TV Shows
കാശ് ഇടണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല; എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല; വിവാദ വീഡിയോയെക്കുറിച്ച് ദില്‍ഷ!
കാശ് ഇടണമെന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല; എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല; വിവാദ വീഡിയോയെക്കുറിച്ച് ദില്‍ഷ!
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇന്നും മലയാളികൾക്ക് മറക്കാൻ സാധിച്ചിട്ടില്ല. വിന്നറായ ദില്‍ഷ പ്രസന്നന്‍ ബിഗ് ബോസിനകത്തും പുറത്തും ഏറെ തിളങ്ങിയ താരമാണ്. ബിഗ് ബോസ് അവസാനിച്ചതോടെ ദിൽഷയെ ചുറ്റിപ്പറ്റി നിറയെ വിവാദങ്ങൾ ആയിരുന്നു.
ഇന്നും വിവാദങ്ങള്‍ക്ക് യാതൊരു കുറവുമില്ല. ഇപ്പോഴിതാ ദില്‍ഷ പങ്കുവച്ചൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ട്രേഡിംഗുമായി ബന്ധപ്പെട്ടൊരു പ്രൊമോഷന്‍ വീഡിയോ കഴിഞ്ഞ ദിവസം ദില്‍ഷ പങ്കുവച്ചിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന ആരോപണം ഉയര്‍ന്നതോടെ താരം വീഡിയോ ഡിലീറ്റാക്കുകയും ചെയ്തു.
ഡിലീറ്റ് ചെയ്തതോടെ ദില്‍ഷയ്ക്ക് നേരെയുള്ള ആരോപണങ്ങൾ വർധിക്കുകയും ചെയ്തു. ബിഗ് ബോസ് താരങ്ങളായ ബ്ലെസ്ലി, നിമിഷ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഇതിനിടെ ഇപ്പോഴിതാ താന്‍ വീഡിയോ ഡിലീറ്റ് ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമാക്കുകയാണ് ദില്‍ഷ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ദില്‍ഷയുടെ പ്രതികരണം.
“ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ഇടാന്‍ കാരണമുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാം ഞാന്‍ ഇന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടാണ് ഈ വീഡിയോ. അത് എനിക്ക് വന്നൊരു കൊളാബായിരുന്നു.
എനിക്ക് നേരിട്ട് വന്നതായിരുന്നില്ല. എന്റെ പരിപാടികളും കാര്യങ്ങളും നോക്കുന്ന മാനോജരുണ്ട്. ആള് വഴിയാണ് വന്നത്. അവര്‍ ആളെയാണ് ബന്ധപ്പെട്ടത്. അവര്‍ സര്‍ട്ടിഫിക്കറ്റും കാര്യങ്ങളുമൊക്കെ അയച്ചു കൊടുത്ത ശേഷമാണ് എനിക്ക് വരുന്നത്. ഞാനും ക്രോസ് വെരിഫൈ ചെയ്തിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്.
എനിക്കും ഓക്കെയായി തോന്നി. അവരുടെ പേജും സര്‍ട്ടിഫിക്കറ്റും കണ്ടപ്പോള്‍ ജെനുവിന്‍ ആണെന്ന് തോന്നി. ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ലെന്ന് ദില്‍ഷ പറയുന്നു. ഇത് ട്രേഡ് മാര്‍ക്കറ്റിംഗ് ആണെന്നും നിങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഇങ്ങനൊരു വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്ന്. അതാണ് ആ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. അതല്ലാതെ ആ ബിസിനസിന്റെ ഭാഗമാകാനോ കാശ് ഇറക്കാനോ ഞാന്‍ പറഞ്ഞിട്ടില്ലെന്നും ദില്‍ഷ വ്യക്തമാക്കുന്നുണ്ട്
ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും വന്നു. കാരണം എന്റെ പേജിലൂടെ എനിക്ക് തെറ്റായൊരു സന്ദേശം നല്‍കാന്‍ താല്‍പര്യമില്ല. ഞാന്‍ അവരെ വിളിച്ചിരുന്നു. തങ്ങള്‍ ജെനുവിന്‍ ആണെന്നാണ് അവര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റൊക്കെ അയച്ചു തരികയും ചെയ്തു.
ഞാനിത് ഫോള്‍ഡ് ചെയ്തിരിക്കുകയാണെന്നും എത്രമാത്രം ജെനുവിന്‍ ആണെന്ന് വ്യക്തമായ ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ലെന്നാണ് ദില്‍ഷ പറയുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തയായ മത്സരാര്‍ത്ഥിയായിരുന്നു ദില്‍ഷ. എന്നാല്‍ വിവാദങ്ങളും ദില്‍ഷയ്ക്ക് കൂടെ തന്നെയുണ്ട്. ദില്‍ഷയുടെ വിജയം പോലും വലിയ വിവാദമായി മാറിയിരുന്നു. ഷോ അവസാനിച്ചിട്ട് നാളുകളായെങ്കിലും താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവാദങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്. ദില്‍ഷയുടെ വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേരത്തെ ബ്ലെസ്ലിയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ബ്ലെസ്ലിയുടെ സഹോദരനും ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് താരം തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും വിശദീകരണ വീഡിയോയുമായി എത്തുകയും ചെയ്തിരിക്കുന്നത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയും ദില്‍ഷയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്രേഡിംഗ് പോലെ ആളുകളുടെ പണം നഷ്ടമാകാന്‍ സാധ്യതയുള്ളൊരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങളുമായി ദില്‍ഷ വീണ്ടുമെത്തുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം താരത്തിന്റ ആരാധകർ പിന്തുണയറിയിച്ചും എത്തിയിട്ടുണ്ട്.
about dilsha prasannan
