Tamil
ഹൻസികയുടെ നായകനായി ശ്രീശാന്ത്;തമിഴ് ഹൊറർ ചിത്രം വരുന്നു!
ഹൻസികയുടെ നായകനായി ശ്രീശാന്ത്;തമിഴ് ഹൊറർ ചിത്രം വരുന്നു!
By
ക്രിക്കറ്റ് താരങ്ങൾ പൊതുവെ പരസ്യ ചിത്രങ്ങളിൽ കൂടുതലായും അഭിനയിക്കാറുള്ളത്.താരങ്ങളുടെ വിശേഷങ്ങൾ അറിയാനായി ആരാധകർക്ക് ഏറെ ആകാംക്ഷയാണ് ഉണ്ടാകാറുള്ളത്.ഇപ്പോഴിതാ ക്രിക്കറ്റ് താരവും നായകനുമായ ശ്രീശാന്താണ് സിനിമയിൽ സജീവമാകുന്നത്.താരങ്ങളുടെ വിശേഷങ്ങളും മറ്റും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.ഇപ്പോൾ തമിഴ് ചിത്രത്തിലാണ് താരം എത്തുന്നത്.ഒപ്പം ഹൻസികയും ഉണ്ട്.ക്രിക്കറ്റ് താരം എന്നതിലുപരി സിനിമാ രംഗത്തും തിളങ്ങിയിട്ടുളള താരമാണ് ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്നുളള വിലക്കുകള്‍ നീങ്ങിയ ശ്രീ ഇന്ത്യക്കായി വീണ്ടും കളിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉളളത്. ഇതിനിടെ സിനിമാ രംഗത്തേക്ക് വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ് നടന്. തമിഴ് സിനിമയിലൂടെയാണ് ശ്രീശാന്ത് വീണ്ടും എത്തുന്നത്. കോളിവുഡില്‍ തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയ്ക്കൊപ്പമാണ് ശ്രീശാന്ത് അഭിനയിക്കുന്നത്.
ഹൊറര്‍ കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ശ്രീശാന്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഹരി ശങ്കര്‍, ഹരീഷ് നാരായണന് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഒരല്‍പ്പം നെഗറ്റീവ് സ്വഭാവമുളള നായകനായിട്ടാണ് ശ്രീശാന്ത് എത്തുന്നതെന്ന് അറിയുന്നു. ഡിസംബറില്‍ ഷൂട്ടിംഗ് ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ചിലോ എപ്രിലിലോ റിലീസ് ചെയ്യുവാന്‍ വേണ്ടിയാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.
മറ്റ് അഭിനേതാക്കളെയോ അണിയറ പ്രവര്ത്തകരെയോകുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഹിന്ദിയില്‍ അക്സര്‍ 2 എന്ന ചിത്രത്തിലൂടെയാണ് ശ്രീശാന്ത് സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് മലയാള ചിത്രം ടീം ഫൈവില്‍ നായകനായും ശ്രീ അഭിനയിച്ചിരുന്നു. ബോളിവുഡില്‍ കാബരെറ്റ്, കന്നഡത്തില്‍ കെംപഗൗഡ 2 തുടങ്ങിയവയാണ് ശ്രീശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.
hansika and sreesanth new tamil movie
