ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള സംവിധായകരെ പോലെയല്ല റോഷന്‍ സാര്‍, സാറിന് എന്താണോ വേണ്ടത് അവിടംവരെ നമ്മള്‍ പോയാല്‍ മതി, അവിടം വരെ പോയില്ലെങ്കില്‍ നമ്മളെ അതുവരെ എത്തിക്കും. ; തുറന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ദേയമായ താരമാണ് ഗ്രേസ് ആന്റണി.ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ ഗ്രേസ് ആന്റണി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റിന്റെ ഗാനമായ രാത്രി ശുഭരാത്രി പാടിയാണ് പ്രേക്ഷക ശ്രദ്ധനേടിയത്.
യുവതാരങ്ങളെ അണിനിരത്തി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം സാറ്റര്‍ഡേ നൈറ്റ് ഗാർസിയ ആന്റണിയുടെതായി റിലീസിന് റിലീസിന് ഒരുങ്ങുന്ന ചിത്രം . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെ ഗ്രേസ് ആന്റണി റോഷൻ ആൻഡ്രൂസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. താന്‍ ഇതുവരെ വര്‍ക്ക് ചെയ്ത ഡയറക്ടര്‍മാരെ പോലയല്ല റോഷന്‍ ആന്‍ഡ്രൂസെന്നും അദ്ദേഹം വളരെ സ്ട്രിക്ടാണെന്നുമാണ് ഗ്രേസ് പറയുന്നത്.
ഒരു അഭിമുഖത്തിലാണ് അവർ റോഷന്‍ ആന്‍ഡ്രൂസിന്റെ ഒപ്പം വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവെച്ചത്. ഷൂട്ട് തുടങ്ങിക്കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത്, താന്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടുള്ളവരെ പോലുള്ള സംവിധായകരെ പോലെയല്ല റോഷന്‍ സാര്‍. ഭയങ്കര സ്ട്രിക്ടാണ്.സാറിന് എന്താണോ വേണ്ടത് അവിടംവരെ നമ്മള്‍ പോയാല്‍ മതി. അവിടം വരെ പോയില്ലെങ്കില്‍ നമ്മളെ അതുവരെ എത്തിക്കും. അതും കഴിഞ്ഞ് പോയാല്‍ സാറ് പറയും ‘അത് വേണ്ട’ എന്ന്.
അങ്ങനെയുള്ള ആളാണ് റോഷന്‍ സാര്‍. ഇതില്‍ ഒരു കാന്റീന്‍ സീനുണ്ടായിരുന്നു. ആ ഷോട്ടില്‍ റോഷന്‍ സാര്‍ പറഞ്ഞു, പുള്ളിക്കാരിയെ നോക്കണം, നോക്കി ഒരു ചിരി ചിരിക്കണം. താന്‍ ഒരു എക്‌സ്പ്രഷനിട്ട്, ഇങ്ങനെ മതിയോ സാര്‍ എന്ന് ചോദിച്ചപ്പോള്‍, ‘ഇല്ല കുറച്ചുകൂടി ശരിയാകണം. ഒരു കളിയാക്കലുണ്ട് പക്ഷെ കാണുന്നയാള്‍ക്ക് കളിയാക്കലായി തോന്നരുത്. ഒരു ചെറിയ ചിരിയൊക്കെ വേണം’ എന്നൊക്കെ പറഞ്ഞുതന്നു. കറക്ടായി അത് ചെയ്തുവെന്നും ഗ്രേസ് ആന്റണി പറഞ്ഞു.‘
നിവിന്‍ പോളി, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ യുവതാരങ്ങളെ അണിനിരത്തി ഒക്ടോബര്‍ ആദ്യവാരം തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന