Malayalam
ഈ ഒരു മുഖം ഓർമ്മയുണ്ടോ? താരത്തെ കാണാനില്ലെന്ന് ആരാധകര്‍! ഇപ്പോ എവിടെയാണ് ജി പി ?
ഈ ഒരു മുഖം ഓർമ്മയുണ്ടോ? താരത്തെ കാണാനില്ലെന്ന് ആരാധകര്‍! ഇപ്പോ എവിടെയാണ് ജി പി ?
തന്റെ അവതരണ ശൈലി കൊണ്ട് ടെലിവിഷൻ പ്രോഗ്രാമുകളിലൂടെ ശ്രദ്ദേയമായ താരമാണ് ഗോവിന്ദ് പദ്മസൂര്യ .മുൻപേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മഴവിൽ മനോരമയുടെ ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റിയത് . ജി പി എന്ന് ചുരുക്കപ്പേരുള്ള ഗോവിന്ദ് പദ്മസൂര്യക്ക് ഏറെയും ആരാധികമാർ ആണ് കൂടുതൽ .
കുറച്ച് കാലമായി ജിപിയെ കാണുന്നില്ലെന്നാണ് പലരുടെയും പരാതി. സോഷ്യല്‍ മീഡിയയില്‍ പോലും താരത്തെ സജീവമായി കാണാനില്ലെന്നതാണ് ആരാധകരെ കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്. എന്നാല്‍ ജിപി എവിടെയും പോയിട്ടില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. താരം തമിഴ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.കാളീസ് സംവിധാനം ചെയ്ത് ജീവ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കീ. ഈ ചിത്രത്തിലാണ് ജിപിയും അഭിനയിക്കുന്നത്. അതില്‍ ശ്രദ്ധേയം താരം വില്ലന്‍ വേഷത്തിലെത്തുന്നു എന്നുള്ളതാണ്. നിക്കി ഗല്‍റാണിയാണ് നായിക. അനൈക സോട്ടി, ആര്‍ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഡെയര്‍ ദ ഫിയര്‍ എന്ന ടെലിവിഷന്‍ ഷോയിൽ
ജിപിയായിരുന്നു അവതാരകന്.2018 ൽ പുറത്തിറങ്ങിയ പ്രേതം 2 എന്ന ജയസൂര്യ ചിത്രമായിരുന്നു പദ്മസൂര്യ അവസാനമായി അഭിനയിച്ചത് .
govind padmasurya new movie
