Malayalam
വീട് ശരിക്കും ഒരു വല്ല്യ ലോകാണ്‌ല്ലെ?.വീടന്റെ മുക്കും മൂലും കാണാത്ത ഇമ്മളാണ് ലോകം കാണാൻ പോണത്..
വീട് ശരിക്കും ഒരു വല്ല്യ ലോകാണ്‌ല്ലെ?.വീടന്റെ മുക്കും മൂലും കാണാത്ത ഇമ്മളാണ് ലോകം കാണാൻ പോണത്..
രാജ്യത്ത് കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാഹചര്യത്തിൽ നടൻ ഹരീഷ് പേരടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
കിഴക്കേലകത്തന്ന് പടിഞ്ഞാറേലകത്തേക്ക് യാത്ര പോകുമ്പോൾ ഒരു രാജ്യത്ത് നിന്ന് മറെറാരു രാജ്യത്തേക്ക് പോകുന്ന സുഖാണ്‌ട്ടോ…നാളെ വടക്കേലെ മുറിയിലേക്കാ…എല്ലായാത്രയും അടുക്കളേന്നാ…അടുക്കളയാണ് ഞമ്മളെ ബസ്സ്സ്റ്റാന്റ്…ബസ്സ്സ്റ്റാന്റല് പിന്നെ ഏല്ലാം കിട്ടല്ലോ…എല്ലാ യാത്രന്റെ എടേലും ഒന്ന് അമ്പലത്ത് കേറും.പുജാമുറില് പിന്നെ ഫൂൾ ടീമുണ്ട്…ഹിന്ദുക്കള് മാത്രല്ലാ..മക്കണ്ട് ,യേശുണ്ട്,ബുദ്ധന്ണ്ട്,പേരാത്തേന് സാവിത്രിയേടുത്തിയും ഗോപിയേട്ടനുണ്ട്…ഡാഡി മമ്മി വിട്ടില് ഇല്ലേ പിന്നെന്ത് രസം ?. വീട് ശരിക്കും ഒരു വല്ല്യ ലോകാണ്‌ല്ലെ?.വീടന്റെ മുക്കും മൂലും കാണാത്ത ഇമ്മളാണ് കാണാത്ത കാഴച്ച കാണാൻ വേണ്ടി ഇല്ലാത്ത പൈസും ചെലവാക്കി ലോകം കാണാൻ പോണത്..ശരിക്കും ഇമ്മളെ വീട്ടില്ള്ള ആൾക്കാരൊക്കണ്ടല്ലോ എന്തൊരു നല്ല മനുഷ്യരാന്നറിയോ?…ഒരെ ഇമ്മള് ശരിക്കും പരിചയപ്പെടാത്തൊണ്ടാ..ഇനി കൊറോണ കാലം കഴിഞ്ഞാലും പണിക്ക് പോവാൻ വേണ്ടി പൊറത്തേക്ക് പോവുന്നല്ലാണ്ടെ വിട് വിട്ടള്ള കളില്ലാ…അത് ഞമ്മളെ തീരുമാനാ..
harees perady
