എനിക്കൊരു പുതിയ റൂം മേറ്റിനെ കിട്ടി, അതും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണ ശേഷം ജീവിതത്തില്‍ വന്ന മാറ്റം !ഹൻസിക പറയുന്നു
ബാലതാരമായി സിനിമയിലെത്തിയ ഹന്‍സിക മോട്ട്വാണിയ്ക്ക് അവസരങ്ങള്‍ ചോദിച്ച് അധികം അലയേണ്ടി വന്നിരുന്നില്ല. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ഹന്‍സികയെ തേടി അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഹന്‍സിക തന്റെ കഴിവ് തെളിയിച്ചു.
അതേസമയം സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്തെ മറ്റൊരു ആഘോഷമായിരുന്നു ഹന്‍സിക മോട്ടുവാണിയുടെ വിവാഹം. സോഹയല് കതൂരിയയുമായുള്ള തന്റെ പ്രണയം താരം വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയിലൂടെയാണ് വൈകാതെ കല്യാണക്കാര്യവും അറിയിച്ചു. ഗംഭീരമായി നടന്ന വിവാഹം ഇപ്പോള്‍ ഒരു വെബ് ഷോ ആയി ഡിസ്നിപ്ലസ് ഹോട്സ്റ്റാറില് വരാന്‍ പോകുകയാണ്. ലവ് ശാധി ഡ്രാമ എന്ന പേരിലാണ് കല്യാണ വീഡിയോ പുറത്ത് വരാന്‍ പോകുന്നത്. ഒരു അഭിമുഖത്തില്‍ തന്നെ വിവാഹത്തെ കുറിച്ചും വിവാഹ ശേഷമുള്ള മാറ്റത്തെ കുറിച്ചും എല്ലാം ഹന്‍സിക സംസാരിക്കുകയുണ്ടായി
ആറ് ആഴ്ച കൊണ്ട് ആണ് കല്യാണം പ്ലാന്‍ ചെയ്തതും നടത്തിയതും എല്ലാം. കല്യാണത്തിന്റെ മൂന്ന് ദിവസം മുന്‍പും എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത് എല്ലാം ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ തന്നെയാണ്. കല്യാണം കഴിക്കുകയാണ് എന്ന തോന്നല്‍ പോലും എനിക്ക് ഉണ്ടായിരുന്നില്ല. ഒരു വലിയ ഫങ്ഷന് നടക്കുന്നു എന്നതായിരുന്നു ചിന്ത. കല്യാണ ദിവസം വരെ അങ്ങിനെയാണ് ഞാന്‍ ചിന്തിച്ചിരുന്നത്. കല്യാണ വേഷത്തില്‍ ഒരു ഇറങ്ങിയപ്പോഴാണ്, അതെ ഞാന്‍ ഇന്ന് വിവാഹിതയാവാന്‍ പോകുന്നു എന്ന ചിന്ത വന്നത്.
വിവാഹ ദിവസം വളരെ ഇമോഷണല്‍ ആയിരുന്നു. സോഹനയലിനെ ഞാന്‍ വരന്റെ വേഷത്തില്‍ കണ്ടതും, വരണമാല്യം ചാര്‍ത്തിയതും എല്ലാം എന്നെ സംബന്ധിച്ച് വളരെ ഇമോഷണലായി. കല്യാണ ചടങ്ങിന് ശേഷം ഞങ്ങളുടെ രണ്ട് പേരുടെയും ലക്ഷ്യം അതിന് ശേഷമുള പാര്‍ട്ടിയെ കുറിച്ചായിരുന്നു. അതുകൊണ്ട് ചടങ്ങിന് ഇടയില്‍ പൂജാരിയോട്, പണ്ഡിത് ജി പെട്ടന്ന് തീര്‍ത്തേക്ക്, എന്ന് പറഞ്ഞപ്പോള്‍, പക്വത എത്താത്ത കുട്ടികളെ പോലെയാണ് ഞങ്ങളെ നോക്കിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചടങ്ങ് ആയിരുന്നു അത്. മുഴുനീളെ ഞങ്ങള്‍ രണ്ട് പേരും ചിരിക്കുകയായിരുന്നു.
കല്യാണത്തിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും മാറ്റം വന്നതായി തോന്നുന്നില്ല. വര്‍ഷങ്ങളായി അറിയാവുന്ന ഉറ്റ സുഹൃത്താണ് എന്നെ വിവാഹം ചെയ്തത്. കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് ഒഴിച്ചാല്‍, ഞങ്ങള്‍ ഒരുമിച്ച് ജീവിതം മാറ്റി മറിയ്ക്കുന്ന വലിയ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. കല്യാണ ശേഷമുള്ള ജീവിതം വളരെ സിംപിള്‍ ആണ്. എനിക്കൊരു പുതിയ റൂം മേറ്റിനെ കിട്ടി, അതും എന്റെ ബെസ്റ്റ് ഫ്രണ്ടിനെ എന്നത് മാറ്റി നിര്യാല് വലിയ മാറ്റങ്ങള്‍ ഒന്നും ജീവിതത്തില്‍ സംഭവിച്ചതായി എനിക്ക് തോന്നുന്നില്ല.
