും ചെയ്യും. നിങ്ങള്‍ സത്യം പറയാന്‍ തുടങ്ങുമ്പോള്‍ കള്ളന്മാരുടെ കുരു പൊട്ടി ഉലിക്കുക എന്നത് ഒരു പ്രകൃതി നിയമമാണ്..അത് കാര്യമാക്കണ്ട.
സത്യം പറയുന്ന മനുഷ്യനായി ജീവിക്കുമ്പോള്‍ കിട്ടുന്ന സുഖം എല്ലാ അടിമത്വങ്ങളെയും മറികടക്കുന്ന സ്വാതന്ത്ര്യമാണ്. കൂടെയുണ്ടാവും എന്ന് നിങ്ങള്‍ കരുതിയ, നിങ്ങളോട് സൗഹൃദം നടിച്ച കള്ളന്മാരെ തിരിച്ചറിഞ്ഞ്..ആരെയും ഭയപ്പെടാതെ ജീവിതം സത്യം പറഞ്ഞ് ആഘോഷിക്കുക..സത്യമേവ ജയതേ..’ എന്ന് ഹരീഷ് പേരടി പറഞ്ഞു.
വന്ദേ ഭാരത് എക്സ്പ്രസിനെ പിന്തുണച്ച് ഹരീഷ് എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു;
‘എനിക്ക് 53 വയസ്സുകഴിഞ്ഞു ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തത്..പക്ഷേ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബിജെപിയുടെ വര്‍ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ ബിജെപിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും.
ഇല്ലെങ്കില്‍ ബിജെപിക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും. കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം. ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ..’
