Connect with us

വീണ്ടും പട്ടരുടെ വേഷത്തിൽ കേരളം തകർത്തുവരാൻ മമ്മൂട്ടി; ഇത് കുറ്റാന്വേഷണത്തിന്റെ പുതിയ സ്റ്റൈൽ…

Malayalam Breaking News

വീണ്ടും പട്ടരുടെ വേഷത്തിൽ കേരളം തകർത്തുവരാൻ മമ്മൂട്ടി; ഇത് കുറ്റാന്വേഷണത്തിന്റെ പുതിയ സ്റ്റൈൽ…

വീണ്ടും പട്ടരുടെ വേഷത്തിൽ കേരളം തകർത്തുവരാൻ മമ്മൂട്ടി; ഇത് കുറ്റാന്വേഷണത്തിന്റെ പുതിയ സ്റ്റൈൽ…

മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സിബിഐ സീരീസ്. കാത്തിരിപ്പുകൾക്ക് ശേഷം ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തുടങ്ങി കഴിഞ്ഞുവെന്നുള്ള പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിന്റെ തിരക്കഥ 90 ശതമാനവും പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

‘ഒരു 90 ശതമാനവും തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. ഇനി കുറച്ച് തിരുത്തലുകളൊക്കെ ചെയ്യാനുണ്ട്. മമ്മൂട്ടിയുടെ ഡേറ്റ് മെയ്, ജൂണ്‍ മാസത്തിലാണ് കിട്ടിയിരിക്കുന്നത്. അപ്പോഴേക്കും ഷൂട്ടിങ് ആരംഭിക്കും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ എസ്.എന്‍ സ്വാമി പറഞ്ഞു. ഇതോടെ ഒരു സിനിമയുടെ ഇത്രയും സീരീസ് അഭിനയിക്കുന്ന ഏക മലയാളനടൻ എന്ന ഖ്യാതി നേടുകയാണ് മമ്മൂട്ടിയെന്ന നടൻ. ഈ സീരിസിലെ എല്ലാ സിനിമകളും തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. സി.ബി.ഐ അഞ്ചാം ഭാഗം വരുന്നതോടെ ഒരു സിനിമയുടെ തന്നെ തുടര്‍ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച നടന്‍ എന്ന അപൂര്‍വ്വ റക്കോര്‍ഡും മമ്മൂട്ടി സ്വന്തമാക്കുകയാണ്

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന സി.ബി.ഐ അഞ്ചാം ഭാഗം മമ്മൂട്ടിയെ നായകനാക്കി ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്.

മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സി.ബി.ഐ സീരിസിലെ ആദ്യ ചിത്രം ഒരു സിബിഐ ഡയറി കുറിപ്പ് റിലീസ് ആവുന്നത്. അന്ന് മുതൽ മമ്മൂട്ടി – എസ്.എൻ.സ്വാമി – മധു കൂട്ടുകെട്ടിലെ സിബിഐ സിനിമകൾ മലയാളികൾ ഉറ്റുനോക്കാൻ തുടങ്ങി. ആദ്യ സിനിമ തന്നെ തെന്നിന്ത്യയാകെ മെഗാഹിറ്റായി മാറിയപ്പോൾ ഇതിനു തുടർക്കഥകൾ ഉണ്ടായി. ഒരു സി ബി ഐ ഡയറിക്കുറിപ്പിന്റെ രണ്ടാം ഭാഗം 1989ൽ ജാഗ്രത പുറത്തിറങ്ങി. പിന്നീട് പതിനഞ്ചുവർഷം കഴിഞ്ഞെത്തിയ മൂന്നാമത്തെ ഭാഗം സേതുരാമയ്യർ സിബിഐ അന്നുവരെ ഉണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി കുറിച്ചു. ഈ ചിത്രം തന്നെ ആയിരുന്നു സിബിഐ സീരിസിലെ ഏറ്റവും വലിയ വിജയവും. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിബിഐ സീരീസിലെ നാലാം ചിത്രം നേരറിയാൻ സിബിഐ ആയിരുന്നു. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതകളോടെയാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം വരുന്നത്. ക്രൂരമായ കൊലപാതകങ്ങളുടെ രഹസ്യമഴിക്കാന്‍ സേതുരാമയ്യര്‍ വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

സി ബി ഐ അഞ്ചാം ഭാഗവും ഒരു മര്‍ഡര്‍ മിസ്റ്ററി തന്നെയാണ് പറയുന്നത്. നേരറിയാന്‍ സി ബി ഐ റിലീസാകുന്ന സമയത്തെ അപേക്ഷിച്ച് സാങ്കേതികമായി ഏറെ മാറിയ ഘട്ടത്തിലാണ് ഏവരും ജീവിക്കുന്നത്. ലോകം മുഴുവന്‍ ഒരു ചെറിയ പെന്‍ഡ്രൈവിലാക്കി കൊണ്ടുനടക്കുന്ന കാലം. ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രതികളെ പിടിക്കുന്ന സേതുരാമയ്യരെ പുതിയ കാലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഈ സാങ്കേതിക വിപ്ലവം കണ്ടില്ലെന്ന് നടിക്കാനാവില്ല. അതുകൊണ്ടുതന്നെ ചിത്രത്തിന് തിരക്കഥയെഴുതുക എന്നത് എസ് എന്‍ സ്വാമിക്ക് കടുത്ത വെല്ലുവിളിയായിരുന്നു. ബാബ കല്യാണിയാണ് എസ് എന്‍ സ്വാമി നല്‍കിയ അവസാനത്തെ ഹിറ്റ് ചിത്രം. അതിന് ശേഷം സ്വാമി രചിച്ച പോസിറ്റീവ്, രഹസ്യപ്പോലീസ്, സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്, ഓഗസ്റ്റ് 15, ലോക്പാല്‍ തുടങ്ങിയ സിനിമകള്‍ കനത്ത പരാജയമാണ് നേരിട്ടത്. ഇതിനിടയില്‍ ജനകന്‍ എന്നൊരു നല്ല സിനിമ അദ്ദേഹം എഴുതി. ആ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും ചെയ്തു. അതുമാത്രമായിരുന്നു ഒരാശ്വാസം. സേതുരാമയ്യരുടെ സഹായികളായി വേഷമിട്ടവരില്‍ മുകേഷ് പുതിയ ചിത്രത്തിലും ഉണ്ടാകും. രണ്‍ജി പണിക്കരാണ് മറ്റൊരു താരം.

1988ല്‍ മമ്മൂട്ടിക്ക് പറ്റിയ ഒരു പൊലീസ് സ്റ്റോറിയാണ് എസ് എന്‍ സ്വാമിയും കെ മധുവും ആദ്യം ആലോചിച്ചത്. ഇരുപതാം നൂറ്റാണ്ടിന്‍റെ വിജയത്തിന്‍റെ ഹാംഗോവറില്‍ നില്‍ക്കുമ്പോഴായിരുന്നു അത്. ‘ഒന്ന് മാറ്റിപ്പിടിക്ക്’ എന്ന് കെ മധു ആവശ്യപ്പെട്ടപ്പോള്‍ സ്വാമി ഒരു കഥ എഴുതി. അതില്‍ ഒരു പൊലീസ് കഥാപാത്രമായിരുന്നു നായകന്‍. “മമ്മൂട്ടി ആ സമയത്ത് ആവനാഴി എന്ന തകര്‍പ്പന്‍ ഹിറ്റ് കഴിഞ്ഞ് നില്‍ക്കുന്ന സമയമാണ്. ആ സിനിമയിലെ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രവുമായി ഞങ്ങളുടെ സിനിമയിലെ കഥാപാത്രത്തെ ആളുകള്‍ താരതമ്യപ്പെടുത്തും എന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു മാറ്റം ആവശ്യമായി വന്നത്. അതേ കഥ വ്യത്യസ്തമായ ഒരു രീതിയില്‍ അവതരിപ്പിക്കാമെന്ന് കരുതി” – എസ് എന്‍ സ്വാമി പറയുന്നു. അങ്ങനെയാണ് ‘അലി ഇമ്രാന്‍’ എന്ന സി ബി ഐ ഉദ്യോഗസ്ഥന്‍ ജനിക്കുന്നത്.

ഒരു അവാർഡ് ഷോയിൽ വച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് സിനിമയെപ്പറ്റി നിർണായകമായ കാര്യങ്ങൾ പങ്കുവെച്ചിരുന്നു . ഇനി വരാൻ പോകുന്ന അഞ്ചാമത് സീരീസ് നേരറിയാൻ സി ബി ഐയുടെ അവസാന ഭാഗമാകുമെന്നും അത് ഇതുവരെ മലയാള സിനിമകാണാത്ത അത്ര മികച്ച ഒരു ത്രില്ലർ ആയി വരുമെന്നും സ്വാമി പറഞ്ഞു. തന്റെ മൂന്നു വർഷത്തെ കഷ്ടപ്പാടാണ് ഈ ചിത്രത്തിലൂടെ സംഭവിക്കാൻ പോകുന്നതെന്നും സ്വാമി കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ പുതിയ അലയൊലികൾ പൊട്ടിപ്പുറപ്പെടാൻ ഈ സിനിമ കാരണമാകുമെന്നും സ്വാമി ഉറപ്പിച്ചു പറഞ്ഞു.

മമ്മൂട്ടി, സംവിധായകന്‍ കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന്‍ ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ബാസ്‌ക്കറ്റ് കില്ലിങ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നതെന്നാണ് വിവരം. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്

mamootty

More in Malayalam Breaking News

Trending

Recent

To Top