Connect with us

അവസാനം എനിക്ക് എന്റെ വണ്ടി വരെ വിൽക്കേണ്ടി വന്നു…വിഷമത്തോടെ അൻസിബയുടെ വെളിപ്പെടുത്തൽ

Malayalam Breaking News

അവസാനം എനിക്ക് എന്റെ വണ്ടി വരെ വിൽക്കേണ്ടി വന്നു…വിഷമത്തോടെ അൻസിബയുടെ വെളിപ്പെടുത്തൽ

അവസാനം എനിക്ക് എന്റെ വണ്ടി വരെ വിൽക്കേണ്ടി വന്നു…വിഷമത്തോടെ അൻസിബയുടെ വെളിപ്പെടുത്തൽ

അവസാനം എനിക്ക് എന്റെ വണ്ടി വരെ വിൽക്കേണ്ടി വന്നു…വിഷമത്തോടെ അൻസിബയുടെ വെളിപ്പെടുത്തൽ

നടി,അവതാരിക,സംവിധായിക,സിംഗർ എന്നിങ്ങനെ ബഹു വിശേഷണങ്ങളാണ് അൻസിബയ്ക്ക്. അൻസിബയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സിനിമകഴിഞ്ഞാൽ അൻസിബ ഏറ്റവും ഇഷ്ടപ്പെടുന്നത് ഡ്രൈവിംഗ് ആണ്.വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പ്രേമമാണ് കൊച്ചിയിൽ താമസമാക്കിയ ഈ കോഴിക്കോട്ടുകാരിക്ക്. തന്റെ ഓവർ സ്പീഡ് കാരണം ഇഷ്ടപ്പെട്ട വണ്ടി വരെ വിൽക്കേണ്ടി വന്നു എന്ന് താരം പറഞ്ഞു. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വാഹന വിശേഷങ്ങൾ പങ്കു വച്ചത്.

 

അൻസിബ പറയുന്നു

വീട്ടിലേക്ക് ആദ്യമെത്തിയ കാർ ഒരു മാരുതി എ സ്റ്റാർ ആയിരുന്നു. ഞങ്ങൾ ആറു മക്കളാണ്. പിന്നീട് കുറേക്കാലം ഞങ്ങളുടെ വലിയ കുടുംബത്തിന്റെ സന്തതസഹചാരിയായിരുന്നു ആ ചെറിയ കാർ. അതിന്റെ പിൻസീറ്റിലിരുന്നു മാത്രം കാഴ്ചകൾ കണ്ട കാലം. എന്നെങ്കിലും സ്വന്തമായി ഒരു കാർ വാങ്ങുമെന്ന് അന്ന് സ്വപ്നം പോലും കണ്ടിട്ടുണ്ടാകില്ല. എനിക്ക് നാല് ആങ്ങളമാരാണ്. നാലുപേരും വാഹനപ്രേമികൾ. പിന്നീടുള്ള വർഷങ്ങളിൽ വീട്ടിൽ കൂടുതലും മാറിവന്നത് അവർക്കിഷ്ടപ്പെട്ട ബൈക്കുകളാണ്. അവരിലൂടെയാണ് എനിക്കും വാഹനങ്ങളോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്.ലൈസൻസ് എടുത്ത ശേഷം ഞാനും പതിയെ കാറിന്റെ ഡ്രൈവിങ് സീറ്റ് ചോദിച്ചു വാങ്ങി.

 

സിനിമയിൽ എത്തിയ ശേഷം ഞാൻ ആദ്യം സ്വന്തമാക്കിയത് ഒരു ഫോക്സ്‌വാഗൺ പോളോ ജിടി ആയിരുന്നു. സെവൻ സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ്. മികച്ച പവറും സേഫ്റ്റിയും കംഫർട്ടുമുള്ള വാഹനം. കോയമ്പത്തൂരിലായിരുന്നു എന്റെ കോളജ് വിദ്യാഭ്യാസം. കൊച്ചിയിൽ എനിക്കൊരു ഫ്ലാറ്റുണ്ട്. അപ്പോൾ കൊച്ചിയിൽനിന്നും കോയമ്പത്തൂരിലേക്ക് സ്ഥിരം കാറിലായിരുന്നു യാത്ര. ഒറ്റയ്ക്ക് വിടാൻ പേടിയായതുകൊണ്ട് അച്ഛനോ ആങ്ങളമാരോ കൂടെ കാണും. പാലക്കാട് കഴിഞ്ഞാൽ പിന്നെ സൂപ്പർ റോഡാണ്. ഞാൻ ആക്സിലേറ്റർ ചവിട്ടി വിടും. മൂന്നര മണിക്കൂർ കൊണ്ട് കോയമ്പത്തൂർ എത്തും.

 

അകത്തിരിക്കുമ്പോൾ നമ്മൾ ഇത്ര വേഗത്തിലാണ് പോകുന്നതെന്ന് തോന്നുകയേയില്ല. മുത്തശ്ശി എന്റെ സ്പീഡിന്റെ ആരാധികയാണ്. അതുകൊണ്ട് മുത്തശ്ശിയുടെ കൂടെ ലോങ്ങ് ഡ്രൈവ് പോകാൻ സുഖമാണ്. ബാക്സീറ്റ് ഡ്രൈവിങ് ഉണ്ടാകില്ല. എന്റെ ഓവർ സ്പീഡിനെ കുറിച്ച് സ്ഥിരം പരാതിയായപ്പോൾ വീട്ടുകാർ മുൻകയ്യെടുത്ത് ആ വണ്ടി വിറ്റു. എന്നിട്ട് എനിക്ക് ഒരു നിസ്സാൻ മൈക്ര മേടിച്ചു തന്നു. ആദ്യമൊക്കെ വിഷമം ആയെങ്കിലും പതിയെ ഞാൻ മൈക്രയുമായി കൂട്ടുകൂടി. ചെറിയ വണ്ടിയാണെങ്കിലും മികച്ച സുരക്ഷാസംവിധാനങ്ങളുണ്ട് മൈക്രയിൽ.
ഓർത്തിരിക്കുന്ന ലോങ്ങ് ഡ്രൈവ്…

തമിഴ്‌നാട്ടിലെ നാഗൂർ പള്ളിയിൽ മുത്തശ്ശിക്ക് ഒരു നേർച്ചയുണ്ടായിരുന്നു. മൈക്രയിലാണ് യാത്ര. ഞാനും മുത്തശ്ശിയും രണ്ടു ആങ്ങളമാരും കൂടെയുണ്ട്. കൊച്ചി മുതൽ നാഗൂർ വരെ ഡ്രൈവിങ് സീറ്റ് ഞാൻ വിട്ടു കൊടുത്തില്ല. നാഗൂരെത്തിയപ്പോൾ അന്നാദ്യമായി എന്തോ വലിയ നേട്ടം സ്വന്തമാക്കിയ ഒരു ഫീലായിരുന്നു. അൻസിബ പറഞ്ഞു.

പഠനം പൂർത്തീകരിച്ച് ഇനി സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് ഉപരിപഠനത്തിനൊരുങ്ങുകയാണ് താരം.

ansiba talk about her driving experience

More in Malayalam Breaking News

Trending

Recent

To Top