News
തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുടെ വരന് ആരാണെന്ന് അറിയാമോ…?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയുടെ വരന് ആരാണെന്ന് അറിയാമോ…?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഹന്‍സിക. ബാലതാരമായാണ് ഹന്‍സിക ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഹിന്ദി ടെലിവിഷന്‍ ചാനലുകളിലൂടെയായിരുന്നു അരങ്ങേറ്റം. ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയില്‍ ഹന്‍സിക അവതരിപ്പിച്ച കരുണ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ആപ് കാ സുറൂര്‍ എന്ന ചിത്രത്തിലാണ് ഹന്‍സിക ആദ്യമായി നായിക ആവുന്നത്.
2007 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമകളിലേക്ക് ഹന്‍സിക ചുവടുവെച്ചു. തമിഴിലും തെലുങ്കിലും താരം നിറഞ്ഞു നിന്നെങ്കിലും അഭിനയ പ്രധാന്യമുള്ള വേഷങ്ങളൊന്നും തന്നെ ലഭിച്ചിരുന്നില്ല എന്നതാണ് വാസ്തവം. തുടര്‍ന്ന് കുറേക്കാലം നടി അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നു. അധികം വൈകാതെ തന്നെ നടി വീണ്ടും സിനിമകളിലേക്ക് തിരിച്ചെത്തുകയും ചെയ്തു. 31 കാരിയായ ഹന്‍സിക വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് നടിയെക്കുറിച്ച് ഏറ്റവും ഒടുവിലായി പുറത്തു വന്നിരിക്കുന്ന വിവരം.
ജയ്പൂരില്‍ വെച്ച് നടക്കുന്ന വിവാഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍ ഹന്‍സികയുടെ വരനെക്കുറിച്ചുള്ള ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം സൊഹൈല്‍ കത്തൂര്യയാണ് ഹന്‍സികയുടെ വരന്. ഇരുവരും ഒരുമിച്ച് ബിസിന്സ് ചെയ്യുന്നവരാണ്. 2020 ലാണ് ഇരുവരും ഒരുമിച്ച് ബിസിനസ് ചെയ്തത്. ഈ പരിചയം വിവാഹബന്ധത്തിലേക്ക് ഇരുവരെയും എത്തിക്കുകയായിരുന്നു.
താരം സിനിമയില്‍ നിന്ന് മാറി നിന്ന സമയത്താണ് പ്രണയം ഉടലെടുത്തതെന്നാണ് വിവരം. ജയ്പൂരില്‍ വെച്ച് ഡിസംബര്‍ രണ്ട് മുതല്‍ നാലാം തിയതി വരെയാണ് വിവാഹ ആഘോഷമെന്നാണ് വിവരം. ഇതിന്റെ ഒരുക്കങ്ങള്‍ നടന്ന് വരികയാണ്. നവംബറില്‍ ഹന്‍സിക വിവാഹക്കാര്യം ഔദ്യോഗികമായി അറിയിച്ചേക്കും.
മാപ്പിളൈ എങ്കെയും കാതല്‍, വേലായുധം, ഒരു കല് ഒരു കണ്ണാടി, സിങ്കം തുടങ്ങിയ സിനിമകളിലൂടെയാണ് ഹന്‍സിക കൂടുതല്‍ ജനപ്രീതി നേടിയത്. തെന്നിന്ത്യയില്‍ ഹന്സികയോടൊപ്പം നിറഞ്ഞു നിന്ന നായിക നടിമാരെല്ലാം വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. കാജല്‍ അ?ഗര്‍വാള്‍ വിവാഹം കഴിഞ്ഞ് കുഞ്ഞിന് ജന്മം നല്കി, നയന്‍താരയുടെ വിവാഹം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് നടന്നത്. ഇപ്പോഴിതാ ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
