serial news
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ സീരിയലിൽ അഭിനയിക്കുമോ?; വിവാഹവേഷത്തിൽ ഗൗരി കൃഷ്ണയുടെ പ്രതികരണം!
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ സീരിയലിൽ അഭിനയിക്കുമോ?; വിവാഹവേഷത്തിൽ ഗൗരി കൃഷ്ണയുടെ പ്രതികരണം!
മലയാളികളുടെ പ്രിയപ്പെട്ട ഒരു സീരിയൽ താരം കൂടി കുടുംബ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. പൗര്‍ണമിത്തിങ്കള്‍ സീരിയലിലെ പൗര്‍ണമിയായി അഭിനയിച്ചിരുന്ന നടി ഗൗരി കൃഷ്ണയാണ് ഇന്നലെ വിവാഹിതയായത്. സീരിയലുകളുടെ സംവിധായകന്‍ കൂടിയായ മനോജായിരുന്നു വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം നേരത്തെ നടത്തിയിരുന്നത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.
ഗൗരിയുടെ സ്വദേശമായ കോട്ടയത്തുള്ള കുടുംബ ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ട് നടത്തുകയും അടുത്തുള്ള ഓഡിറ്റോറിയത്തില്‍ വിവാഹത്തിന്റെ മറ്റ് ചടങ്ങുകളും സംഘടിപ്പിച്ചു. ചലച്ചിത്ര-സീരിയല്‍ രംഗത്ത് നിന്നുള്ള നിരവധി താരങ്ങളാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.
ഇപ്പോഴിതാ, വിവാഹം കഴിഞ്ഞതിന് ശേഷമുള്ള ഗൗരിയുടെ ആദ്യ പ്രതികരണം വൈറലാവുകയാണ്. സീരിയലിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ചും ഹണിമൂണിനെ കുറിച്ചുമൊക്കെ ഗൗരി പറയുന്നുണ്ട്.
ഭര്‍ത്താവിനെ ഒന്ന് പരിചയപ്പെടുത്താമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് സാറിനെ നേരത്തെ അറിയാവുന്നതാണല്ലോ എന്നായിരുന്നു ഗൗരിയുടെ മറുപടി. അദ്ദേഹം സംവിധായകനാണ്. അവസാനം പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലാണ് ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് ചെയ്തത്. അവിടെ വെച്ചാണ് കാണുന്നത്. ഒരുമിച്ചൊരു സീരിയല്‍ ഉണ്ടാവുമോന്ന് ചോദിച്ചാല്‍ അറിയില്ല. അങ്ങനെയൊന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ലെന്നാണ് ഗൗരി പറയുന്നത്.
കല്യാണം കഴിഞ്ഞതിന്റെ വിശേഷങ്ങളേ ഉള്ളുവെന്ന് ഗൗരിയുടെ ഭര്‍ത്താവും സീരിയല്‍ സംവിധായകനുമായ മനോജ് പറയുന്നത്. പുതിയ പ്രൊജക്ട് സൂര്യ ടിവിയില്‍ ഭാവന എന്ന പേരില്‍ ഒന്ന് നടക്കുന്നുണ്ട്. പിന്നെ മഴവില്‍ മനോരമയിലെ പുതിയ പ്രൊജക്ടിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. അതും ഉടനെ ഉണ്ടാവുമെന്നാണ് മനോജ് പറയുന്നത്. ഹണിമൂണ്‍ യാത്രയെ കുറിച്ചൊന്നും ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല.
ഗൗര്യയെ നായികയാക്കി കൊണ്ടുള്ള പ്രൊജക്ടുകള്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഭാവിയില്‍ ഉണ്ടാവുമെന്നാണ് മനോജിന്റെ മറുപടി. ഉടനെ എന്തായാലും ഇല്ല. ഗൗരി ഇപ്പോള്‍ പഠിക്കുകയാണ്. പഠനം മുന്നോട്ട് കൊണ്ട് പോവുന്നത് കൊണ്ടാണ് വേറെ ഒന്നിലും ഇപ്പോള്‍ കാണാത്തത്. ഞാന്‍ വര്‍ക്ക് ചെയ്യുന്നതിലും ഗൗരി ഇല്ലാത്തത് അതുകൊണ്ടാണ്. ഭാവിയില്‍ പഠനം ഒക്കെ കഴിഞ്ഞ്, നല്ലൊരു ജോലി കിട്ടിയതിന് ശേഷം ഉണ്ടായേക്കുമെന്നും സംവിധായകന്‍ പറയുന്നു.
താന്‍ അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുക്കാനുണ്ടായ കാരണം ഇതാണെന്നാണ് ഗൗരിയും പറയുന്നത്. സിനിമയിലേക്ക് അവസരങ്ങളൊന്നും വന്നിട്ടില്ല. ഭാവിയിലേക്കുള്ള പ്ലാനിങ്ങൊന്നും ഇപ്പോള്‍ നടത്തിയിട്ടില്ല. അഭിനയം ജോലിയൊക്കെ കിട്ടിയതിന് ശേഷം അന്നേരത്തെ സാഹചര്യമനുസരിച്ചായിരിക്കും.
എന്റെ പ്രേക്ഷകരോട് എന്നും നന്ദിയെ പറയാനുള്ളു. ഞാന്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. ഇപ്പോഴും എനിക്കൊരുപാട് പേഴ്‌സണല്‍ മെസേജുകള്‍ വരാറുണ്ട്. ആ സ്‌നേഹം ഒട്ടും പരിധികളില്ലാത്തതാണ്. അതിനെന്നും കടപ്പെട്ടിരിക്കുമെന്നും ഗൗരി പറയുന്നു.
പൗര്‍ണമി തിങ്കള്‍ സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് ഗൗരിയും മനോജും പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും. നായികയോട് ഇഷ്ടം തോന്നിയ മനോജ് ഇക്കാര്യം നേരിട്ട് അവതരിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെ ഒന്നും നടക്കില്ലെന്ന നിലപാടിലായിരുന്നു ഗൗരി. ഒടുവില്‍ ഇരുവീട്ടുകാരും ചേര്‍ന്നാണ് വിവാഹം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.
about gowri krishnan
