Connect with us

ആരും കാണാത്ത തെളിവ് ജഡ്ജിയ്ക്ക് ബാലചന്ദ്രകുമാർ നൽകി? ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നതിന് തെളിവ് വേണം; സജി നന്ദ്യാട്ട് പറയുന്നു

News

ആരും കാണാത്ത തെളിവ് ജഡ്ജിയ്ക്ക് ബാലചന്ദ്രകുമാർ നൽകി? ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നതിന് തെളിവ് വേണം; സജി നന്ദ്യാട്ട് പറയുന്നു

ആരും കാണാത്ത തെളിവ് ജഡ്ജിയ്ക്ക് ബാലചന്ദ്രകുമാർ നൽകി? ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നതിന് തെളിവ് വേണം; സജി നന്ദ്യാട്ട് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിരിക്കുകയാണ്. വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടികയിൽ മഞ്ജു വാര്യറുമുണ്ട്. കേസ് നവംബർ 3 ന് വീണ്ടും പരിഗണിക്കും.

കേസില്‍ അധിക കുറ്റപത്രം വായിച്ച് കേൾപ്പിക്കൽ നടപടിക്കായി ദിലീപും ശരത്തും ഇന്നലെയായിരുന്നു കോടതിയിൽ ഹാജരായത്. എറണാകുളം ജില്ലാ സെ‌ഷൻസ് കോടതിയിലാണ് ഇവർ ഹാജരായത്. നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം വായിച്ച് കേട്ട പ്രതികൾ കുറ്റം നിഷേധിച്ചു. എറണാകുളം ജില്ലാ സെ‌ഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിലാണ് അധിക കുറ്റപത്രം പ്രതികളെ വായിച്ച് കേൾപ്പിച്ചത്.

ദിലീപിന്റെ മുന്‍ സുഹൃത്തായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ ക്രൈബ്രാഞ്ച് തുടരന്വേഷണം നടത്തിയത്. അതേസമയം ബാലചന്ദ്രകുമാർ പുറത്തുകൊണ്ടുവന്ന ഒരു തെളിവുകളും നിനില്‍ക്കുന്നതല്ലെന്നാണ് ദിലീപ് അനുകൂലിയായ സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്. ഒരു ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്

സജിനന്ത്യാട്ടിന്റെ വാക്കുകളിലേക്ക്…

തുടരന്വേഷണം പ്രഖ്യാപിച്ച സമയത്ത് ഹൈക്കോടതിയില്‍ ദിലീപിന്റെ വക്കീല്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ പ്രസക്തമാവുന്നത്. നേരത്തേയുള്ള വിചാരണ സമയത്ത് ഉണ്ടായ വീഴ്ചകള്‍ പരിഹരിക്കാനുള്ള ശ്രമമാണ് ഈ രണ്ടാമത്തെ അന്വേഷണത്തിലൂടെ പ്രോസിക്യൂഷന്‍ നടത്തുന്നതെന്ന് പറയുന്നത് വളരെ കൃത്യമാണെന്നും സജി നന്ത്യാട്ട് പറയുന്നു.

ദിലീപും കൂട്ടരും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നില്‍ക്കുന്ന കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. മറിച്ച് പ്രോസിക്യൂഷന്‍ ഉദ്ദേശിക്കുന്നത് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ മറവില്‍ ആദ്യ കുറ്റപത്രത്തിലുള്ള വീഴ്ചകള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോവാനാണ്.

സാക്ഷികളില്‍ ആരെങ്കിലും നേരത്തെ കൂറുമാറിയിട്ടുണ്ടെങ്കില്‍ തിരികെ അവര് പ്രോസിക്യൂഷന് അനുകൂലമായി കൊണ്ടുവരിക എന്നുള്ളതും പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥാര മൂന്നാല് പേരെ ഒരുമിച്ച് ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്നൊക്കെ പറയുന്നത് കേരളത്തില്‍ നടക്കുന്ന കാര്യമല്ലെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

തുടരന്വേഷണത്തിനുള്ള ഒരു കാരണം കണ്ടെത്തി എന്നല്ലാതെ, ബാലചന്ദ്രകുമാർ ഒരു നിർണ്ണായക സാക്ഷിയോ, അദ്ദേഹം കൊടുത്ത നമ്മുടെ മുമ്പിലുള്ള തെളിവുകള്‍ വെച്ച് ഈ കേസ് ബലപ്പെടില്ല. നമ്മള്‍ കാണാത്ത എന്തെങ്കിലും തെളിവുകള്‍ അദ്ദേഹം കൊടുത്തോ എന്ന് അറിയില്ല. മറിച്ച് പ്രോസിക്യൂഷന്‍ ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന കാര്യം രാമന്‍പിള്ള വക്കീല്‍ തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങള്‍ക്ക് വന്ന വീഴ്ച്ചകള്‍ പരിഹരിക്കാനുള്ള ശ്രമമാണോ ഇതെന്ന ചോദ്യവും നമ്മള്‍ കേട്ടതാണ്. ശരിക്കും ഇതിലെ കറക്ട് മെറിറ്റ് ഇതാണ്. ആദ്യ അന്വേഷണത്തിലെ കൂറുമാറിയെന്ന് പറയുന്ന സാക്ഷികളെകൊണ്ട് തുടക്കത്തില്‍ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയിക്കാനുള്ള ഒരു ശ്രമമാണ് ഇവിടെ നടക്കുന്നത്. അതിലേക്കുള്ള ഒരു താക്കോല്‍ മാത്രമാണ് ബാലചന്ദ്രകുമാർ.

ബാലചന്ദ്രകുമാർ കൊണ്ടുവന്ന തെളിവുകളോ, അദ്ദേഹത്തിന്റെ സാക്ഷിമൊഴികളോ ഒട്ടും നിലനില്‍ക്കുന്നതല്ലെന്ന് സാധാരണക്കാർക്ക് പോലും അറിയാം. കുറ്റം തെളിയിക്കാനുള്ള മറ്റ് കാര്യങ്ങള്‍ കോടതിയില്‍ തെളിവായി നിരത്തേണ്ടതുണ്ട്. അത് എത്രമാത്രം പ്രാധാന്യമുള്ളതായിരിക്കണമെന്ന് കണ്ടറിയേണ്ടതുണ്ട്.

ദിലീപ് ശിക്ഷിപ്പെടുക എന്നുള്ള കാര്യമാണ് ഇവിടെ ഫ്രെയിം ചെയ്തിരിക്കുന്നത്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പ് അദ്ദേഹത്തോട് വ്യക്തി വൈരാഗ്യം ഉണ്ടോയെന്ന് ചോദിച്ചില്ല. മറിച്ച് ഈ കേസില്‍ ദിലീപിനെ പ്രതിയാക്കാനുള്ള ശ്രമങ്ങള്‍ സിനിമ ലോകത്ത് നിന്ന് നടന്നിട്ടുണ്ട്. പിന്നെ കേസ് വന്നപ്പോള്‍ ദിലീപിനെ ശിക്ഷിച്ചില്ലെങ്കില്‍ അത് പ്രോസിക്യൂഷനും പൊലീസിനും ക്ഷീണമാണ്.

ലക്ഷക്കണക്കിന് കേസുകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെങ്കിലും ഈ കേസ് മാത്രം നമ്മള്‍ ചർച്ച ചെയ്യുന്നത് ദിലീപ് പ്രതിയായത് കൊണ്ടുമാത്രമാണ്. ചർച്ചയില്‍ പറയുന്ന കാര്യങ്ങളൊന്നും കോടതിയില്‍ എത്തിയിട്ടില്ല. അവിടെ കൃത്യമായ തെളിവുകള്‍ ഹാജരണക്കാണം. ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തു എന്നതിന് തെളിവ് വേണം. അത് തെളിയിച്ചാല്‍ നിങ്ങള്‍ പറയുന്ന കാര്യത്തിന് ഞാന്‍ കയ്യടിക്കാം. അത്തരം തെളിവുകളില്ലാതെ എത്ര സാക്ഷികള്‍ വന്നിട്ടും കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top