Connect with us

വിവാഹത്തിന് ഇനി ദിവസങ്ങൾ മാ ത്രം, ഗ്രീസിൽ ബ്രൈഡൽ ഷവർ ആഘോഷിച്ച് നടി ഹൻസിക

Social Media

വിവാഹത്തിന് ഇനി ദിവസങ്ങൾ മാ ത്രം, ഗ്രീസിൽ ബ്രൈഡൽ ഷവർ ആഘോഷിച്ച് നടി ഹൻസിക

വിവാഹത്തിന് ഇനി ദിവസങ്ങൾ മാ ത്രം, ഗ്രീസിൽ ബ്രൈഡൽ ഷവർ ആഘോഷിച്ച് നടി ഹൻസിക

ഈ വരുന്ന ഡിസംബർ 4നാണ് നടി ഹൻസിക മോത്വാനി വിവാഹിതയാകുന്നത്. സൊഹേൽ കതൗരിയാണ് വരൻ. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത ഫോർട്ടിലാണ് വിവാഹം നടക്കുന്നത്. വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.

അതിനിടെ ഈപ്പോഴിതാ ഗ്രീസിൽ ബ്രൈഡൽ ഷവർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. സോഹേൽ ഖതൂരിയയുമായുളള വിവാഹത്തിന് തയാറെടുക്കുന്ന ഹൻസിക ‘ബെസ്റ്റ് ബാച്ചിലറൈറ്റ് എവർ’ എന്ന അടിക്കുറിപ്പോടെ കൂട്ടുകാർക്കൊപ്പമുളള ചിത്രങ്ങൾ ഷെയർ ചെയതിരിക്കുകയാണ്. വെളള നിറത്തിലുളള വസ്ത്രമണിഞ്ഞ് ഗ്രീസിലെ തെരുവുകളിലൂടെ ചുവടു വച്ച് നടക്കുന്ന ഹൻസികയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3 നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയും നടക്കും. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും നടക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഹൻസികയും വരൻ സൊഹൈലും അടുത്തിടെയാണ് വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. പാരീസിലെ ഈഫൽ ടവറിന് മുന്നിൽ സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തുന്ന ചിത്രം ഹൻസിക പോസ്റ്റ് ചെയ്തിരുന്നു. നിരവധി ആരാധകരാണ് നടിക്ക് അഭിനന്ദനങ്ങളുമായി എത്തിയത്.

തമിഴ് സിനിമകളിലൂടെയും അല്ലു അർജുൻ സിനിമകളിലൂടെയുമാണ് ഹൻസിക മലയാളിക്ക് സുപരിചിതയായത്. മുപ്പത്തിയൊന്നുകാരിയായ ഹൻസിക ബാലതാരമായാണ് അഭിനയിച്ച് തുടങ്ങിയത്.
ബാലതാരമായി തുടക്കത്തിൽ ഹിന്ദി സിനിമകളിലായിരുന്നു ഹൻസിക അഭിനയിച്ചിരുന്നത്. ഹവ, കോയി മിൽ ​ഗയാ, ജാ​ഗോ, ഹം കോൻ ഹെയ്, അബ്ര കാ ഡാ ബ്ര എന്നിവയാണ് ഹൻസിക ബാലതാരമായി അഭി‌നയിച്ച സിനിമകൾ.

More in Social Media

Trending

Recent

To Top