Connect with us

മിഖായേൽ : നിവിൻ പോളിയുടെ മാസ്സ് !!! ഹനീഫ് അദനി ലക്ഷ്യമിടുന്നത് 50 കോടി ക്ലബ്ബിൽ ഹാട്രിക്ക് !!! *മമ്മൂട്ടി *മമ്മൂട്ടി *നിവിൻ !!!

Malayalam Breaking News

ആരാധകരെ വലിയ ആവേശത്തിലാഴ്ത്തിയാണ് മിഖായേൽ ട്രെയ്‌ലർ എത്തിയിരിക്കുന്നത് . നിവിൻ പോളിയുടെ മാസ്സ് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് ഇരട്ടി പ്രതീക്ഷ നൽകുന്നുണ്ട് ഉണ്ണി മുകുന്ദന്റെ പ്രതിനായക വേഷം. പ്രതീക്ഷക്ക് ഏറ്റവും വക നൽകുന്നത് ചിത്രം സംവിധാനം ചെയ്യുന്നത് ഹനീഫ് അദനി ആണെന്നതാണ് .

ജനുവരി 18 ആണ് റിലീസ് തിയ്യതി. നിവിൻ ആദ്യമായി ഒരു ഡോക്റ്ററുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമാണിത്. കൊച്ചുണ്ണിയുടെ വിജയം മിഖായേലിൽ ആവർത്തിക്കാൻ നിവിൻപോളി എത്തുമ്പോൾ ഹാട്രിക് നേട്ടത്തിനാണ് ഹനീഫ് അദാനി എത്തുന്നത്. 2017 ലെ ഗ്രേറ്റ് ഫാദറും 2018 ലെ അബ്രഹാമിന്റെ സന്തതികളും നേടിയത് വൻ വിജയമാണ്.

കളക്ഷൻ റെക്കോർഡുകൾ ഹനീഫ് ഈ രണ്ടു ചിത്രങ്ങളിലൂടെയും തിരുത്തി കുറിച്ചപ്പോൾ 2019 ലെ ബ്ലോക്കബ്സ്റ്റർ ആകാൻ മിഖായേലിനു പകരം മറ്റൊരു ചിത്രം പ്രതീക്ഷയിൽ പോലുമില്ലെന്ന് പറയാം. ഗ്രേറ്റ് ഫാദറിലും അബ്രഹാമിന്റെ സന്തതികളിലും അൻപതുകോടി ക്ലബ്ബിൽ കയറ്റിയ ഹനീഫ് അദനി മിഖായേലിലും അതിലും കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മിഖായേലും അൻപതുകോടി നേടിയാൽ മലയാള സിനിമയിൽ അൻപതുകോടി ക്ലബ്ബിലൂടെ ഹാട്രിക് നേടുന്ന ആദ്യ സംവിധായകനാകും ഹനീഫ് അദാനി . മമ്മൂട്ടിയിൽ തുടങ്ങി മമ്മൂട്ടിയിൽ തന്നെ വന്നെത്തി നിൽക്കുന്ന ഹനീഫ് അദനിയുടെ വിജയ സ്വപ്നം മിഖായേലിലൂടെ സാക്ഷാത്കരിക്കപ്പെടും എന്നതിൽ സംശയമില്ല.

Haneef Adeni nivin pauly mikhael

സുദേവ് നായർ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ഷാജോൺ, കെ പി എ സി ലളിത, ശാന്തി കൃഷ്ണ എന്നിവരും അണിനിരക്കുന്നു. കോഴിക്കോട് ആയിരുന്നു പ്രധാന ലൊക്കേഷൻ. ക്രൈം ത്രില്ലർ, ഫാമിലി എന്റെർറ്റൈനെർ വിഭാഗങ്ങളിൽ പെടുത്താവുന്നതാണ് ചിത്രം. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.

haneef adeni to hit hatric through mikhael

More in Malayalam Breaking News

Trending

Recent

To Top