Actress
വിവാഹം കഴിഞ്ഞ കാര്യം മറച്ചുവെക്കുന്ന നിരവധി മലയാളി നടിമാരുണ്ട്, അവര്‍ക്ക് അത് പുറത്തു പറയാന്‍ പേടിയാണ്; ഗ്രേസ് ആന്റണി
വിവാഹം കഴിഞ്ഞ കാര്യം മറച്ചുവെക്കുന്ന നിരവധി മലയാളി നടിമാരുണ്ട്, അവര്‍ക്ക് അത് പുറത്തു പറയാന്‍ പേടിയാണ്; ഗ്രേസ് ആന്റണി
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഗ്രേസിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. ഷൈന്‍ ടോം ചാക്കോയെ പ്രധാന കഥാപാത്രമാക്കി കമല്ഡ സംവിധാനം ചെയ്ത വിവേകാനന്ദന് വൈറലാണ് എന്ന ചിത്രമാണ് നടിയുടേതായി ഒടുവില്‍ പുറത്തെത്തിയത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാരുന്നത്. മലയാള സിനിമയിലെ നായികമാര്‍ വിവാഹം കഴിഞ്ഞാലും പുറത്തു പറയാന്‍ പേടിക്കുന്നുണ്ടെന്നാണ് ഗ്രേസ് പറയുന്നത്. അവസരം കുറയുമെന്ന് ഭയന്ന് വിവാഹം കഴിച്ചുവെന്ന കാര്യം പോലും മറച്ചുവെച്ച ശേഷം അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നടിമാരുണ്ടെന്നും താരം പറയുന്നു.
‘വിവാഹം കഴിഞ്ഞ കാര്യം മറച്ച് വയ്ച്ചിരിക്കുന്ന സുഹൃത്തുക്കള്‍ തനിക്കുമുണ്ട്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറില്ല. എന്നാലും എനിക്ക് ഒരു ആഗ്രഹമുണ്ട്. നമ്മുടെ സിനിമയില്‍ വിവാഹ ശേഷം സ്ത്രീകള്‍ക്ക് അവസരം കുറയുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല. ഞാന്‍ ഒരുപാട് സംവിധായകരോടും നിര്‍മ്മാതാക്കളോടും നിങ്ങള്‍ ആ ചിന്താഗതിയുള്ളവരാണോ എന്ന് ചോദിക്കാറുണ്ട്.
ഏയ് ഇല്ലെടോ എന്നാണ് അവര്‍ പറയുക. പക്ഷെ ഇപ്പോഴും എനിക്കറിയാം, വിവാഹം കഴിഞ്ഞിട്ടും അത് പുറത്ത് പറയാത്ത സുഹൃത്തുക്കളുണ്ട്. അവര്‍ക്കത് പുറത്ത് പറയാന്‍ പേടിയാണ്. അവസരങ്ങള്‍ കുറയുമോ എന്ന്. ഞാന്‍ ഒരാള്‍ വിചാരിച്ചാല്‍ മാറുമോ എന്നറിയല്ല. പക്ഷെ മാറണം എന്ന് ഞാന്‍ കരുതുന്ന കാര്യമാണ്’ എന്നും ഗ്രേസ് ആന്റണി പറഞ്ഞു.
വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും താന്‍ അഭിനയിച്ച സിനിമകള്‍ വളരെ അപൂര്‍വ്വമായിട്ടേ കാണാറുള്ളു എന്നും ഗ്രേസ് പറഞ്ഞിരുന്നു. ആദ്യത്തെ ദിവസം പോയി കണ്ടാല്‍ മാത്രമേ സ്വന്തം സിനിമകള്‍ കാണാറുള്ളു. ഇല്ലെങ്കില്‍ കാണാറില്ല. ഞാന്‍ അഭിനയിച്ചത് എങ്ങനെയായിരിക്കുമെന്ന് ഒക്കെ ഓര്‍ത്തിട്ടാണ് അത് കാണാന്‍ പോവാത്തത്. സിനിമ എങ്ങനെയായിരിക്കുമെന്ന് നമുക്ക് അറിയാമല്ലോ.
എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്ത് എന്തൊക്കെയാണെന്ന് എനിക്ക് അറിയാം. പിന്നെ എങ്ങാനും കണ്ടാല്‍ അതിലെ കുറ്റവും കുറവുമൊക്കെയാണ് ഞാന്‍ നോക്കാറുള്ളത്. എന്റെ സീന്‍ വരുമ്പോള്‍ ഞാന്‍ മുഖം കുനിച്ചിരിക്കുകയോ പോപ്കോണ്‍ തിന്നുകയോ ചെയ്യുമെന്നുമാണ് താരം പറഞ്ഞത്.
