Malayalam Breaking News
ഒടുവിൽ പിടിവീണു; ലക്ഷങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം !! മഹേഷ്ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു….
ഒടുവിൽ പിടിവീണു; ലക്ഷങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം !! മഹേഷ്ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു….
Published on

ഒടുവിൽ പിടിവീണു; ലക്ഷങ്ങൾ പിഴയൊടുക്കാൻ നിർദ്ദേശം !! മഹേഷ്ബാബുവിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു….
നികുതി അടയ്ക്കുന്നതില്‍ പിഴവ് വരുത്തിയ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചു. വലിയ വരുമാനമുണ്ടായിട്ടും കൃത്യമായി നികുതിയടക്കുന്നതിൽ വീഴ്ച്ച വരുത്തിയതോടെയാണ് സർക്കാർ പിഴയൊടുക്കാൻ നിർദ്ദേശം നൽകിയത്.
2007 – 2008 സാമ്പത്തിക വർഷത്തിൽ നികുതി കുടിശിക വരുത്തിയതിനാണ് താരത്തിന്റെ ആക്സിസ് , ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത് . ഹൈദരാബാദ് ജി.എസ്.ടി കമ്മീഷണർ പത്രകുറുപ്പിലുടെയാണ് ഈ വാർത്ത അറിയിച്ചത്.
18.5 ലക്ഷമാണ് മഹേഷ് ബാബു കുടിശ്ശികയിനത്തിൽ നൽകാനുണ്ടായിരുന്നത് . എന്നാൽ, പലിശയും പിഴയും ചേർത്ത് 73.5 ലക്ഷം രൂപ ഇപ്പോൾ നൽകണം എന്നാണ് ജി.എസ്.ടി കമ്മീഷണർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനായി ആക്സിസ് ബാങ്കിൽ നിന്ന് 42 ലക്ഷം രൂപയും ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് ശേഷിക്കുന്ന തുകയും ഈടാക്കുമെന്നും നികുതി വകുപ്പ് അറിയിച്ചു.
GST dept freezes Telugu star Mahesh Babu’s accounts over service tax dues
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...