Malayalam Breaking News
ഇതാണ് ഇവിടെ നടക്കുന്നത്; കൊച്ചിയില്‍ സുരക്ഷാ വീഴ്ചസംഭവിച്ചു; വിമര്‍ശിച്ച് ഹരീഷ് പേരടി
ഇതാണ് ഇവിടെ നടക്കുന്നത്; കൊച്ചിയില്‍ സുരക്ഷാ വീഴ്ചസംഭവിച്ചു; വിമര്‍ശിച്ച് ഹരീഷ് പേരടി
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ ഊർജിത നടപടികൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഈ ഒരു സാഹചര്യത്തിൽ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ അപാകതകളെ പരോക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി രംഗത്ത്.
തന്റെ സുഹൃത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ടെംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്കാനിങ് അടക്കം വിധേയനായപ്പോള്‍ കൊച്ചി വിമാനത്താവളത്തില്‍ സ്വയം ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് ഇത്തരത്തിലുള്ള ചെക്കിങ്ങുകള്‍ നടന്നതെന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്
രോഗലക്ഷണങ്ങളുമായി എത്തുന്നവരെ പരിചരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്നും സുരക്ഷാ ഉപകരണങ്ങള്‍ ആവശ്യമുള്ളത്ര ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. പ്രത്യേകം തയാറാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് പെണ്‍കുട്ടി ഇപ്പോഴുള്ളത്
ഹരീഷിന്റെ കുറിപ്പ് വായിക്കാം:
ഇന്നലെ ചൈനയില്‍ നിന്നും വന്ന ഒരു സുഹൃത്തുമായി ഫോണില്‍ സംസാരിച്ചു…ഡല്‍ഹിയില്‍ ഇറങ്ങിയ അദ്ദേഹത്തെ ടംപറേച്ചര്‍ ചെക്കിങ് തെര്‍മല്‍ സ്കാനിങ്ങും ഫോം ഫില്ലപ്പും ആണ് നടന്നത്…അവിടെ നിന്ന് കൊച്ചിയിലെ രാജ്യാന്തര ടെര്‍മിനലില്‍ ഇറങ്ങിയ അയാള്‍ അവിടെയുള്ള കൗണ്ടറിലേക്ക് അങ്ങോട്ട് പോയി ആവശ്യപ്പെട്ടപ്പോളും ഇതേ കാര്യങ്ങളാണ് നടന്നത്….(ആവശ്യപ്പെട്ടിലെങ്കില്‍?) ഇനിയും ഞാന്‍ ആരോടെങ്കിലും പറയേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോള്‍, വേണ്ട അവിടുത്തെ റിപ്പോര്‍ട്ട് ഇങ്ങോട്ട് വരും എന്നാണ് പറഞ്ഞത്…ഇത് ആരെയും കുറ്റപ്പെടുത്താനല്ല..ഇതാണ് ഇവിടെ നടക്കുന്നത് എന്ന് അറിയിച്ചു എന്ന് മാത്രം…
സ്ഥിതി മാറിയിട്ടുണ്ട് എന്ന കമന്റുകള്‍ വന്നതോടെ ‘ഇതു വരെയും അയാളെ ആരും ആരോഗ്യ വകുപ്പില്‍ നിന്ന് ബന്ധപ്പെട്ടിട്ടില്ല”, ”തൃശൂരില്‍ കിടക്കുന്ന കുട്ടിയും ഫുള്‍ ബോഡി സ്കാനിങ് കഴിഞ്ഞതാണ് എന്നാണ് അറിവ്…(തെര്‍മല്‍ സ്കാനിങ്)” എന്നും നടന് മറുപടി കൊടുത്തിട്ടുണ്ട്.
Hareesh Peradi
